x
ad
Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ലാ റോ​ള​ർ സ്കേ​റ്റിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പ്


Published: August 9, 2026 05:04 AM IST | Updated: August 9, 2026 05:04 AM IST

പ​ത്ത​നം​തി​ട്ട: ജി​ല്ലാ റോ​ള​ർ സ്കേ​റ്റിം​ഗ് അ​സോ​സി​യേ​ഷ​ൻ, ജി​ല്ലാ ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ൻ, ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ​ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ജി​ല്ലാ ഓ​പ്പ​ൺ റോ​ള​ർ സ്കേ​റ്റിം​ഗ് ചാം​പ്യ​ൻ​ഷി​പ്പ് പു​ത്ത​ൻ​പീ​ടി​ക മ​ഡോ​ണ ഇ​ന്‍റർനാ​ഷ​ണ​ൽ റ​സി​ഡ​ൻ​ഷ​ൽ സ്കൂ​ൾ റോ​ള​ർ സ്കേ​റ്റിം​ഗ് റിംഗിൽ ന​ട​ന്നു.

നാ​ല് വ​യ​സു​കാ​രു​ടെ മ​ത്സ​ര​മാ​ണ് കാ​ണി​ക​ൾ​ക്കു കൗ​തു​ക​മേ​റി​യ​ത്. പ​ത്ത​നം​തി​ട്ട ജി​ല്ലാ റോ​ള​ർ സ്കേ​റ്റിം​ഗ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ആ​ർ. പ്ര​സ​ന്ന​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ്് കെ. ​അ​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ വ്യാ​പാ​ര​വ്യ​വ​സാ​യി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് അ​ബു നി​വാ​സ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

ജി​ല്ലാ സെ​ക്ര​ട്ട​റി പി.​എം. മി​ലി​ന്ദ് വി​നാ​യ​ക്, സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​കെ. സു​കു, ജി​ല്ലാ ട്ര​ഷ​റാ​ർ എ​സ്. അ​ഫ്സ​ൽ, സ് പോ​ർ​ട്സ് കൗ​ൺ​സി​ൽ നോ​മി​നി മ​നോ​ജ് വി​നാ​യ​ക, എ​ക്സി​ക്യൂ​ട്ടീ​വ് മെ​മ്പ​ർ മാ​ത്യു തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജി​ല്ല​യു​ടെ വി​വി​ധ സ്കൂ​ളി​ൽ നി​ന്നും ക്ല​ബ്ബുക​ളി​ൽ നി​ന്നും 200 ൽ ​പ​രം സ്കേ​റ്റേ​ഴ്‌​സ് പ​ങ്കെ​ടു​ത്തു. വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ദാ​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്് അ​നീ​ഷ് വ​രി​ക്ക​ണ്ണാ​മ​ല​യി​ൽ നി​ർ​വ​ഹി​ച്ചു.

Tags : nattu vishesham District Roller Skating

Recent News

Corehub Up