പ്രതീകാത്മക ചിത്രം
അമ്പലപ്പുഴ: കനത്ത മഴയിൽ മടവീണ് പാടശേഖരം മുങ്ങി. കർഷകരുടെ മാസങ്ങളുടെ അധ്വാനം പാഴായി. ലക്ഷങ്ങളുടെ നഷ്ടം. തകഴി പഞ്ചായത്ത് രണ്ടാം വാർഡ് കരുമാടി ഒടമ്പറ പാടശേഖരത്താണ് വൻ കൃഷി നാശമുണ്ടായത്. 99 ഏക്കറുള്ള ഇവിടെ നൂറ് ചെറുകിട കർഷകരാണുള്ളത്. ഒരു മാസം പ്രായമായ രണ്ടാം കൃഷി സംരക്ഷിക്കുന്നതിന് മണൽച്ചാക്കുകൾ അടുക്കി ബണ്ട് സംരക്ഷിക്കാൻ ശ്രമിച്ചെങ്കിലും കനത്ത മഴയിൽ മടവീണ് പാടശേഖരം വെള്ളത്തിൽ മുങ്ങുകയായിരുന്നു.
ഒന്നര ലക്ഷത്തിലധികം രൂപ ബണ്ട് സംരക്ഷണത്തിനായി കർഷകർക്ക് ചെലവായി. മൂന്ന് പ്രത്യേക മോട്ടോറുപയോഗിച്ച് വെള്ളം വറ്റിക്കുകയാണ്. ഇനി വിത്ത് ലഭിച്ചാൽ പോലും എങ്ങനെ കൃഷി നടത്തുമെന്ന ചോദ്യമാണ് കർഷകർ ഉന്നയിക്കുന്നത്. വലിയ രീതിയിൽ കൃഷി നശിച്ച തങ്ങൾക്ക് സർക്കാർ അടിയന്തരനഷ്ടപരിഹാരം നൽകണമെന്നാണ് കർഷകരുടെ ആവശ്യം.
Tags : Nattuvishesham Local News Padasekharam Odambara