x
ad
Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കട​പ്പാ​റ​യി​ൽ മ​ല​വെ​ള്ള​പ്പാ​ച്ചി​ൽ; പോ​ത്തു​കു​ട്ടി​ക​ൾ ച​ത്തു

വെബ് ഡെസ്ക്
Published: August 9, 2026 03:24 AM IST | Updated: August 9, 2026 03:24 AM IST

ക​ട​പ്പാ​റ​യി​ൽ പോ​ത്തം​തോ​ട് പാ​ല​ത്തി​നു താ​ഴെ വെ​ള​ള​ച്ചാ​ട്ട​ത്തി​ലെ ക​യ​ത്തി​ൽ ച​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി​യ പോ​ത്തു​കു​ട്ടി​ക​ൾ.

മം​ഗ​ലം​ഡാം: ക​ട​പ്പാ​റ​യു​ടെ മ​ല​യോ​ര​ങ്ങ​ളി​ലും വ​ന​ത്തി​ലും ഇ​ന്ന​ലെ ഉ​ച്ച​ക്കു​ശേ​ഷ​മു​ണ്ടാ​യ അ​തി​തീ​വ്ര​മ​ഴ​യെ തു​ട​ർ​ന്ന് ക​ട​പ്പാ​റ തോ​ട്ടി​ൽ പൊ​ടു​ന്ന​നെ മ​ല​വെ​ള്ള​പാ​ച്ചി​ലു​ണ്ടാ​യി.
ഈ ​സ​മ​യം തോ​ട് ക​ട​ത്തി കൊ​ണ്ടു​പോ​യി​രു​ന്ന പ​ത്ത് പോ​ത്തു​കു​ട്ടി​ക​ളി​ൽ ആ​റെ​ണ്ണം ഒ​ഴു​ക്കി​ൽ​പ്പെ​ട്ടു. ഒ​ന്നി​നെ ര​ക്ഷ​പ്പെ​ടു​ത്തി. പോ​ത്തു​കു​ട്ടി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്താ​നി​റ​ങ്ങി​യ യു​വാ​വും കു​ത്തൊ​ഴു​ക്കി​ൽ​പ്പെ​ട്ടു. ക​ര​ച്ചി​ലും ബ​ഹ​ള​വും കേ​ട്ട് സ​മീ​പ​ത്തെ റ​ബ​ർ തോ​ട്ട​ത്തി​ലു​ണ്ടാ​യി​രു​ന്ന കൊ​ച്ചു​വീ​ട്ടി​ൽ വി​ൻ​സെ​ന്‍റ് ഓ​ടി​യെ​ത്തി യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

ഒ​ഴു​ക്കി​ൽ​പ്പെ​ട്ട നാ​ല് പോ​ത്തു​കു​ട്ടി​ക​ളെ പി​ന്നീ​ട് താ​ഴെ​യു​ള്ള ചെ​റി​യ വെ​ള്ള​ച്ചാ​ട്ട​ത്തി​ലെ ക​യ​ത്തി​ൽ ച​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി.​ഒ​ന്നി​നെ കാ​ണാ​താ​യി​ട്ടു​ണ്ട്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ശേ​ഷം ര​ണ്ട​ര​ക്കാ​ണ് സം​ഭ​വം.

ഈ ​സ​മ​യം അ​തി​തീ​വ്ര മ​ഴ​യും പെ​ട്ടെ​ന്ന് മ​ല​വെ​ള്ള​പാ​ച്ചി​ലു​മു​ണ്ടാ​യ​താ​യി ക​ട​പ്പാ​റ​യി​ലെ വ​ലി​യ വെ​ള്ള​ച്ചാ​ട്ട​മാ​യ ആ​ലി​ങ്ക​ൽ വെ​ള്ള​ച്ചാ​ട്ട​ത്തി​നു മു​ക​ളി​ൽ താ​മ​സി​ക്കു​ന്ന ഒ​റ്റ​തെ​ങ്ങു​ങ്ക​ൽ ഷി​ജി പ​റ​ഞ്ഞു. ഈ ​സ​മ​യം കു​ഞ്ചി​യാ​ർ​പ​തി മ​ല​യി​ലെ എ​സ്റ്റേ​റ്റി​ലേ​ക്ക് ന​ട​ത്തി​ക്കൊ​ണ്ടു​പോ​യി​രു​ന്ന പോ​ത്തു​കു​ട്ടി​ക​ളാ​ണ് പോ​ത്ത​ൻ​തോ​ട് പാ​ല​ത്തി​നു താ​ഴെ കാ​ട്ടു​ചോ​ല​യു​ടെ ക​ട​വി​ലെ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട​ത്. മു​മ്പ് ന​ട​ന്നു​പോ​യി​രു​ന്ന​വ​യാ​ണ് ഒ​ഴു​ക്കി​ൽ​പ്പെ​ട്ട​ത്. പി​ന്നാ​ലെ വ​ന്ന മ​റ്റു നാ​ല് പോ​ത്തു​കു​ട്ടി​ക​ളെ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രാ​ൾ മാ​റ്റി നി​ർ​ത്തി.

ഇ​വ​യെ ര​ക്ഷ​പ്പെ​ടു​ത്തു​ന്ന​തി​നി​ടെ​യാ​ണ് എ​സ്റ്റേ​റ്റി​ലെ ജീ​വ​ന​ക്കാ​ര​ൻ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട​ത്. ഇ​യാ​ൾ കു​റ​ച്ചു ദൂ​രം ഒ​ഴു​കി​പോ​യി. പി​ന്നീ​ട് പാ​റ​യി​ടു​ക്കി​ൽ ത​ട​ഞ്ഞു നി​ൽ​ക്കു​ക​യാ​യി​രു​ന്നു. ക​ര​ച്ചി​ലും ബ​ഹ​ളം കേ​ട്ടാ​ണ് സ​മീ​പ​ത്തെ റ​ബ​ർ തോ​ട്ട​ത്തി​ലു​ണ്ടാ​യി​രു​ന്ന വി​ൻ​സ​ന്‍റ് ഓ​ടി​ച്ചെ​ന്ന് യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. വ​ള​ർ​ത്താ​ൻ കൊ​ണ്ടു​വ​ന്നി​രു​ന്ന നൂ​റ് കി​ലോ​യോ​ളം തൂ​ക്കം വ​രു​ന്ന പോ​ത്തു​കു​ട്ടി​ക​ളാ​ണ്.
കൊ​ട്ടാ​ര​ക്ക​ര​യി​ൽ നി​ന്നും വാ​ഹ​ന​ത്തി​ൽ കൊ​ണ്ടു​വ​ന്ന് ക​ട​പ്പാ​റ​യി​ൽ ഇ​റ​ക്കി അ​വി​ടെ നി​ന്നും കാ​ട്ടു​വ​ഴി​ക​ളി​ലൂ​ടെ​യും മ​റ്റും ന​ട​ത്തി​കൊ​ണ്ടുപോ​കു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം.

Tags : Nattuvishesham Local News Buffalo calves die

Recent News

Corehub Up