x
ad
Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​റ്റും മ​ഴ​യും; കൈ​പ്പു​ഴ​യി​ൽ കൃ​ഷിനാ​ശം


Published: August 9, 2026 06:00 AM IST | Updated: August 9, 2026 06:00 AM IST

കൈ​പ്പു​ഴ: കാ​റ്റും മ​ഴ​യും കൈ​പ്പു​ഴ​യി​ൽ കൃ​ഷി​യെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ച്ചു. കൈ​പ്പു​ഴ വ​ഞ്ചി​ത്താ​ഴെ ഭാ​ഗ​ത്തെ വാ​ഴ​ത്തോ​ട്ട​ത്തി​ൽ വെ​ള്ളം ക​യ​റി​യ നി​ല​യി​ലാ​ണ്. വാ​ഴ ന​ട്ടി​ട്ട് ഏ​റെ നാ​ളാ​യി​ല്ല. ചെ​റി​യ വാ​ഴ​ക​ളാ​ണ് വെ​ള്ള​ത്തി​ലാ​യി​രി​ക്കു​ന്ന​ത്. തൊ​ട്ട​ടു​ത്തുത​ന്നെ പ​ച്ച​ക്ക​റി കൃ​ഷി​യും ന​ട​ക്കു​ന്നു​ണ്ട്. പ​ടി​ഞ്ഞാ​റ​ൻ പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​പ്പ, വാ​ഴ തു​ട​ങ്ങി​യ കൃ​ഷി​യി​ട​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി​യി​രു​ന്നു.

ഇ​ന്ന​ലെ പ​ല​സ്ഥ​ല​ത്തും കാ​ര്യ​മാ​യി മ​ഴ​പെ​യ്യാ​തി​രു​ന്ന​തി​നാ​ൽ വെ​ള്ളം നേ​രി​യ തോ​തി​ൽ ഇ​റ​ങ്ങി​ട്ടു​ണ്ട്. എ​ന്നാ​ൽ പ​ടി​ഞ്ഞാ​റ​ൻ പ്ര​ദേ​ശ​ങ്ങ​ളാ​യ ആ​ർ​പ്പൂ​ക്ക​ര​യി​ലെ മ​ഞ്ചാ​ടി​ക്ക​രി, മ​ണി​യാ​പ​റ​മ്പ്, ക​രി​പ്പ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളും അ​യ്മ​നം, നീ​ണ്ടൂ​ർ തു​ട​ങ്ങി​യ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ പ​ല പ്ര​ദേ​ശ​ങ്ങ​ളും വെ​ള്ള​ത്തി​ൽ ത​ന്നെ​യാ​ണ്.

Tags : nattu vishesham Wind and rain

Recent News

Corehub Up