x
ad
Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേ​ശീ​യ​പാ​ത​യി​ൽ മ​തി​ല​ക​ത്ത് സ​ർ​വീ​സ് റോ​ഡി​ല്ല; നി​വേ​ദ​നംന​ൽ​കി പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ

വെബ് ഡെസ്ക്
Published: August 9, 2026 01:42 AM IST | Updated: August 9, 2026 01:42 AM IST

ദേ​ശീ​യ​പാ​ത 66ന്‍റെ മ​തി​ല​കം ബൈ​പാ​സി​ൽ സ​ർ​വീ​സ് റോ​ഡ് വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു സു​മ​തി സു​ന്ദ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ച​ർ​ച്ച ന​ട​ത്തു​ന്നു.

മ​തി​ല​കം: ദേ​ശീ​യ​പാ​ത 66ന്‍റെ മ​തി​ല​കം ബൈ​പാ​സി​ൽ ക​നോ​ലി ക​നാ​ൽ തീ​ര​ഭാ​ഗ​ത്ത് സ​ർ​വീ​സ് റോ​ഡി​ല്ലാ​ത്ത​തി​ൽ ദേ​ശീ​യ​പാ​ത പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ​ക്കു നി​വേ​ദ​നം ന​ൽ​കി പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ. ഒ​ട്ടേ​റെ കു​ടും​ബ​ങ്ങ​ൾ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന മേ​ഖ​ല​യി​ലാ​ണ് ഒ​ന്ന​ര കി​ലോ​മീ​റ്റ​റി​ൽ സ​ർ​വീ​സ് റോ​ഡ് ഇ​ല്ലാ​ത്ത​ത്. സ്ഥ​ലം ഏ​റ്റെ​ടു​ത്തി​ട്ടും സ​ർ​വീ​സ് റോ​ഡ് നി​ർ​മി​ക്കാ​ത്ത​തി​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ ആ​ശ​ങ്ക​യി​ലാ​ണ്. ഏ​ക​ദേ​ശം 25 കു​ടും​ബ​ങ്ങ​ൾ​ക്കു മ​തി​ല​കം കി​ഴ​ക്കും​പു​റം പ്ര​ദേ​ശ​ത്തു​നി​ന്ന് മ​റ്റു റോ​ഡു​ക​ളി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​ൻ യാ​തൊ​രു മാ​ർ​ഗ​വു​മി​ല്ല.

സ​ർ​വീ​സ് റോ​ഡ് ഇ​ല്ലാ​ത്ത​തി​നാ​ൽ നാ​ട്ടു​കാ​ർ ദേ​ശീ​യ​പാ​ത​യു​ടെ പ​ത്ത​ടി​യി​ലേ​റെ ഉ​യ​ര​മു​ള്ള മ​തി​ൽ ക​യ​റി ആ​റു​വ​രി റോ​ഡ് മു​റി​ച്ചു​ക​ട​ക്കേ​ണ്ട അ​പ​ക​ട​ക​ര​മാ​യ സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. ബൈ​പ്പാ​സി​ലെ ഡി​വൈ​ഡ​ർ പൂ​ർ​ണ​മാ​യി അ​ട​ച്ചാ​ൽ ക​നോ​ലി തീ​ര​വാ​സി​ക​ൾ​ക്ക് പു​റം​ലോ​ക​വു​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ വ​ഴി​യി​ല്ലാ​ത്ത അ​വ​സ്ഥ​യു​ണ്ടാ​കു​മെ​ന്നാ​ണു പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്ന​ത്.

ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളു​ടെ​യും ജാ​ഗ്ര​ത​ക്കു​റ​വാ​ണ് ഇ​പ്പോ​ഴ​ത്തെ പ്ര​തി​സ​ന്ധി​ക്കു കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു. വി​ഷ​യ​ത്തി​ൽ ദേ​ശീ​യ​പാ​ത അ​ധി​കൃ​ത​രും ശി​വാ​ല​യ ക​ന്പ​നി​യും പ​രി​ശോ​ധ​ന ന​ട​ത്തി സ​ർ​വീ​സ് റോ​ഡ് നി​ർ​മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് ദേ​ശീ​യ​പാ​ത പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ​ക്ക് മ​തി​ല​കം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​വേ​ദ​നം ന​ൽ​കി​യ​ത്. ബെ​ന്നി ബെ​ഹ​നാ​ൻ എം​പി​യു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണ​മാ​ണ് നി​വേ​ദ​നം സ​മ​ർ​പ്പി​ച്ച​ത്.

മ​തി​ല​കം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​മ​തി സു​ന്ദ​ര​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എം. ആ​ൽ​ഫ, പ്ര​സീ​ത, എം.​എ. ബി​നേ​ഷ്, സു​നി​ൽ പി. ​മേ​നോ​ൻ, ഷൈ​ൻ പ​ള്ള​ത്ത് എ​ന്നി​വ​രാ​ണ് ദേ​ശീ​യ​പാ​ത പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ പ്ര​വീ​ണി​നെ ക​ണ്ടു കാ​ര്യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച​ത്. സ്ഥ​ല​പ​രി​ശോ​ധ​ന ന​ട​ത്തി തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​മെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു.

Tags : Nattuvishesham Local News service road Panchayat officials

Recent News

Corehub Up