പത്തനംതിട്ട: ജില്ലാ റോളർ സ്കേറ്റിംഗ് അസോസിയേഷൻ, ജില്ലാ ഒളിമ്പിക് അസോസിയേഷൻ, ജില്ലാ സ്പോർട്സ് കൗൺസിൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ജില്ലാ ഓപ്പൺ റോളർ സ്കേറ്റിംഗ് ചാംപ്യൻഷിപ്പ് പുത്തൻപീടിക മഡോണ ഇന്റർനാഷണൽ റസിഡൻഷൽ സ്കൂൾ റോളർ സ്കേറ്റിംഗ് റിംഗിൽ നടന്നു.
നാല് വയസുകാരുടെ മത്സരമാണ് കാണികൾക്കു കൗതുകമേറിയത്. പത്തനംതിട്ട ജില്ലാ റോളർ സ്കേറ്റിംഗ് അസോസിയേഷൻ പ്രസിഡന്റ് ആർ. പ്രസന്നകുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്് കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ വ്യാപാരവ്യവസായി യൂണിറ്റ് പ്രസിഡന്റ് അബു നിവാസ് മുഖ്യാതിഥിയായിരുന്നു.
ജില്ലാ സെക്രട്ടറി പി.എം. മിലിന്ദ് വിനായക്, സീനിയർ വൈസ് പ്രസിഡന്റ് പി.കെ. സുകു, ജില്ലാ ട്രഷറാർ എസ്. അഫ്സൽ, സ് പോർട്സ് കൗൺസിൽ നോമിനി മനോജ് വിനായക, എക്സിക്യൂട്ടീവ് മെമ്പർ മാത്യു തോമസ് എന്നിവർ പ്രസംഗിച്ചു. ജില്ലയുടെ വിവിധ സ്കൂളിൽ നിന്നും ക്ലബ്ബുകളിൽ നിന്നും 200 ൽ പരം സ്കേറ്റേഴ്സ് പങ്കെടുത്തു. വിജയികൾക്ക് സമ്മാനദാനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്് അനീഷ് വരിക്കണ്ണാമലയിൽ നിർവഹിച്ചു.