നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സിന്റെ വനിതാ വിഭാഗം സംഘടിപ്പിക്കുന്ന ചേംബർ എക്സ്പോ
കണ്ണൂർ: നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സിന്റെ വനിതാ വിഭാഗം സംഘടിപ്പിക്കുന്ന രണ്ടു ദിവസത്തെ ചേംബർ എക്സ്പോ ചേംബർ ഹാളിൽ തുടങ്ങി. മേയർ പി. ഇന്ദിര ഉദ്ഘാടനം ചെയ്തു. വനിതാ വിഭാഗം ചെയർപേഴ്സൺ നിതാ ദീപക് അധ്യക്ഷത വഹിച്ചു.
വിവിധതരം വസ്ത്രങ്ങൾ, കരകൗശല വസ്തുക്കൾ, ക്രോക്കറി ഉത്പന്നങ്ങൾ, ഭക്ഷ്യ വസ്തുക്കൾ, കോസ്മെറ്റിക്സ്, ബാഗുകൾ, ഷൂ, ആഭരണങ്ങൾ എന്നിവയടക്കമുള്ളവയുടെ പ്രദർശനവും വിൽപനയുമാണ് എക്സപോയിലുള്ളത്. എക്സ്പോ ഇന്നു രാത്രി എട്ടിന് സമാപിക്കും.
ഉദ്ഘാടന ചടങ്ങിൽ ഭാരവാഹികളായ സപ്ന സന്തോഷ്, നിഷ വിനോദ്, റീഷാ ഹനീഷ്, ഗിരിജ രാമകൃഷ്ണൻ, മുൻഭാരവാഹികളായ ഷൈൻ ബെനവൻ, നവ്യ സജു, മെംബർമാരായ അനാമിക അനിൽ, ജെറീന സഞ്ജയ്, ചേതന പൈ, ജിഷ അജിത്, സ്വീറ്റി കൃഷ്ണകുമാർ, ചേംബർ പ്രസിഡന്റ് സച്ചിൻ സൂര്യകാന്ത്, വൈസ് പ്രസിഡന്റ് ഹനീഷ് കെ വാണിയങ്കണ്ടി, ഓണററി സെക്രട്ടറി സി. അനിൽ കുമാർ, ട്രഷറർ കെ നാരായണൻ കുട്ടി, ഡയറക്ടർമാരായ കെ കെ പ്രദീപ്, ഇ കെ അജിത് കുമാർ, മുൻഭാരവാഹികളായ കെ. വിനോദ് നാരായണൻ, ടി.കെ. രമേശ് കുമാർ എന്നിവർ പങ്കെടുത്തു.