ഇടുക്കി: ക്ഷേമപെന്ഷന് നേരിട്ട് ബാങ്കില്‍ പോയി വാങ്ങണമെന്ന തീരുമാനം പെന്ഷന് അട്ടിമറിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ നീക്കത്തിന്റെ ഭാഗമാണെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ. സലിംകുമാര്‍ പറഞ്ഞു.
ക്ഷേമപെന്ഷന് വിതരണത്തെ അട്ടിമറിക്കുന്ന പുതിയ ഉത്തരവ് ലക്ഷക്കണക്കിന് പാവപ്പെട്ട മനുഷ്യരെ സാരമായി ബാധിക്കും. ഇത് അടിയന്തരമായി പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയറാകണം. 62 ലക്ഷം പേര് ഉള്‍പ്പെടുന്ന ക്ഷേമ പെന്ഷന് ഗുണഭോക്താക്കളില്‍ പകുതിയും ബാങ്ക് അക്കൗണ്ട് വഴി പെന്ഷന് ലഭിക്കുന്നതിനുള്ള അവസരം സ്വമേധയാ തെരഞ്ഞെടുത്തവരാണ്.
ബാക്കിയുള്ളവര്‍ക്കെല്ലാം പെന്ഷന് നേരിട്ട് വീട്ടിലത്തിക്കുന്ന സമ്പ്രദായമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ആവിഷ്കരിച്ചത്. ബാങ്ക് അക്കൗണ്ട് തുറക്കാന്‍ കഴിയാത്തവര്‍ക്ക് പെന്ഷന് കിട്ടാത്ത സ്ഥിതിയുണ്ടാകും. നേരത്തേ പോസ്റ്റ് ഓഫീസുകള്‍വഴി പെന്ഷന് വിതരണത്തിനുള്ള ശ്രമം പരാജയപ്പെടുകയായിരുന്നു. നിരവധി പേര്‍ക്ക് കൃത്യമായി പെന്ഷന് കിട്ടാത്ത സാഹചര്യത്തിലാണ് സഹകരണ ബാങ്കുകള്‍ വഴി അത് വിതരണം ചെയ്യുന്നതിനുള്ള ഏറ്റവും ഫലപ്രദമായ സംവിധാനം എല്‍ഡിഎഫ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയതെന്നും സലിംകുമാര്‍ പറഞ്ഞു.
Tags :