x
ad
Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫാ. ​റോ​യ് അ​ഗ​സ്റ്റി​ൻ കു​ള​ത്തി​ങ്ക​ലും ഫാ. ​ജോ​ഷ്ട്രോം ഐ​സ​ക് കു​രീ​ത്ത​ടവും ജൂബിലി നിറവിൽ

വെബ് ഡെസ്ക്
Published: August 9, 2026 03:22 AM IST | Updated: August 9, 2026 03:22 AM IST

ഫാ​. റോ​യ് കു​ള​ത്തി​ങ്ക​ൽ, ഫാ​. ജോ​ഷ്ട്രോം കു​രീ​ത്ത​ടം.

നെ​ന്മാ​റ: പൗ​രോ​ഹി​ത്യ​ത്തി​ന്‍റെ 30 വ​ർ​ഷം പൂ​ർ​ത്തി​യാ​യ ഫാ. ​റോ​യ് അ​ഗ​സ്റ്റി​ൻ കു​ള​ത്തി​ങ്ക​ൽ, ഫാ. ​ജോ​ഷ്ട്രോം ഐ​സ​ക് കു​രീ​ത്ത​ടം എ​ന്നീ പു​രോ​ഹി​ത​രു​ടെ ജൂ​ബി​ലി ആ​ഘോ​ഷ​വും കൃ​ത​ജ്ഞ​താ ബ​ലി​യ​ർ​പ്പ​ണ​വും അ​നു​മോ​ദ​ന​യോ​ഗ​വും ക​ലാ​പ​രി​പാ​ടി​ക​ളും ഇ​ന്ന് ക്രി​സ്തു​രാ​ജ പ​ള്ളി​യി​ൽ ന​ട​ക്കും. ഇ​ന്ന് രാ​വി​ലെ 8.45 ന് ​സ്വീ​ക​ര​ണ​വും തു​ട​ർ​ന്ന് വി​ശു​ദ്ധ കു​ർ​ബാ​ന​യും ഇ​വ​രു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ക്കും.

ഫാ. ​റോ​യ് കു​ള​ത്തി​ങ്ക​ൽ 1996 ജ​നു​വ​രി ഒ​ന്നി​ന് പാ​ല​ക്കാ​ട് രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജേ​ക്ക​ബ് മ​ന​ത്തോ​ട​ത്തി​ൽ നി​ന്നും പ​ട്ടം സ്വീ​ക​രി​ച്ചു. മ​ണ്ണാ​ർ​ക്കാ​ട് ഹോ​ളി സ്പി​രി​റ്റ് ഫൊ​റോ​ന പ​ള്ളി അ​സി​സ്റ്റ​ന്‍റ് വി​കാ​രി​യാ​യും ഡി​വൈ​ൻ പ്രൊ​വി​ഡ​ൻ​സ് ച​ർ​ച്ച് ച​ന്ദ്ര​ന​ഗ​ർ വി​കാ​രി​യാ​യും ക​ല്ലേ​പ്പു​ള്ളി സെ​ന്‍റ് മേ​രീ​സ് മൈ​ന​ർ സെ​മി​നാ​രി വൈ​സ് റെ​ക്ട​ർ, പ്രൊ​ക്യു​റേ​റ്റ​റാ​യും, സെ​ന്‍റ് മേ​രീ​സ് ച​ർ​ച്ച് പാ​ല​ക്ക​യം, സെ​ന്‍റ് തോ​മ​സ് ച​ർ​ച്ച് ചീ​നി​ക്ക​പ്പാ​റ, ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് ച​ർ​ച്ച് വ​ഴി​ക്ക​ട​വ്, സെ​ന്‍റ് ബ​ർ​ണ​ഡി​റ്റ ച​ർ​ച്ച് വ​ട്ട​പ്പാ​റ എ​ന്നി​വി​ട​ങ്ങ​ളി​ൽ വി​കാ​രി​യാ​യും, ജ​ർ​മ​നി​യി​ലെ എ​ഹെ​കി​ർ​ച്ചെ​നി​ലെ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ച​ർ​ച്ചി​ൽ അ​സി​സ്റ്റ​ന്‍റ് വി​കാ​രി​യാ​യും, പി​ന്നീ​ട് ജ​ർ​മ​നി​യി​ൽ മ​രി​യോ റെ​യ്നി​ഗം​ഗ് വൈ​ദോ​ഫെ​ൻ ആ​ൻ​ഡ് സെ​ന്‍റ് മൈ​ക്ക​ൽ ബ്രൂ​ണ​ൻ ആ​ൻ​ഡ് സെ​ന്‍റ് മാ​ർ​ഗ​രേ​റ്റ ഹോ​ഹെ​ൻ​റി​ഡ് വി​കാ​രി​യാ​യും പ്ര​വ​ർ​ത്തി​ച്ചു.

യോ​ജി​ത മാ​ന​വ വി​ക​സ​ന​ത്തി​നാ​യു​ള്ള വ​ത്തി​ക്കാ​ൻ സം​ഘ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഫാ. ​ജോ​ഷ്ട്രോം ഐ​സ​ക് കു​രീ​ത്ത​ടം പ​രി​സ്ഥി​തി​യും സൃ​ഷ്ടി​യും വി​ഭാ​ഗ​ത്തി​ന്‍റെ സം​ഘാ​ട​ക​നാ​ണ്. റോ​മി​ലെ സ​ലേ​ഷ്യ​ൻ പൊ​ന്തി​ഫി​ക്ക​ൽ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ ഫി​ലോ​സ​ഫി ഓ​ഫ് സ​യ​ൻ​സി​ന്‍റെ മേ​ധാ​വി​യും ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സോ​ഷ്യ​ൽ ആ​ന്‍റ് പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സി​ന്‍റെ ഡ​യ​റ​ക്ട​റു​മാ​ണ്.

ഫാ. ​ജോ​ഷ്ട്രോം 1985 മു​ത​ൽ സ​ലേ​ഷ്യ​ൻ സ​ഭാം​ഗ​മാ​ണ്. 1996ൽ ​പൗ​രോ​ഹി​ത്യം സ്വീ​ക​രി​ച്ച അ​ദ്ദേ​ഹം 1989ൽ ​പൂ​നെ ജ്ഞാ​ന​ദീ​പ വി​ദ്യാ​പീ​ഠ​ത്തി​ൽ​നി​ന്ന് ഫി​ലോ​സ​ഫി​യി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം നേ​ടി. 1997ൽ ​റോ​മി​ലെ സ​ലേ​ഷ്യ​ൻ പൊ​ന്തി​ഫി​ക്ക​ൽ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ​നി​ന്ന് ദൈ​വ​ശാ​സ്ത്ര​ത്തി​ൽ മാ​സ്റ്റേ​ഴ്സ് ബി​രു​ദം ക​ര​സ്ഥ​മാ​ക്കി. റോ​മി​ലെ ജോ​ർ​ജി​യ​ൻ പൊ​ന്തി​ഫി​ക്ക​ൽ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ​നി​ന്ന് പാ​രി​സ്ഥി​തി​ക ത​ത്വ​ശാ​സ്ത്ര​ത്തി​ൽ ഡോ​ക്ട​റേ​റ്റ് നേ​ടി​യ ഫാ. ​ജോ​ഷ്ട്രോം ഓ​ക്സ്ഫോ​ഡ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ ഗ​വേ​ഷ​ക​നാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ഇ​ട​വ​ക വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ താ​മ​ര​ശേ​രി, കൈ​ക്കാ​ര​ന്മാ​ർ മ​റ്റു ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.

Tags : Nattuvishesham Local News celebrate their jubilee

Recent News

Corehub Up