x
ad
Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹോ​മി​യോ മെ​ഡി​ക്ക​ൽ ക്യാ​മ്പും ഔ​ഷ​ധ​ക്ക​ഞ്ഞി വി​ത​ര​ണവും

വെബ് ഡെസ്ക്
Published: August 9, 2026 01:50 AM IST | Updated: August 9, 2026 01:50 AM IST

മൂ​ലം​കു​ടം പാ​ർ​വ​ണം ട്ര​സ്റ്റും വ​യോ​ജ​ന ക്ല​ബും സം​ഘ​ടി​പ്പി​ച്ച ക​ർ​ക്ക​ട​ക ക​ഞ്ഞി വി​ത​ര​ണം

കൊ​ര​ട്ടി: ചെ​റ്റാ​രി​ക്ക​ൽ ജ്യോ​തി വ​യോ​ജ​ന ക്ല​ബ് അം​ഗ​ങ്ങ​ൾ​ക്കാ​യി ക​ർ​ക്ക​ട​ക മാ​സ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഒ​രു​ക്കി​യ ഔ​ഷ​ധ​ക്ക​ഞ്ഞി വി​ത​ര​ണം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലീ​ല സു​ബ്ര​ഹ്മ​ണ്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​തി​ർ​ന്ന അം​ഗ​ങ്ങ​ളാ​യ പി. ​ശ​ങ്ക​ര​ൻ​കു​ട്ടി​ക്കും സ​ര​സ്വ​തി അ​മ്മ​യ്ക്കും ഔ​ഷ​ധ​ക്ക​ഞ്ഞി ന​ൽ​കി​യാ​യി​രു​ന്നു ഉ​ദ്ഘാ​ട​നം ചെ​യ് ത​ത്.

ക്ല​ബ് പ്ര​സി​ഡ​ന്‍റ് കെ.​ബി. ഗോ​പി​നാ​ഥ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹോ​മി​യോ വി​ഭാ​ഗം ഡോ. ​ദീ​പ പി​ള്ള ഹോ​മി​യോ​മ​രു​ന്നു​ക​ളു​ടെ ഉ​പ​യോ​ഗ​ത്തെ​ക്കു​റി​ച്ച് ക്ലാ​സ് ന​യി​ച്ചു; വ​യോ​ജ​ന​ങ്ങ​ൾ​ക്കാ​യി യോ​ഗ​പ​രി​ശീ​ല​നം ന​ൽ​കി. ആ​യു​ർ​വേ​ദ വി​ഭാ​ഗം ഡോ. ​വി.​ആ​ർ. രേ​ഷ്മ ക​ർ​ക്ക​ട​ക മാ​സ​ത്തി​ലെ ആ​യു​ർ​വേ​ദ ഔ​ഷ​ധ​ക്ക​ഞ്ഞി​യു​ടെ പ്ര​സ​ക്തി​യെ​ക്കു​റി​ച്ച് ക്ലാ​സ് ന​യി​ച്ചു.

പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്മാ​രാ​യ ഗ്രേ​സി സ്ക​റി​യ, ഫി​ൻ​സോ ത​ങ്ക​ച്ച​ൻ, ക്ല​ബ് ഭാ​ര​വാ​ഹി​ക​ളാ​യ കെ. ​മോ​ഹ​ന​ൻ, കെ.​ആ​ർ. സ​ജീ​വ്, ശോ​ഭ ഗോ​പാ​ൽ, സീ​ത വേ​ണു​ഗോ​പാ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മ​റ്റ​ത്തൂ​ർ: മൂ​ലം​കു​ടം പാ​ർ​വ​ണം ട്ര​സ്റ്റി​ന്‍റെ​യും മ​റ്റ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് 21 ാം വാ​ർ​ഡ് വ​യോ​ജ​ന ക്ല​ബി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ആ​യു​ർ​വേ​ദ ഹോ​മി​യോ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.

മ​റ്റ​ത്തൂ​ർ  ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടെ​സി ജോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.മ​റ്റ​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ- വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ സി. ​സി. ബി​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​പി.​ആ​ർ. ബൈ​ജു, ഡോ. ​കാ​ർ​ത്തി​ക് കൃ​ഷ്ണ​ൻ, വ​യോ​ജ​ന ക്ല​ബ് പ്ര​സി​ഡ​ന്‍റ് വി. ​കെ. ഗോ​പാ​ല​ൻ, സെ​ക്ര​ട്ട​റി സ​ര​ള ഷ​ൺ​മു​ഖ​ൻ, പാ​ർ​വ​ണം ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ് ടി.​കെ. സ​ലീ​ഷ് , പി.​യു. രാ​ഹു​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham Local News Homeo Medical Camp

Recent News

Corehub Up