കേരള പ്രൈമറി കോഓപ്പറേറ്റീവ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ സമ്മേളനം രാജൻ ജെ. പല്ലൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
തൃശൂർ: സഹകരണ പെൻഷൻകാരുടെ പെൻഷൻ പരിഷ്ക്കരിക്കുക, എൽഡിഎഫ് സർക്കാർ നിർത്തലാക്കിയ ഡിഎ പുനസ്ഥാപിക്കുക, ഓണം അലവൻസ് വർധിപ്പിച്ച് വിതരണംചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള പ്രൈമറി കോഓപ്പറേറ്റീവ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ തൃശൂർ താലൂക്ക് സമ്മേളനം. ഇത്തരം ആവശ്യങ്ങൾ എത്രയും വേഗം നടപ്പിലാക്കുന്നതിനു സർക്കാരിൽ സമ്മർദം ചെലുത്തുമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് രാജൻ ജെ. പല്ലൻ എംഎൽഎ. പറഞ്ഞു.
സാഹിത്യ അക്കാദമിഹാളിൽ ചേർന്ന സമ്മേളനത്തിൽ താലൂക്ക് പ്രസിഡന്റ് കെ.കെ. തിലകൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് സി.ഒ ജേക്കബ്, ജില്ല പ്രസിഡന്റ് കെ.എസ്. മോഹനൻ, സെക്രട്ടറി പി.എം. അമീർഷ, കെസിഇഎഫ് താലൂക്ക് പ്രസിഡന്റ് ഗിരീഷ് തോപ്പിൽ, താലൂക്ക് സെക്രട്ടറി ഇ.എം. ശിവൻ തുടങ്ങിയവർ പ്രസംഗിച്ചു.
Tags : Nattuvishesham Local News Cooperative Pension Rajan J. Pallan