x
ad
Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​ജ​ഗി​രി സ്‌​കൂ​ള്‍ ഓ​ഫ് എ​ന്‍​ജി​നി​യ​റിം​ഗി​ല്‍ ധാ​ര​ണാ​പ​ത്രം ഒ​പ്പു​വ​ച്ചു

വെബ് ഡെസ്ക്
Published: August 9, 2026 04:15 AM IST | Updated: August 9, 2026 04:15 AM IST

രാ​ജ​ഗി​രി സ്‌​കൂ​ള്‍ ഓ​ഫ് എ​ന്‍​ജി​നീ​യ​റിം​ഗ് ആ​ന്‍​ഡ് ടെ​ക്‌​നോ​ള​ജി, നാ​ഷ​ണ​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ല​ക്ട്രോ​ണി​ക്‌​സ് ആ​ന്‍​ഡ് ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ടെ​ക്‌​നോ​ള​ജി കോ​ഴി​ക്കോ​ടു​മാ​യി

കൊ​ച്ചി: രാ​ജ​ഗി​രി സ്‌​കൂ​ള്‍ ഓ​ഫ് എ​ന്‍​ജി​നി​യ​റിം​ഗ് ആ​ന്‍​ഡ് ടെ​ക്‌​നോ​ള​ജി, നാ​ഷ​ണ​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ല​ക്ട്രോ​ണി​ക്‌​സ് ആ​ന്‍​ഡ് ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ടെ​ക്‌​നോ​ള​ജി കോ​ഴി​ക്കോ​ടു​മാ​യി എ​ന്‍​ഇ​പി 2020ന് ​അ​നു​സൃ​ത​മാ​യി ക്രെ​ഡി​റ്റ് അ​ധി​ഷ്ഠി​ത​വും നൈ​പു​ണ്യാ​ധി​ഷ്ഠി​ത​വു​മാ​യ കോ​ഴ്‌​സു​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​തി​നാ​യി ധാ​ര​ണാ​പ​ത്രം ഒ​പ്പു​വ​ച്ചു.

എ​ന്‍​ഐ​ഇ​എ​ല്‍​ഐ​ടി ഡി​ജി​റ്റ​ല്‍ യൂ​ണി​വേ​ഴ്‌​സി​റ്റി പ്ലാ​റ്റ്‌​ഫോം വ​ഴി ഓ​ണ്‍​ലൈ​ന്‍, ബ്ലെ​ന്‍​ഡ​ഡ്, സാ​ങ്കേ​തി​ക​വി​ദ്യാ​ധി​ഷ്ഠി​ത പ​ഠ​ന​രീ​തി​ക​ളി​ലൂ​ടെ കോ​ഴ്‌​സു​ക​ളു​ടെ രൂ​പ​ക​ല്‍​പ്പ​ന, ന​ട​ത്തി​പ്പ്, മൂ​ല്യ​നി​ര്‍​ണ​യം, സ​ര്‍​ട്ടി​ഫി​ക്കേ​ഷ​ന്‍ എ​ന്നി​വ സാ​ധ്യ​മാ​ക്കു​ന്ന​താ​ണ് സ​ഹ​ക​ര​ണ​ത്തി​ന്‍റെ ല​ക്ഷ്യം.

രാ​ജ​ഗി​രി എ​ന്‍​ജി​നീ​യ​റിം​ഗ് കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ജെ​യ്‌​സ​ണ്‍ പോ​ള്‍ മു​ള​യി​രി​ക്ക​ല്‍, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഡോ. ​ജോ​യ​ല്‍ ജോ​ര്‍​ജ് പു​ള്ളോ​ലി​ല്‍, എ​ന്‍​ഐ​ഇ​എ​ല്‍​ഐ​ടി എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഡോ. ​ജ​യ​രാ​ജ് യു. ​കി​ടാ​വ്, സീ​നി​യ​ര്‍ ടെ​ക്‌​നി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ എ​സ്.​ജി. ശ്രീ​ജീ​ഷ് എ​ന്നി​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham Local News Signed Rajagiri School of Engineering

Recent News

Corehub Up