അങ്കമാലി ഡിസ്റ്റിലെ പിജി ബിരുദദാന ചടങ്ങ് പ്രഫ. ഡോ. ടി.എസ്. ലാൻസ്ലെറ്റ് ഉദ്ഘാടനം ചെയ്യുന്നു.
അങ്കമാലി: ഡി പോള് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് സയന്സ് ആന്ഡ് ടെക്നോളജിയിലെ (ഡിസ്റ്റ്) പിജി ബിരുദദാന ചടങ്ങ് കാലടി സംസ്കൃത സര്വകലാശാല രജിസ്ട്രാര് ഡോ. ടി.എസ്. ലാന്സ്ലെറ്റ് ഉദ്ഘാടനം ചെയ്തു. ഡി പോള് ഓഡിറ്റോറിയത്തില് നടന്ന ചടങ്ങില് കോളജ് പ്രിന്സിപ്പല് ഫാ. ഡോ. ജോണ് മംഗലത്ത് അധ്യക്ഷത വഹിച്ചു.
വൈസ് പ്രിന്സിപ്പല് ഫാ. ജോസഫ് തടത്തില്, കംപ്യൂട്ടര് സയന്സ് വിഭാഗം മേധാവി അസോ. പ്രഫ. ജേക്കബ് തളിയന്, മാനേജ്മെന്റ് വിഭാഗം മേധാവി ഡോ. ജോജു സി. അക്കര, വിദ്യാര്ഥികളായ ജോമോന് സജി, ഐശ്വര്യ പൂര്ണിമ സിംഗ് എന്നിവര് പ്രസംഗിച്ചു.
ഉന്നത വിജയം കരസ്ഥമാക്കിയ റാങ്ക് ജേതാക്കള്ക്കുള്ള മെമന്റോ വിതരണവും കോഴ്സ് പൂര്ത്തിയാക്കിയ വിദ്യാര്ഥികള്ക്കുള്ള സര്ട്ടിഫിക്കറ്റ് വിതരണവും നടത്തി.
Tags : Nattuvishesham Local News PG degree ceremony