x
ad
Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട്രോ​ളിം​ഗ് നി​രോ​ധ​നം അ​വ​സാ​നി​ച്ച​തോടെ അ​ന​ധി​കൃ​ത മീ​ന്‍ പി​ടി​ത്ത​വും സ​ജീ​വം


Published: August 9, 2026 06:40 AM IST | Updated: August 9, 2026 06:40 AM IST

കോ​ഴി​ക്കോ​ട്: മ​ൺ​സൂ​ൺ​കാ​ല ട്രോ​ളിം​ഗ് നി​രോ​ധ​നം അ​വ​സാ​നി​ച്ച​തി​നൊ​പ്പം അ​ന​ധി​കൃ​ത​മാ​യി ചെ​റു​മീ​നു​ക​ളേ​യും ക​ട​ൽ ജീ​വി​ക​ളേ​യും പി​ടി​ച്ചെ​ടു​ക്ക​ലും തു​ട​ങ്ങി.
എ​ളു​പ്പ​ത്തി​ൽ അ​മി​ത​ലാ​ഭം നേ​ടാ​നു​ള്ള നി​യ​മം ലം​ഘി​ച്ചു​ള്ള ഈ ​ക​ട​ൽ കൊ​ള്ള​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​നും അ​ധി​കൃ​ത​ർ​ക്കാ​വു​ന്നി​ല്ല.

ബോ​ട്ടു​ക​ൾ മീ​ൻ​പി​ടി​ത്ത​ത്തി​നി​റ​ങ്ങി ഒ​രാ​ഴ്ച പി​ന്നി​ടു​മ്പോ​ൾ ട​ൺ ക​ണ​ക്കി​ന് ചെ​റു​മീ​നു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള മ​ത്സ്യ​ങ്ങ​ളാ​ണ് ബേ​പ്പൂ​ർ ഫി​ഷിം​ഗ് ഹാ​ർ​ബ​റി​ൽ​നി​ന്നും കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തു​മു​ള്ള വ​ളം, പ​ക്ഷി​ത്തീ​റ്റ നി​ർ​മാ​ണ ശാ​ല​ക​ളി​ലേ​ക്ക് ക​യ​റ്റി പോ​യ​തെ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു.

നി​ല​വി​ൽ 58 ഇ​നം ചെ​റു മ​ത്സ്യ​ങ്ങ​ൾ പി​ടി​ക്കാ​ൻ നി​യ​മ​പ​ര​മാ​യ വി​ല​ക്കു​ണ്ട്. മ​ത്സ്യ സ​മ്പ​ത്തി​ന്‍റെ നാ​ശ​ത്തി​നി​ട​യാ​ക്കു​ന്ന​തും ക​ട​ലി​ന്‍റെ സ്വാ​ഭാ​വി​ക അ​വ​സ്ഥ​യെ ത​കി​ടം​മ​റി​ച്ചും അ​ടി​ത്ത​ട്ടാ​കെ കോ​രി​യെ​ടു​ക്കു​ന്ന മ​ത്സ്യ​ബ​ന്ധ​നം ക​ർ​ശ​ന​മാ​യി ത​ട​യ​ണ​മെ​ന്ന് മ​ത്സ്യ​മേ​ഖ​ല​യി​ലെ എ​ല്ലാ സം​ഘ​ട​ന​ക​ളും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

​തൊ​ന്നും വ​ക വ​യ്ക്കാ​തെ​യാ​ണ് ഹാ​ർ​ബ​ർ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള പ്ര​ത്യേ​ക ലോ​ബി നി​യ​മ​ലം​ഘ​നം ആ​വ​ർ​ത്തി​ക്കു​ന്ന​ത്.​മ​ത്സ്യ​ങ്ങ​ളു​ടെ യ​ഥാ​ർ​ഥ വ​ള​ർ​ച്ച​യെ​ത്തും​മു​മ്പ് കൂ​ട്ട​ത്തോ​ടെ കു​ഞ്ഞു​മ​ത്സ്യ​ങ്ങ​ളെ പി​ടി​ച്ചെ​ടു​ക്കു​ന്ന​ത് മ​ത്സ്യ​മേ​ഖ​ല​യ്ക്ക് ക​ന​ത്ത തി​രി​ച്ച​ടി​യാ​ണ്.​

അ​ന​ധി​കൃ​ത മീ​ൻ​പി​ടി​ത്ത​ത്തി​നെ​തി​രെ ഫി​ഷ​റീ​സ് -മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് വി​ഭാ​ഗ​ങ്ങ​ൾ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്ക​ണ​മെ​ന്നാ​ണ് ബോ​ട്ടു​ട​മ​ക​ളു​ടെ ആ​വ​ശ്യം.

Tags :

Recent News

Corehub Up