x
ad
Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോ​ലീ​സ് സേ​ന​യി​ലെ പു​തു​മു​ഖ​ങ്ങ​ൾ തി​രു​വ​ല്ല​യി​ലെ ശു​ചീ​ക​ര​ണ​രം​ഗ​ത്ത്


Published: August 9, 2026 05:10 AM IST | Updated: August 9, 2026 05:10 AM IST

തി​രു​വ​ല്ല: പ്ര​ള​യാ​ന​ന്ത​ര​മാ​യി പൊ​തു​സ്ഥ​ല​ങ്ങ​ളും വ​ന​ങ്ങ​ളും ശു​ചീ​ക​രി​ക​കു​ന്ന​തി​നാ​യി കേ​ര​ള പോ​ലീ​സ് സേ​ന​യി​ലെ പു​തു​മു​ഖ​ങ്ങ​ളെ​ത്തി.

ക​ഴി​ഞ്ഞ ദി​വ​സം വി​വി​ധ ബ​റ്റാ​ലി​യ​നു​ക​ളി​ൽ പാ​സിം​ഗ് ഔ​ട്ട് പ​രേ​ഡ് പൂ​ർ​ത്തി​യാ​ക്കി​യ പൂ​ർ​ത്തി​യാ​ക്കി​യ പോ​ലീ​സു​കാ​രാ​ണ് തി​രു​വ​ല്ല​യി​ലെ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യ​ത്.

കാ​വും​ഭാ​ഗം ദേ​വ​സ്വം ബോ​ർ​ഡ് സ്കൂ​ളി​ൽ ന​ട​ന്ന ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം വ​ർ​ഗീ​സ് മാ​മ്മ​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. 50 അം​ഗ​ങ്ങ​ള​ട​ങ്ങി​യ പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത​ത്.

ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ എ​സ്. ലേ​ഖ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഈ​പ്പ​ൻ കു​ര്യ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം സാം ​ഈ​പ്പ​ൻ, വാ​ർ​ഡ് കൗ​ൺ​സി​ല​ർ സു​രേ​ഷ് കാ​വും​ഭാ​ഗം, തി​രു​വ​ല്ല ഡി​വൈ​എ​സ്പി പി. ​ആ​ർ. സ​ന്തോ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags :

Recent News

Corehub Up