x
ad
Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മി​നി​മം പെ​ൻ​ഷ​ൻ 9000 രൂ​പ​യാ​ക്ക​ണം: പി​എ​ഫ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ

വെബ് ഡെസ്ക്
Published: August 9, 2026 12:29 AM IST | Updated: August 9, 2026 12:29 AM IST

പിഎ​ഫ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം

ക​ണ്ണൂ​ർ: മി​നി​മം പെ​ൻ​ഷ​ൻ ഒ​ന്പ​തി​നാ​യി​രം രൂ​പ​യാ​ക്കി ഉ​യ​ർ​ത്ത​ണ​മെ​ന്ന് പിഎ​ഫ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം സ​ർ​ക്കാ​രു​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. നി​ർ​ത്ത​ലാ​ക്കി​യ ക്ഷാ​മാ​ശ്വാ​സം പു​ന​സ്ഥാ​പി​ക്കു​ക, മു​ഴു​ൻ സ​ർ​വീ​സി​നും പെ​ൻ​ഷ​ൻ ക​ണ​ക്കാ​ക്കു​ക, 60 വ​യ​സ് ക​ഴി​ഞ്ഞ വ​ർ​ക്കു​ള്ള ട്രെ​യി​ൻ യാ​ത്രാ ഇ​ള​വ് പു​ന​സ്ഥാ​പി​ക്കു​ക, പിഎ​ഫ് പെ​ൻ​ഷ​ൻ സം​ബ​ന്ധി​ച്ചു​ള്ള സു​പ്രീം കോ​ട​തി വി​ധി പൂ​ർ​ണ​മാ​യി ന​ട​പ്പാ​ക്കു​ക എ​ന്നീ പ്ര​മേ​യ​ങ്ങ​ളും സ​മ്മേ​ള​നം പാ​സാ​ക്കി.

ക​ണ്ണൂ​ർ ജ​വ​ഹ​ർ ലൈ​ബ്ര​റി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സ​മ്മേ​ള​നം വി.​കെ. സ​നോ​ജ് എം ​എ​ൽ എ ​ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി. ​ഭ​ര​ത​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ കെ. ​മ​നോ​ഹ​ര​ൻ, കെ. ​പ​ദ്മ​നാ​ഭ​ൻ,കെ.​എം. ശ​ങ്ക​ര​ൻ, ഐ.​വി. ശി​വ​രാ​മ​ൻ, ടി.​കെ. വി​നോ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പി​എ​ഫ് പെ​ൻ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള അ​വ​കാ​ശ പോ​രാ​ട്ട​ങ്ങ​ൾ കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ​ക്ക് സ​മ്മേ​ള​നം രൂ​പം ന​ൽ​കി.

Tags : Nattuvishesham Local News Minimum pension PF Pensioners Association

Recent News

Corehub Up