പ്രതീകാത്മക ചിത്രം
കുനംമൂച്ചി: സെന്റ് ഫ്രാൻസിസ് സേവിയേഴ്സ് ഇടവകയിൽ ഫാ. ജെയ്സണ്‍ മാറോക്കിയുടെ പൗരോഹിത്യ രജതജൂബിലിയും പുതുക്കിപ്പണിത പള്ളിയുടെ രജതജൂബിലിയും ഇടവകദിനവും ഇന്നു നടക്കും.
ഉച്ചയ്ക്കുശേഷം 3.30നു വികാരി ഫാ. ജെയ്സണ്‍ മാറോക്കിയുടെയും ഫാ. സൈമണ്‍ തേർമഠത്തിന്റെയും നേതൃത്വത്തിൽ വിശുദ്ധ കുർബാനയുണ്ടാകും. പാവറട്ടി സെന്റ് ജോസഫ്സ് സിഎംഐ സ്കൂൾ പ്രിൻസിപ്പൽ ഫാ. ജോസ് കിടങ്ങൻ സന്ദേശം നൽകും. വൈകീട്ട് 5.15നു സ്നേഹവിരുന്ന്. 6.15നു പൊതുസമ്മേളനം. ഇടവകദിനത്തിന്റെയും ഡയാലിസിസ് ഫണ്ടിന്റെയും ഉദ്ഘാടനം മന്ത്രി അഡ്വ. മോൻസ് ജോസഫ് നിർവഹിക്കും. ബിഷപ് എമരിറ്റസ് മാർ ബോസ്കോ പുത്തൂർ അധ്യക്ഷനാകും.
ജൂബിലേറിയനുള്ള ആദരം തൃശൂർ അതിരൂപത വികാരി ജനറാൾ മോണ്‍. ജെയ്സണ്‍ കൂനംപ്ലാക്കൽ നിർവഹിക്കും. ഇടവകാംഗങ്ങളായ ഗ്രാമപഞ്ചായത്ത് അംഗങ്ങളെ പ്രഫ. സി. രവീന്ദ്രനാഥ് എംഎൽഎ ആദരിക്കും.
മികച്ച കുടുംബകൂട്ടായ്മകളെ ആദരിക്കൽ അതിരൂപത കുടുംബകൂട്ടായ്മ ഡയറക്ടർ ഫാ. ഫ്രാൻസിസ് ട്വിങ്കിൾ വാഴപ്പിള്ളി നിർവഹിക്കും. മറ്റം ഫൊറോന വികാരി ഫാ. ഡോ. ഫ്രാൻസിസ് ആളൂർ, നിർമലഭവൻ കോണ്‍വെന്റ് മദർ സിസ്റ്റർ ആൻസി മരിയ, അൽഫോൻസ് മുട്ടത്ത്, ജിന്േറാ വിൻസെന്റ്, ഫാ. ജെയ്സണ്‍ മാറോക്കി, ജോമി ജോണ്സണ് എന്നിവർ പ്രസംഗിക്കും.
Tags : Nattuvishesham Local News Silver Jubilee Kunammoochi Church