Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Odambara

Alappuzha

ഒ​ട​മ്പ​റ പാ​ട​ശേ​ഖ​ര​ത്തി​ൽ മ​ട​വീ​ണു; ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം

അ​മ്പ​ല​പ്പു​ഴ: ക​ന​ത്ത മ​ഴ​യി​ൽ മ​ട​വീ​ണ് പാ​ട​ശേ​ഖ​രം മു​ങ്ങി. ക​ർ​ഷ​ക​രു​ടെ മാ​സ​ങ്ങ​ളു​ടെ അ​ധ്വാ​നം പാ​ഴാ​യി. ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം. ത​ക​ഴി പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡ് ക​രു​മാ​ടി ഒ​ട​മ്പ​റ പാ​ട​ശേ​ഖ​ര​ത്താ​ണ് വ​ൻ കൃ​ഷി നാ​ശ​മു​ണ്ടാ​യ​ത്. 99 ഏ​ക്ക​റു​ള്ള ഇ​വി​ടെ നൂറ് ചെ​റു​കി​ട ക​ർ​ഷ​ക​രാ​ണു​ള്ള​ത്. ഒ​രു മാ​സം പ്രാ​യ​മാ​യ ര​ണ്ടാം കൃ​ഷി സം​ര​ക്ഷി​ക്കു​ന്ന​തി​ന് മ​ണ​ൽ​ച്ചാ​ക്കു​ക​ൾ അ​ടു​ക്കി ബ​ണ്ട് സം​ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ക​ന​ത്ത മ​ഴ​യി​ൽ മ​ട​വീ​ണ് പാ​ട​ശേ​ഖ​രം വെ​ള്ള​ത്തി​ൽ മു​ങ്ങു​ക​യാ​യി​രു​ന്നു.

ഒ​ന്ന​ര ല​ക്ഷ​ത്തി​ല​ധി​കം രൂ​പ ബ​ണ്ട് സം​ര​ക്ഷ​ണ​ത്തി​നാ​യി ക​ർ​ഷ​ക​ർ​ക്ക് ചെ​ല​വാ​യി. മൂ​ന്ന് പ്ര​ത്യേ​ക മോ​ട്ടോ​റു​പ​യോ​ഗി​ച്ച് വെ​ള്ളം വ​റ്റി​ക്കു​ക​യാ​ണ്. ഇ​നി വി​ത്ത് ല​ഭി​ച്ചാ​ൽ പോ​ലും എ​ങ്ങ​നെ കൃ​ഷി ന​ട​ത്തു​മെ​ന്ന ചോ​ദ്യ​മാ​ണ് ക​ർ​ഷ​ക​ർ ഉ​ന്ന​യി​ക്കു​ന്ന​ത്. വ​ലി​യ രീ​തി​യി​ൽ കൃ​ഷി ന​ശി​ച്ച ത​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​ന​ഷ്ടപ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം.

Latest News

Corehub Up