മുക്കം: കാരശേരി പഞ്ചായത്തിലെ ചെറു പുതുഴയുടെ തീര സംരക്ഷണത്തിനായി നാട്ടു വളർത്തിയ മുളങ്കൂട്ടം പുഴയിലേക്ക് വീണ് പുഴ ഗതിമാറി ഒഴുകിയതോടെ പുഴയുടെ തീരത്തുള്ള കുടിവെള്ള പദ്ധതിക്കും നിരവധി വീടുകൾക്കും ഭീഷണിയാകുന്നു.
ചെറുപുഴയിലെ ആലുള്ളകണ്ടി കടവിലെ കുടിവെള്ള പദ്ധതിക്ക് സമീപമുള്ള മുളങ്കൂട്ടമാണ് പുഴയിലേക്ക് ഇടിഞ്ഞ് വീണത്. നൂറോളം കുടുംബങ്ങൾ ഉപയോഗിക്കുന്ന കുടിവെള്ള പദ്ധതിയാണ് ഭീഷണി നേരിടുന്നത്. പ്രദേശത്തെ അഞ്ച് വീടുകളും ഭീഷണിയിലാണ്. നിരവധി തവണ പഞ്ചായത്ത് അധികൃതരെയും മുൻ എം എൽ എ യെയും അപകട ഭീഷണി അറിയിച്ചിട്ടും യാതൊരു നടപടിയും ഉണ്ടയില്ലന്നും നാട്ടുകാർ പറഞ്ഞു.
നിലവിൽ വീടുകളുടെ ചുറ്റു മതിലുകൾ പുഴയിലേക്ക് വീഴാനുള്ള സാധ്യത ഏറെയാണ്. മുളങ്കൂട്ടം എത്രയും പെട്ടന്ന് പുഴയിൽ നിന്നും എടുത്തു മാറ്റി പുഴയുടെ സ്വഭാവിക നീരൊഴുക്ക് പുനഃസ്ഥാപിക്കണമെന്നും തീരം കെട്ടി സംരക്ഷിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
Tags : nattu vishesham River changes course