x
ad
Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേ​ശീ​യ ഭ​ക്ഷ്യ​ഭ​ദ്ര​താ നി​യ​മം; അ​വ​ലോ​ക​നയോ​ഗം ചേ​ര്‍​ന്നു

വെബ് ഡെസ്ക്
Published: August 9, 2026 03:02 AM IST | Updated: August 9, 2026 03:02 AM IST

ദേ​ശീ​യ ഭ​ക്ഷ്യ​ഭ​ദ്ര​താ നി​യ​മം അ​വ​ലോ​ക​നയോ​ഗ​ത്തി​ൽ ഭ​ക്ഷ്യ​ക​മ്മീ​ഷ​ന്‍ അം​ഗം മു​രു​കേ​ഷ് ചെ​റു​നാ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്നു.

പാ​ല​ക്കാ​ട്: റേ​ഷ​ന്‍ നേ​രി​ല്‍​വാ​ങ്ങാ​ന്‍ ക​ഴി​യാ​ത്ത കി​ട​പ്പു​രോ​ഗി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്ക് റേ​ഷ​ന്‍ വി​ഹി​തം വീ​ടു​ക​ളി​ല്‍ എ​ത്തി​ക്കു​ന്ന ന​ട​പ​ടി​ക​ള്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി സം​സ്ഥാ​ന ഭ​ക്ഷ്യ​ക​മ്മീ​ഷ​ന്‍. ‘ഒ​പ്പം' പ​ദ്ധ​തി​പ്ര​കാ​രം അ​ര്‍​ഹ​രാ​യ ഗു​ണ​ഭോ​ക്താ​ക​ളു​ടെ പ​ട്ടി​ക പൊ​തു​വി​ത​ര​ണ ഉ​പ​ഭോ​ക്തൃ വ​കു​പ്പ് ക​മ്മീ​ഷ​ണ​ര്‍​ക്ക് സ​മ​ര്‍​പ്പി​ച്ച​താ​യും അ​നു​മ​തി ല​ഭ്യ​മാ​കു​ന്ന മു​റ​യ്ക്ക് ഇ​വ വീ​ടു​ക​ളി​ല്‍ എ​ത്തി​ക്കു​മെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.
ദേ​ശീ​യ ഭ​ക്ഷ്യ​ഭ​ദ്ര​താ നി​യ​മം 2013 പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വി​ധ വ​കു​പ്പു​ക​ളു​ടെ അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ ഭ​ക്ഷ്യ​ക​മ്മീ​ഷ​ന്‍ അം​ഗം മു​രു​കേ​ഷ് ചെ​റു​നാ​ലി അ​ധ്യ​ക്ഷ​നാ​യി.

ആ​ല​ത്തൂ​ര്‍ ത​ളി​ക​ക്ക​ല്ല്, അ​ട്ട​പ്പാ​ടി​യി​ലെ തേ​ക്കു​പ​ന ദോ​ഡു​ഗ​ട്ടി, ചി​റ്റൂ​ര്‍ ഉ​റ​വ​മ്പാ​ടി എ​ന്നീ പ​ട്ടി​ക​വ​ര്‍​ഗ ഉ​ന്ന​തി​ക​ളി​ല്‍ സ​ഞ്ച​രി​ക്കു​ന്ന റേ​ഷ​ന്‍​ക​ട ഈ ​മാ​സം ഉ​ദ്ഘാ​ട​നം ചെ​യ്യും.
അ​ട്ട​പ്പാ​ടി​യി​ലെ മൂ​ല​ഗം​ഗ​ല്‍, വെ​ള്ള​കു​ളം, വെ​ന്ത​വെ​ട്ടി, ത​ങ്ക​നാ​രി​പ്പ​ള​ളം ഉ​ന്ന​തി​ക​ളി​ല്‍​കൂ​ടി പ​ദ്ധ​തി ആ​രം​ഭി​ക്കു​ന്ന​തി​ന് നി​ര്‍​ദേ​ശം സ​മ​ര്‍​പ്പി​ച്ചി​ട്ടു​ണ്ട്. ഉ​ച്ച​ഭ​ക്ഷ​ണ​പ​ദ്ധ​തി ജി​ല്ല​യി​ല്‍ കൃ​ത്യ​മാ​യി ന​ട​ക്കു​ന്നു​ണ്ടെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി. ഭ​ക്ഷ്യ​ക​മ്മീ​ഷ​ന്‍റെ യോ​ഗം ത്രൈ​മാ​സ​ത്തി​ല്‍ ഒ​രി​ക്ക​ല്‍ ചേ​രു​മെ​ന്നും ക​മ്മീ​ഷ​ന്‍ അം​ഗം അ​റി​യി​ച്ചു.

ദേ​ശീ​യ ഭ​ക്ഷ്യ ഭ​ദ്ര​താ നി​യ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ​ദി​വ​സം അ​ട്ട​പ്പാ​ടി ഷോ​ള​യൂ​രി​ലെ മൂ​ല​ഗം​ഗ​ല്‍, വെ​ള്ള​കു​ളം, വ​ച്ച​പ​തി, ഗോ​ഞ്ചി​യൂ​ര്‍ ഉ​ന്ന​തി​ക​ളും അ​ങ്ക​ണ​വാ​ടി​ക​ളും ഭ​ക്ഷ്യ​ക​മ്മീ​ഷ​ന്‍ അം​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ​ന്ദ​ര്‍​ശി​ച്ചി​രു​ന്നു.

Tags : Nattuvishesham Local News National Food Safety Act

Recent News

Corehub Up