ഏറ്റുമാനൂർ, കുമരകം യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തിൽ അതിരമ്പുഴ റീജണൽ സർവീസ് സഹകരണ ബാങ്കിൽ നടത്തിയ സഹകരണ വാരാഘോ
അതിരമ്പുഴ: ഏറ്റുമാനൂർ, കുമരകം യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തിൽ സഹകരണ വാരാഘോഷവും സെമിനാറും നടത്തി. അതിരമ്പുഴ റീജണൽ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം നാട്ടകം സുരേഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
അതിരമ്പുഴ റീജണൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.പി. ദേവസ്യ അധ്യക്ഷത വഹിച്ചു. അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ഒ.എ. സജി, കോട്ടയം അസി. രജിസ്ട്രാർ ജെ. വിന്റിൻ, ഏറ്റുമാനൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ബിജു കുമ്പിക്കൻ, കുമരകം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.വി. ഏബ്രഹാം, തിരുവാർപ്പ് സഹകരണ ബാങ്ക് പ്രസിഡന്റ് സി.കെ. ഗിരീഷ് കുമാർ, സർക്കിൾ സഹകരണ യൂണിയൻ പ്രതിനിധി പി.വി. പ്രദീപ്, അതിരമ്പുഴ ജനറൽ മാർക്കറ്റിംഗ് സഹകരണ സംഘം പ്രസിഡന്റ് പി.ജെ. ചാക്കോ, മാന്നാനം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.കെ. ജയപ്രകാശ് തുടങ്ങിയവർ പ്രസംഗിച്ചു.
റിട്ട. സീനിയർ ഇൻസ്പെക്ടർ എ.എൻ. സതീശൻ ക്ലാസ് നയിച്ചു.
Tags : Cooperative Week celebrations District News Local News seminar were held