x
ad
Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ട്ട​ത്ത​റ ആ​ശു​പ​ത്രി​യി​ൽ ഡ​യാ​ലി​സി​സ് യൂ​ണി​റ്റ് വി​പു​ലീ​ക​രി​ക്കും

വെബ് ഡെസ്ക്
Published: August 9, 2026 03:07 AM IST | Updated: August 9, 2026 03:07 AM IST

ബ്ലോ​ക്ക് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ളും ആ​ശു​പ​ത്രി അ​ധി​കൃ​ത​രും ചി​റ്റി​ല​പ്പ​ിള്ളി ഫൗ​ണ്ടേ​ഷ​ൻ പ്ര​തി​നി​ധി​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തു​ന്നു.

അ​ഗ​ളി:​ അ​ട്ട​പ്പാ​ടി കോ​ട്ട​ത്ത​റ ട്രൈ​ബ​ൽ താ​ലൂ​ക്ക് സ്പെ​ഷ്യാ​ലി​റ്റി ആ​ശു​പ​ത്രി​യി​ൽ നി​ല​വി​ലു​ള്ള ഡ​യാ​ലി​സി​സ് യൂ​ണി​റ്റ് വി​പു​ലീ​ക​രി​ച്ച് പ്ര​തി​മാ​സം ആ​യി​രം ഡ​യാ​ലി​സി​സ് ന​ട​ത്താ​ൻ ക​ഴി​യു​ന്ന ആ​ധു​നി​ക ഡ​യാ​ലി​സി​സ് സെ​ന്‍റർ സ്ഥാ​പി​ക്കാ​ൻ ധാ​ര​ണ​യാ​യി.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ശു​പ​ത്രി ഹാ​ളി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ 1.05 കോ​ടി രൂ​പ ധ​ന​സ​ഹാ​യം ന​ൽ​കു​മെ​ന്ന് ചി​റ്റി​ല​പ്പി​ള്ളി ഫൗ​ണ്ടേ​ഷ​ൻ പ്ര​തി​നി​ധി​ക​ൾ അ​റി​യി​ച്ചു.​

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. അ​ല്ല​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷി​ബു സി​റി​യ​ക്, അ​ട്ട​പ്പാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ തു​ള​സി ആ​ന​ന്ദ്, ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ഷി​ജി​ൻ ജോ​ൺ ആ​ളൂ​ർ, ചി​റ്റി​ല​പ്പ​ള്ളി ഫൗ​ണ്ടേ​ഷ​ൻ പ്ര​തി​നി​ധി​ക​ളായ ആ​ർ​എം​ഒ ഡോ.​ മി​ഥു​ൻ, പി​ആ​ർ​ഒ ഗ​ഫൂ​ർ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. പ​ദ്ധ​തി യു​ദ്ധ​കാ​ല അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​പ്പാ​ക്കു​മെ​ന്നും ഇ​തു​വ​ഴി സൗ​ജ​ന്യ​മാ​യും സ​മ​യ​ബ​ന്ധി​ത​മാ​യും ചി​കി​ത്സ ല​ഭ്യ​മാ​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags : Nattuvishesham Local News Dialysis unit

Recent News

Corehub Up