x
ad
Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെള്ളപ്പൊക്കം: സർക്കാരിനെ വിമർശിച്ച് വി.എൻ. വാസവൻ

വെബ് ഡെസ്ക്
Published: August 8, 2026 11:50 PM IST | Updated: August 8, 2026 11:50 PM IST

വി.​​എ​​ന്‍. വാ​​സ​​വ​​ന്‍

കോ​​ട്ട​​യം: സ​​ര്‍​ക്കാ​​ര്‍ സം​​വി​​ധാ​​ന​​ങ്ങ​​ളു​​ടെ ഏ​​കോ​​പ​​ന​​മി​​ല്ലാ​​യ്മ​​യും അ​​ശ്ര​​ദ്ധ​​യു​​മാ​​ണ് ജി​​ല്ല​​യി​​ല്‍ വെ​​ള്ള​​പ്പൊ​​ക്ക​​ത്തി​ന്‍റെ ആ​​ഘാ​​തം ആ​​ഴ​​ത്തി​​ലു​​ള്ള​​താ​​കാ​​നും മ​​ര​​ണം വ​​ര്‍​ധി​​ക്കാ​​നും കാ​​ര​​ണ​​മെ​​ന്ന് സി​​പി​​എം സം​​സ്ഥാ​​ന സെ​​ക്ര​​ട്ടേ​​റി​​യ​​റ്റം​​ഗം വി.​​എ​​ന്‍. വാ​​സ​​വ​​ന്‍. ആ​​വ​​ശ്യ​​മാ​​യ മു​​ന്‍​ക​​രു​​ത​​ലു​​ക​​ളോ ഇ​​ട​​പെ​​ട​​ലോ സ​​ര്‍​ക്കാ​​ര്‍ ന​​ട​​ത്തി​​യി​​ല്ല. ഉ​​രു​​ള്‍​പൊ​​ട്ട​​ലു​​ണ്ടാ​​യ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ല്‍ മു​​ന്ന​​റി​​യി​​പ്പ് ന​​ല്‍​കി​​യി​​രു​​ന്നെ​​ങ്കി​​ല്‍ കു​​ടും​​ബ​​ങ്ങ​​ളെ മാ​​റ്റി​​ത്താ​​മ​​സി​​പ്പി​​ക്കാ​​മാ​​യി​​രു​​ന്നു. വാ​​ഹ​​ന​​മെ​​ത്താ​​ന്‍ പ്ര​​യാ​​സ​​മു​​ള്ള ദു​​രി​​താ​​ശ്വാ​​സ​​ക്യാ​​മ്പു​​ക​​ളി​​ല്‍ ആം​​ബു​​ല​​ന്‍​സ് സ​​ര്‍​വീ​​സ് ഒ​​രു​​ക്ക​​ണ​​മാ​​യി​​രു​​ന്നു.

ത​​ണ്ണീ​​ര്‍​മു​​ക്കം ബ​​ണ്ടി​​ല്‍ പോ​​ള അ​​ട​​ഞ്ഞുകി​​ട​​ക്കു​​ന്ന​​തി​​നാ​​ല്‍ കി​​ഴ​​ക്കു​​നി​​ന്നു വ​​ന്ന വെ​​ള്ളം കെ​​ട്ടി​​ക്കി​​ട​​ക്കു​​ന്നു. ഈ​​രാ​​റ്റു​​പേ​​ട്ട​​യി​​ല്‍ വ്യാ​​പാ​​രി​​ക​​ള്‍​ക്ക് കോ​​ടി​​ക്ക​​ണ​​ക്കി​​നു രൂ​​പ​​യു​​ടെ നാ​​ശ​​മാ​​ണു​​ണ്ടാ​​യ​​ത്. പാ​​ലാ​​യി​​ലും വ​​ലി​​യ നാ​​ശ​​ന​​ഷ്ട​​മു​​ണ്ടാ​​യി.

ജി​​ല്ല​​യി​​ലാ​​കെ വ​​ലി​​യ​​തോ​​തി​​ല്‍ കൃ​​ഷി​​നാ​​ശ​​മു​​ണ്ടാ​​യി. ക​​ച്ച​​വ​​ട​​ക്കാ​​ര്‍​ക്ക് ദു​​രി​​താ​​ശ്വാ​​സ പാ​​ക്കേ​​ജ് പ്ര​​ഖ്യാ​​പി​​ക്ക​​ണം. ഉ​​രു​​ള്‍​പൊ​​ട്ട​​ലി​​ല്‍ ഭാ​​ര്യ​​യെ​​യും മ​​ക​​നെ​​യും വീ​​ടും ന​​ഷ്ട​​പ്പെ​​ട്ട പൂ​​ഞ്ഞാ​​ര്‍ തെ​​ക്കേ​​ക്ക​​ര പ​​യ്യാ​​നി​​ത്തോ​​ട്ട​​ത്തെ ജോ​​ണി​​യു​​ടെ കു​​ടും​​ബ​​ത്തി​​ന് വീ​​ട് വ​​ച്ചു​​ന​​ല്‍​ക​​ണ​​മെ​​ന്നും വി.​​എ​​ന്‍. വാ​​സ​​വ​​ന്‍ ആ വശ്യപ്പെട്ടു. പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ല്‍ സി​​പി​​എം ജി​​ല്ലാ സെ​​ക്ര​​ട്ട​​റി ടി.​​ആ​​ര്‍. ര​​ഘു​​നാ​​ഥ​​ന്‍, ജി​​ല്ലാ സെ​​ക്ര​​ട്ടേ​​റി​​യ​​റ്റം​​ഗം കെ.​​എം. രാ​​ധാ​​കൃ​​ഷ്ണ​​ന്‍ എ​​ന്നി​​വ​​രും പ​​ങ്കെ​​ടു​​ത്തു.

നീ​ക്കം വി​ല​പ്പോ​കില്ല: യുഡിഎഫ്

കോ​​ട്ട​​യം: കാ​​ല​​വ​​ര്‍​ഷ​​ക്കെ​​ടു​​തി​​യി​​ലെ ദു​​രി​​താ​​ശ്വാ​​സ​​പ്ര​​വ​​ര്‍​ത്ത​​ന​​ത്തി​​ന്‍റെ പേ​​രി​​ല്‍ സം​​സ്ഥാ​​ന സ​​ര്‍​ക്കാ​​രി​​നെ​​തി​​രേ​​യു​​ള്ള നീ​​ക്കം വി​​ല​​പ്പോ​​കി​​ല്ലെ​​ന്ന് യു​​ഡി​​എ​​ഫ് ജി​​ല്ലാ ക​​ണ്‍​വീ​​ന​​ര്‍ ഫി​​ല്‍​സ​​ണ്‍ മാ​​ത്യൂ​​സ്. കാ​​ല​​വ​​ര്‍​ഷം ശ​​ക്ത​​മാ​​യ ദി​​വ​​സം മു​​ത​​ല്‍ സ​​ര്‍​ക്കാ​​ര്‍ സം​​വി​​ധാ​​ന​​ങ്ങ​​ള്‍ വ​​ള​​രെ കാ​​ര്യ​​ക്ഷ​​മ​​മാ​​യി​​ട്ടാ​​ണു പ്ര​​വ​​ര്‍​ത്തി​​ച്ചു​​വ​​രു​​ന്ന​​ത്.

ജി​​ല്ല​​യി​​ല്‍ ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ നാ​​ശം വി​​ത​​ച്ച ഈ​​രാ​​റ്റു​​പേ​​ട്ട​​യി​​ലും പ​​രി​​സ​​ര​​ങ്ങ​​ളി​​ലും കൂ​​ടു​​ത​​ല്‍ ദു​​ര​​ന്ത​​ങ്ങ​​ള്‍ ഒ​​ഴി​​വാ​​ക്കാ​​ന്‍ ക​​ഴി​​ഞ്ഞ​​ത് ജി​​ല്ലാ ഭ​​ര​​ണ​​കൂ​​ട​​ത്തി​​ന്‍റെ കൃ​​ത്യ​​മാ​​യ ഇ​​ട​​പെ​​ട​​ലി​​ലൂ​​ടെ​​യാ​​ണ്. ദു​​രി​​താ​​ശ്വാ​​സ ക്യാ​​മ്പു​​ക​​ളി​​ല്‍ ക​​ഴി​​യു​​ന്ന​​വ​​ര്‍​ക്ക് ആ​​വ​​ശ്യ​​മാ​​യ എ​​ല്ലാ ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ളും സ​​ര്‍​ക്കാ​​ര്‍ ഏ​​ര്‍​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്. ക്യാ​​മ്പ് വി​​ട്ട് വീ​​ട്ടി​​ലേ​​ക്കു മ​​ട​​ങ്ങു​​ന്ന​​വ​​ര്‍​ക്ക് സ​​ര്‍​ക്കാ​​ര്‍ പ്ര​​ഖ്യാ​​പി​​ച്ച എ​​ല്ലാ ആ​​നു​​കൂ​​ല്യ​​ങ്ങ​​ളും കൃ​​ത്യ​​മാ​​യി ല​​ഭി​​ക്കു​​ന്നു​​ണ്ടെ​​ന്ന് സ​​ര്‍​ക്കാ​​ര്‍ ഉ​​റ​​പ്പു​​വ​​രു​​ത്തി​​യി​​ട്ടു​​ണ്ടെ​​ന്നും ഫി​​ല്‍​സ​​ണ്‍ മാ​​ത്യൂ​​സ് പ​​റ​​ഞ്ഞു.

Tags : Nattuvishesham Local News Floods V.N. Vasavan criticizes

Recent News

Corehub Up