പ്രതീകാത്മക ചിത്രം
ആലത്തൂർ: എൽഐസി ഏജന്റുമാരെ തൊഴിലാളികളായി അംഗീകരിച്ച് ക്ഷേമനിധി, ചികിത്സാ സഹായം, പെൻഷൻ എന്നിവ ഏർപ്പെടുത്തണമെന്നും, ഗ്രൂപ്പ് ഇൻഷ്വറൻസ്, ഗ്രാറ്റുവിറ്റി എന്നിവ വർധിപ്പിക്കണമെന്നും ഓൾ ഇന്ത്യ എൽഐസി ഏജന്റ്സ് ഫെഡറേഷൻ ദേശീയ സെക്രട്ടറി എൻ. കൃഷ്ണൻകുട്ടി ആവശ്യപ്പെട്ടു. ആലത്തൂർ ബ്രാഞ്ച് സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ബ്രാഞ്ച് പ്രസിഡന്റ് വിജയൻ മൂച്ചിക്കൽ അധ്യക്ഷത വഹിച്ചു. ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി എ. മുരളീധരൻ മുഖ്യ പ്രഭാഷണം നടത്തി. തൃശൂർ ഡിവിഷൻ പ്രസിഡന്റ് പി. ബാലമുകുന്ദൻ, ജനറൽ സെക്രട്ടറി ടി. വി. മധുസൂദനൻ, ട്രഷറർ വി. ശശി, ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ആർ.പി. ജയദേവൻ, പാലക്കാട് ജില്ലാ പ്രസിഡന്റ് ബേബി വർഗീസ്, സെക്രട്ടറി സന്തോഷ് കുളങ്ങര, മുൻ ദേശീയ ജനറൽ സെക്രട്ടറി കെ.എൽ. വിൻസന്റ് പ്രതാപ് , സി.എൽഎ കൺവീനർ കെ.കെ. മണി, ട്രസ്റ്റ് കൺവീനർ കെ. കെ. രമേഷ്, ബ്രാഞ്ച് സെക്രട്ടറി ആർ. രാജൻ, ട്രഷർ സി. മോഹനൻ, ബിന്ദുമോൾ, പി.കെ. ജയകുമാർ, വിനോദ് ബാബു എന്നിവർ പ്രസംഗിച്ചു.