x
ad
Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ർ​ക്ക​ട​ക​വാ​വ് പി​തൃ​ബ​ലി​ത​ർ​പ്പ​ണ​വും അ​ഷ്ട​ദ്ര​വ്യ മ​ഹാ​ഗ​ണ​പ​തിഹോ​മ​വും 12ന്

വെബ് ഡെസ്ക്
Published: August 9, 2026 01:55 AM IST | Updated: August 9, 2026 01:55 AM IST

എ​ട​തി​രി​ഞ്ഞി ശി​വ​കു​മാ​രേ​ശ്വ​ര ക്ഷേ​ത്ര​ത്തി​ല്‍ ന​ട​ന്ന ആ​ന​യൂ​ട്ട്.

​കൊ​ട​ക​ര: നെ​ല്ലാ​യി പ​ന്ത​ല്ലൂ​ർ ച​ങ്ങാ​ന്തു​രു​ത്തി ശ്രീ​ശി​വ​ശ​ക്തി മ​ഹാ​വി​ഷ്ണു ക്ഷേ​ത്ര​ത്തി​ലെ ക​ർ​ക്ക​ട​ക​വാ​വ് പി​തൃ​ബ​ലി ത​ർ​പ്പ​ണ​വും അ​ഷ്ട​ദ്ര​വ്യ മ​ഹാ​ഗ​ണ​പ​തി​ഹ​മ​വും 12 ന് ​ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

പു​ല​ർ​ച്ചെ 3.30ന് ​ന​ട​തു​റ​ക്ക​ൽ, നി​ർ​മാ​ല്യ​ദ​ർ​ശ​നം,അ​ഭി​ഷേ​കം,വി​ശേ​ഷാ​ൽ പൂ​ജ​ക​ൾ എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും. 3.45ന് ​ക്ഷേ​ത്ര ശ്രീ​കോ​വി​ലി​ൽ​നി​ന്ന് എ​ത്തി​ക്കു​ന്ന ദീ​പം ബ​ലി​ത​ർ​പ്പ​ണ മ​ണ്ഡ​പ​ത്തി​ൽ തെ​ളി​യി​ക്കു​ന്ന തോ​ടെ പി​തൃ​ബ​ലി​ത​ർ​പ്പ​ണ​ത്തി​ന് തു​ട​ക്ക​മാ​കും. 5.45ന് ​ന​ട​ക്കു​ന്ന അ​ഷ്ട​ദ്ര​വ്യ മ​ഹാ​ഗ​ണ​പ​തി ഹോ​മ​ത്തി​ന് ക്ഷേ​ത്രം​ത​ന്ത്രി അ​ഴ​ക​ത്ത് മ​ന​ക്ക​ൽ മാ​ധ​വ​ൻ ന​മ്പൂ​തി​രി, ക്ഷേ​ത്രം മേ​ൽ​ശാ​ന്തി അ​രി​ത്തോ​ട്ട​ത്ത് മ​ന​യ്ക്ക​ൽ രാ​മ​ൻ​ന​മ്പൂ​തി​രി എ​ന്നി​വ​ർ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ക്ഷേ​ത്രം ഭ​ര​ണ​സ​മി​തി പ്ര​സി​ഡ​ന്‍റ് ര​വീ​ന്ദ്ര​ൻ ക​ല്ലും​പു​രം, പ്ര​ശാ​ന്ത് ക​ള​രി​ക്ക​ൽ, ശ്രീ​കു​മാ​ർ ക​ള​രി​ക്ക​ൽ, സു​കു​മാ​ര​ൻ വ​ട​ക്കൂ​ട​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham Local News Karkkadakawavu Pitrubali Ashtadravya Mahaganapathi Homa

Recent News

Corehub Up