x
ad
Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​യ്യ​ന്തോ​ൾ ദേ​ശം പു​ലി​യൊ​രു​ക്കം ഇ​ന്ന്

വെബ് ഡെസ്ക്
Published: August 9, 2026 02:39 AM IST | Updated: August 9, 2026 02:39 AM IST

പു​ലി​ക്ക​ളി​ക്ക് ന​ൽ​കി​വ​രു​ന്ന സാ​ന്പ​ത്തി​ക​സ​ഹാ​യം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഡോ. ​നി​ജി ജ​സ്റ്റി​നും എ. ​പ്ര​സാ​ദും മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന് നി​വേ​ദ​നം ന​ൽ​കു​ന്നു.

തൃ​ശൂ​ർ: പു​ലി​ക്ക​ളി​യി​ൽ ഓ​രോ​വ​ർ​ഷ​വും വ്യ​ത്യ​സ്ത​ത​ക​ളു​മാ​യെ​ത്തു​ന്ന അ​യ്യ​ന്തോ​ൾ ദേ​ശ​ത്തി​ന്‍റെ പു​ലി​യൊ​രു​ക്കം ഇ​ന്ന്. രാ​വി​ലെ പ​ത്തി​ന് അ​യ്യ​ന്തോ​ളി​ന്‍റെ പു​ലി​മ​ട​യാ​യ അ​യ്യ​ന്തോ​ൾ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലാ​ണു പു​ലി​യൊ​രു​ക്കം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
പു​ലി​ക്ക​ളി​യി​ലെ കേ​മ​ൻ​മാ​രും ജ​ന​പ്രി​യ​രു​മാ​ണ് അ​യ്യ​ന്തോ​ൾ ദേ​ശം. നാ​ലാ​മോ​ണ​നാ​ളി​ൽ തൃ​ശൂ​രി​ന്‍റെ ന​ഗ​ര​വീ​ഥി​ക​ളെ പ്ര​ക​ന്പ​നം കൊ​ള്ളി​ക്കാ​ൻ പു​ലി​ച്ചേ​ലും പു​ലി​ച്ചു​വ​ടു​മാ​യി അ​ര​മ​ണി​യും കി​ലു​ക്കി മ​ട​വി​ട്ടി​റ​ങ്ങാ​ൻ ത​യാ​റാ​യ പു​ലി​ക​ൾ​ക്കു​വേ​ണ്ട പ​രി​ശീ​ല​ന​വും മാ​ർ​ഗ​നി​ർ​ദേ​ശ​വും ന​ൽ​കും. പു​ലി​വേ​ഷ​മി​ല്ലാ​തെ​യാ​ണ് ല​ക്ഷ​ണ​മൊ​ത്ത പു​ലി​ക​ളെ പു​ലി​മ​ട​യി​ൽ അ​ണി​നി​ര​ത്തു​ന്ന​ത്. പു​ലി​ക്ക​ളി സം​ബ​ന്ധി​ച്ച് കോ​ർ​പ​റേ​ഷ​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ളും വി​ശ​ദ​മാ​ക്കി ന​ൽ​കും.
‌കൂ​ടു​ത​ൽ ജ​ന​പ്രി​യ​രാ​കാ​നും പു​തു​താ​യി എ​ത്തി​ച്ച പു​ലി​വേ​ഷ​ങ്ങ​ൾ പ​രി​ച​യ​പ്പെ​ടാ​നു​മാ​ണു പു​ലി​യൊ​രു​ക്കം ന​ട​ത്തു​ന്ന​ത്.

Tags : Nattuvishesham Local News tiger colony

Recent News

Corehub Up