കയർ ബോർഡ് സംഘടിപ്പിക്കുന്ന സ്പിന്നിംഗ് പരിശീലനത്തിന്റെ രണ്ടാംഘട്ടത്തിൽ പങ്കെടുക്കുന്നവർ അധികൃതരോടൊപ്പം.
പാലക്കാട്: നടുപ്പതി ആദിവാസി മേഖലയിലെ സ്ത്രീകളുടെ സ്വയംതൊഴിൽ സംരംഭങ്ങൾ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഒലീവിയ ഫൗണ്ടേഷന്റെ സഹകരണത്തോടെ കയർ ബോർഡ് സംഘടിപ്പിക്കുന്ന സ്പിന്നിംഗ് പരിശീലനത്തിന്റെ രണ്ടാംഘട്ടത്തിന് തുടക്കമായി.
ആദ്യഘട്ട പരിശീലനം വിജയകരമായി പൂർത്തിയാക്കിയതിന്റെ അടിസ്ഥാനത്തിലാണ് രണ്ടാംഘട്ട പരിശീലനം ആരംഭിച്ചത്.
കണ്ണൂർ കയർ ബോർഡ് ഓഫീസർ ടി.കെ. ഷൈജു ഉദ്ഘാടനം നിർവഹിച്ചു. ആദ്യഘട്ട പരിശീലനത്തിലൂടെ നിരവധി ആദിവാസി വനിതകൾ കയർ നിർമാണത്തിലും വിവിധ കരകൗശല ഉത്പന്നങ്ങളുടെ നിർമാണത്തിലും പ്രാവീണ്യം നേടിയതായും ഈ പരിശീലനം അവരുടെ വരുമാന വർധനയ്ക്കും സാന്പത്തിക സ്വയംപര്യാപ്തതയ്ക്കും വലിയ സഹായമായതായും അദ്ദേഹം പറഞ്ഞു.
ആദിവാസി വനിതകളുടെ ജീവിത നിലവാരം ഉയർത്തുന്നതിനും സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനും സംരംഭം സഹായകരമാണെന്ന് ഒലീവിയ ഫൗണ്ടേഷൻ സിഎംഡി കെ.ടി. കൃഷ്ണകുമാർ അറിയിച്ചു.
ഒലീവിയ ഫൗണ്ടേഷൻ സിഇഒ അജിത് കുമാർ വർമ, ചീഫ് പ്രൊജക്ട്് മാനേജർ ഗൗതം രാമകൃഷ്ണൻ, പ്രൊജക്ട്് അസിസ്റ്റന്റ് എം. രാജാത്തി, ഓഫീസ് അസിസ്റ്റന്റ് എം. ഐശ്വര്യ, കയർ പരിശീലന അധ്യാപിക കൃഷ്ണകുമാരി എന്നിവർ പങ്കെടുത്തു.
Tags : Nattuvishesham Local News second phase spinning training