വെള്ളറട : പൊലീസ് സ്റ്റേഷനു മുന്നില്‍ ദയാനന്ദൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന് സമീപം സൂക്ഷിച്ചിരുന്ന ഇലക്ട്രിക് സാമഗ്രികള്‍ കടത്താന്‍ ശ്രമിച്ച യുവാവിനെ പിടികൂടി. ആറാലുംമൂട് തലയില്‍ കിഴക്കേ തട്ട് വീട്ടില്‍ അജയന് (36) ആണ് പൊലീസ് പിടിയിലായത്.
ഇയാള്‍ക്കൊപ്പം മറ്റ് രണ്ടുപേർ കൂടി ഉണ്ടായിരുന്നുവെങ്കിലും അവര്‍ക്ക് ഈ കവര്‍ച്ചയില്‍ പങ്കില്ലെന്ന് കണ്ട് വിട്ടയച്ചു. എസ് ഐ. അനിലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അജയനെ പിടികൂടിയത്.
Tags : nattu vishesham person was attempting to steal