രാജകുമാരി: രാജകുമാരി ബ്രാഞ്ച് പോസ്റ്റ് ഓഫീസ് 13 മുതൽ പൂർണസമയ ഡിപ്പാർട്ട്മെന്റൽ തപാൽ ഓഫീസായി പ്രവർത്തിക്കും. രാജകുമാരി ടൗണിലെ മലനാട് സർവീസ് സഹകരണ ബാങ്ക് കെട്ടിടത്തിലാണ് രാജകുമാരി സൗത്ത് പോസ്റ്റ് ഓഫീസ് 685570 എന്ന പുതിയ പിൻകോഡോടുകൂടി പ്രവർത്തനമാരംഭിക്കുന്നത്. അതൊടൊപ്പം ആധാർ ക്യാമ്പും തുടർന്നുള്ള ദിവസങ്ങളിൽ ആധാറുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങളും ലഭിക്കും.
രാജകുമാരി, അരിവിളംചാൽ, കുളപ്പാറച്ചാൽ, ഖജനാപാറ തുടങ്ങിയ ബ്രാഞ്ച് പോസ്റ്റ് ഓഫീസുകൾ രാജകുമാരി സൗത്ത് പോസ്റ്റ് ഓഫീസിന്റെ കീഴിലായി ഇതേ പിൻകോഡിൽ പ്രവർത്തിക്കും.
Tags :