പഴുവിൽ ജംഗ്്ഷനിലെ ഷോപ്പിംഗ് കോംപ്ലക്സിന്റെ വരാന്തയിലെ തെരുവുനായ്ക്കൾ.
പുന്നയൂർക്കുളം: പുന്നൂക്കാവ് മേഖലയിൽ രാപ്പകൽ തെരുവുനായശല്യം രൂക്ഷം. യാത്രക്കാർക്ക് റോഡിലൂടെ നടന്നുപോകാൻപോലും കഴിയുന്നില്ല.
പ്രഭാതസവാരിയ്ക്കിറങ്ങുന്നവരുടെനേരേ നായ്ക്കൾ കൂട്ടത്തോടെ ആക്രമിക്കാനെത്തുന്നതും പതിവാണ്. കഴിഞ്ഞദിവസം കല്ലായിത്തറ റോഡിലൂടെ പോകുകയായിരുന്ന പുന്നൂക്കാവ് സ്വദേശി ഷക്കീർ ആക്രമണത്തിനിരയായി. നഖംകൊണ്ട് പരുക്കേറ്റ ഷക്കീർ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സതേടി. അടിയന്തരനടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Tags : Nattuvishesham Local News street noise