ക്വിറ്റ് ലിക്കർ ഡേ ദിനാചരണത്തോടനുബന്ധിച്ചു എറണാകുളം കച്ചേരിപ്പടി ഗാന്ധി സ്്ക്വയറിൽ നടന്ന ഉപവാസ ധർണ അഡ്വ. ചാർളി പോൾ ഉദ്ഘാടനം ചെയ്യുന്നു.
കൊച്ചി: ലഹരി വിരുദ്ധ പോരാട്ടം ശക്തിപ്പെടുത്തുന്നതോടൊപ്പം തന്നെ മദ്യത്തിനും, മയക്കുമരുന്നിനും കീഴ്പ്പെട്ടവർക്കുള്ള ചികിത്സാ പദ്ധതികളും പുനരധിവാസ മാർഗങ്ങളും സജ്ജമാക്കണമെന്ന് കേരള മദ്യ, ലഹരി വിരുദ്ധ ഏകോപന സമിതി സംസ്ഥാന സെക്രട്ടറി അഡ്വ. ചാർളി പോൾ പറഞ്ഞു.
ക്വിറ്റ് ലിക്കർ ഡേ ദിനാചരണത്തോടനുബന്ധിച്ചു എറണാകുളം കച്ചേരിപ്പടി ഗാന്ധി സ്ക്വയറിൽ നടന്ന ഉപവാസ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മയക്കുമരുന്ന് വേട്ടയൊന്നുകൊണ്ടു മാത്രം ലഹരി പദാർഥങ്ങളുടെ വ്യാപനം നിലയ്ക്കുന്നില്ല. ലഹരിക്ക് ഇരകളായി മാറിയവരെ ചികിത്സിച്ചു രക്ഷപ്പെടുത്തിയാൽ മാത്രമേ ലഹരി ആവശ്യപ്പെടുന്നവരുടെ എണ്ണം കുറയ്ക്കാൻ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു.
ഗാന്ധി പീസ് ഫൗണ്ടേഷൻ സെക്രട്ടറി ഡോ. കെ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഭാരവാഹിക ളായ ഷൈബി പാപ്പച്ചൻ, ജെയിംസ് കോറമ്പേൽ, ഹിൽട്ടൺ ചാൾസ്, കെ.കെ.വാമലോചനൻ, എം. എൽ. ജോസഫ്, മർക്കോസ് ഏബ്രഹാം, കെ. കെ. സൈനബ, പി.വി. സുശീല എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham Local News Rehabilitation drug addicts