x
ad
Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​ട​മ അ​റി​യാ​തെ പ​ശു​വി​നെ വി​റ്റ​താ​യി പ​രാ​തി


Published: August 9, 2026 06:02 AM IST | Updated: August 9, 2026 06:02 AM IST

മാ​റ​ന​ല്ലൂ​ർ: പ​രി​പാ​ലി​ക്കാ​ൻ ഏ​ൽ​പ്പി​ച്ച പ​ശു​വി​നെ ഉ​ട​മ അ​റി​യാ​തെ വി​റ്റ് എ​ഴു​പ​തി​നാ​യി​ര​ത്തോ​ളം രൂ​പ കൈ​ക്ക​ലാ​ക്കി​യെ​ന്ന പ​രാ​തി​യി​ൽ പൊലീ​സ് കേ​സെ​ടു​ത്തു. മു​ൻ ക്ഷീ​ര സം​ഘം പ്ര​സി​ഡ​ന്‍റും ക​ണ്ട​ല സ​ഹ​ക​ര​ണ ബാ​ങ്ക് മു​ൻ പ്ര​സി​ഡ​ന്‍റു​മാ​യ ഭാ​സു​ര​ംഗ​ന്‍റെ പ​രാ​തി​യി​ൽ നി​ല​വി​ലെ ക്ഷീ​ര​സം​ഘം പ്ര​സി​ഡ​ന്‍റ് ജോ​ൺ​സ​ണ് എ​തി​രെ​യാ​ണ് മാ​റ​ന​ല്ലൂ​ർ പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്.

സ്വ​ന്ത​മാ​യി കാ​ലി​ത്തൊ​ഴു​ത്തി​ല്ലാ​ത്ത​തി​നാ​ൽ പ​ശു​വി​നെ പ​രി​പാ​ലി​ക്കു​ന്ന​തി​നാ​യി ജോ​ൺ​സ​ണെ ഏ​ൽ​പ്പി​ച്ചി​രു​ന്ന​താ​യാ​ണ് ഭാ​സു​രാം​ഗ​ന്‍റെ പ​രാ​തി.ര​ണ്ടാ​യി​ര​ത്തി ഇ​രു​പ​ത്തി​യ​ഞ്ച് ഏ​പ്രി​ൽ ര​ണ്ടി​ന് ഇ​തു​സം​ബ​ന്ധി​ച്ച് ഇ​രു​വ​രും ത​മ്മി​ൽ ക​രാ​റു​ണ്ടാ​ക്കി​യ​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

ക​രാ​ർ പ്ര​കാ​രം വെ​ളി​യം​കോ​ടു​ള്ള ജോ​ൺ​സ​ണി​ന്‍റെ വീ​ട്ടി​ലെ തൊ​ഴു​ത്തി​ലാ​യി​രു​ന്നു പ​ശു​വി​നെ സം​ര​ക്ഷി​ക്കേ​ണ്ടി​യി​രു​ന്ന​ത്. പ​ശു​വി​ന്‍റെ പ​രി​പാ​ല​ന​ത്തി​നാ​യി വ​ർ​ഷം നാ​ലാ​യി​രം രൂ​പ ന​ൽ​ക​ണ​മെ​ന്നും സം​ര​ക്ഷ​ണ​ച്ചെ​ല​വു​ക​ൾ​ക്കാ​യി പ്രാ​ദേ​ശി​ക​മാ​യി പാ​ൽ വി​റ്റ​ശേ​ഷം ബാ​ക്കി​യു​ള്ള പാ​ൽ മാ​റ​ന​ല്ലൂ​ർ ക്ഷീ​രോ​ൽ​പാ​ദ​ക സ​ഹ​ക​ര​ണ സം​ഘ​ത്തി​ൽ അ​ള​ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു ധാ​ര​ണ.

എ​ന്നാ​ൽ ഈ ​വ്യ​വ​സ്ഥ​ക​ൾ പാ​ലി​ക്കാ​തെ ത​ന്‍റെ അ​റി​വോ സ​മ്മ​ത​മോ ഇ​ല്ലാ​തെ പ​ശു​വി​നെ എ​ഴു​പ​തി​നാ​യി​രം രൂ​പ​യ്ക്ക് വി​റ്റു​വെ​ന്നാ​ണ് ഭാ​സു​രാം​ഗ​ന്‍റെ ആ​രോ​പ​ണം.

Tags : nattu vishesham Complaint filed alleging the cow

Recent News

Corehub Up