x
ad
Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ൾ​മാ​റാ​ട്ടം ന​ട​ത്തി ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പ്; ല​ക്ഷങ്ങൾ ത​ട്ടി​യ പ്ര​തി പി​ടി​യി​ൽ

വെബ് ഡെസ്ക്
Published: August 8, 2026 11:46 PM IST | Updated: August 8, 2026 11:46 PM IST

ആ​​ർ. ആ​​ദ​​ർ​​ശ്

കോ​​ട്ട​​യം: ബാ​​ങ്ക് ഉ​​ദ്യോ​​ഗ​​സ്ഥ​​നെ​​ന്ന വ്യാ​​ജേ​​ന യു​​വ​​തി​​ക്ക് ജ​​ർ​​മ​​നി​​യി​​ൽ ന​​ഴ്സിം​​ഗ് ജോ​​ലി ല​​ഭി​​ക്കു​​ന്ന​​തി​​നു വാ​​യ്പ ശ​​രി​​യാ​​ക്കി ന​​ൽ​​കാ​​മെ​​ന്ന് പ​​റ​​ഞ്ഞ് വി​​ശ്വ​​സി​​പ്പി​​ച്ച് 4.72 ല​​ക്ഷം രൂ​​പ ത​​ട്ടി​​യെ​​ടു​​ത്ത കേ​​സി​​ൽ യു​​വാ​​വ് അ​​റ​​സ്റ്റി​​ൽ.

വൈ​​ക്കം, മു​​ള​​ക്കു​​ളം, കാ​​രി​​ക്കോ​​ട് ദി​​വ്യാ​​ഭ​​വ​​നി​​ൽ ആ​​ർ. ആ​​ദ​​ർ​​ശ് (28) ആ​​ണ് അ​​റ​​സ്റ്റി​​ലാ​​യ​​ത്.​ നാ​​ട്ടി​​ലെ ഒ​​രു സ​​ഹ​​ക​​ര​​ണ ബാ​​ങ്കി​​ൽ താ​​ത്‌​​കാ​​ലി​​ക ജീ​​വ​​ന​​ക്കാ​​ര​​നാ​​യി ജോ​​ലി ചെ​​യ്യ​​വേ ബാ​​ങ്കി​​ന്‍റെ അ​​ധീ​​ന​​ത​​യി​​ലു​​ള്ള മെ​​ഡി​​ക്ക​​ൽ ഷോ​​പ്പി​​ൽ ന​​ട​​ത്തി​​യ ത​​ട്ടി​​പ്പി​​നെ​​ത്തു​​ട​​ർ​​ന്ന് നാ​​ലു​​വ​​ർ​​ഷം മു​​മ്പ് ഇ​​യാ​​ൾ നാ​​ടു​​വി​​ട്ട​​താ​​യി പോ​​ലീ​​സ് പ​​റ​​യു​​ന്നു. തു​​ട​​ർ​​ന്ന് സി​​വി​​ൽ സ​​ർ​​വീ​​സ് പ​​രീ​​ക്ഷ​​യ്ക്ക് പ​​രി​​ശീ​​ല​​നം ന​​ട​​ത്തു​​ക​​യാ​​ണെ​​ന്ന് പ​​റ​​ഞ്ഞ് എ​​റ​​ണാ​​കു​​ളം ക​​ലൂ​​രി​​ലെ ഹോ​​സ്റ്റ​​ലി​​ൽ താ​​മ​​സി​​ച്ചു​​വ​​രി​​ക​​യാ​​യി​​രു​​ന്നു.

ഹോ​​സ്റ്റ​​ലി​​ൽ വ​​ച്ച് പ​​രി​​ച​​യ​​പ്പെ​​ട്ട തൃ​​ശൂ​​ർ സ്വ​​ദേ​​ശി​​യി​​ൽ​​നി​​ന്ന് സിം ​​കാ​​ർ​​ഡ് സം​​ഘ​​ടി​​പ്പി​​ച്ച് വാ​​ട്സ്ആ​​പ്പ് അ​​ക്കൗ​​ണ്ട് ആ​​രം​​ഭി​​ച്ച ഇ​​യാ​​ൾ, ഇ​​ൻ​​സ്റ്റ​​ഗ്രാം വ​​ഴി​​യാ​​ണ് ക​​ട​​നാ​​ട് സ്വ​​ദേ​​ശി​​നി​​യാ​​യ യു​​വ​​തി​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട​​ത്. കേ​​ര​​ള ബാ​​ങ്കി​​ന്‍റെ കാ​​ക്ക​​നാ​​ട് ശാ​​ഖ​​യി​​ൽ അ​​സി​​സ്റ്റ​​ന്‍റ് മാ​​നേ​​ജ​​രാ​​ണെ​​ന്ന് പ​​രി​​ച​​യ​​പ്പെ​​ടു​​ത്തി​​യ ഇ​​യാ​​ൾ, യു​​വ​​തി​​ക്ക് ജ​​ർ​​മ​​നി​​യി​​ൽ ന​​ഴ്സിം​​ഗ് ജോ​​ലി​​ക്ക് പോ​​കു​​ന്ന​​തി​​ന് ത​​ന്‍റെ ബാ​​ങ്കി​​ൽ​​നി​​ന്ന് വാ​​യ്പ ശ​​രി​​യാ​​ക്കി ന​​ൽ​​കാ​​മെ​​ന്ന് പ​​റ​​ഞ്ഞു വി​​ശ്വ​​സി​​പ്പി​​ച്ചു.

തു​​ട​​ർ​​ന്ന് യു​​വ​​തി​​യു​​ടെ ആ​​ധാ​​ർ കാ​​ർ​​ഡ്, പാ​​ൻ കാ​​ർ​​ഡ്, ഫോ​​ട്ടോ തു​​ട​​ങ്ങി​​യ വ്യ​​ക്തി​​ഗ​​ത രേ​​ഖ​​ക​​ൾ വാ​​ട്സ്ആ​​പ്പ് വ​​ഴി കൈ​​പ്പ​​റ്റി. യു​​വ​​തി​​ക്ക് നി​​ല​​വി​​ൽ ഗോ​​ൾ​​ഡ് ലോ​​ൺ ഉ​​ണ്ടെ​​ന്ന് മ​​ന​​സി​​ലാ​​ക്കി​​യ ഇ​​യാ​​ൾ വാ​​യ്പ അ​​നു​​വ​​ദി​​ക്കു​​ന്ന​​തി​​ന് താ​​ൻ ജോ​​ലി ചെ​​യ്യു​​ന്ന ബാ​​ങ്ക് ശാ​​ഖ​​യി​​ൽ മൂ​​ന്ന് ല​​ക്ഷം രൂ​​പ​​യു​​ടെ എ​​ഫ്ഡി ഇ​​ട​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ടു. കൂ​​ടാ​​തെ നി​​കു​​തി ഒ​​ഴി​​വാ​​ക്കു​​ന്ന​​തി​​നും ലോ​​ൺ പ്രോ​​സ​​സിം​​ഗ് ചെ​​ല​​വു​​ക​​ൾ​​ക്കു​​മാ​​യി 1,71,964 രൂ​​പ​​യും ആ​​വ​​ശ്യ​​പ്പെ​​ട്ടു. ആ​​കെ 4,71,964 രൂ​​പ​​യാ​​ണ് പ്ര​​തി ത​​ട്ടി​​യെ​​ടു​​ത്ത​​ത്.

എ​​ന്നാ​​ൽ, പി​​ടി​​ക്ക​​പ്പെ​​ടാ​​തി​​രി​​ക്കാ​​ൻ എ​​റ​​ണാ​​കു​​ള​​ത്തെ ഹോ​​സ്റ്റ​​ലി​​ൽ ഒ​​പ്പം താ​​മ​​സി​​ച്ചി​​രു​​ന്ന മൂ​​ന്നു സു​​ഹൃ​​ത്തു​​ക്ക​​ളു​​ടെ ബാ​​ങ്ക് അ​​ക്കൗ​​ണ്ട് ന​​മ്പ​​റു​​ക​​ളാ​​ണ് പ്ര​​തി പ​​രാ​​തി​​ക്കാ​​രി​​ക്ക് ന​​ൽ​​കി​​യ​​ത്. സി​​വി​​ൽ സ​​ർ​​വീ​​സ് കോ​​ച്ചിം​​ഗി​​ന്‍റെ ഫീ​​സ് അ​​ട​​യ്ക്കു​​ന്ന​​തി​​ന് വീ​​ട്ടി​​ൽ​​നി​​ന്ന് അ​​യ​​യ്ക്കു​​ന്ന​​താ​​ണെ​​ന്ന് വി​​ശ്വ​​സി​​പ്പി​​ച്ചാ​​ണ് അ​​വ​​രു​​ടെ അ​​ക്കൗ​​ണ്ടു​​ക​​ളി​​ൽ പ​​ണം നി​​ക്ഷേ​​പി​​പ്പി​​ച്ച് പി​​ന്നീ​​ട് പി​​ൻ​​വ​​ലി​​ച്ച് വാ​​ങ്ങി​​യ​​ത്.

വാ​​യ്പ ശ​​രി​​യാ​​ക്കു​​ന്ന​​തി​​ൽ കാ​​ല​​താ​​മ​​സം നേ​​രി​​ട്ട​​തോ​​ടെ സം​​ശ​​യം തോ​​ന്നി​​യ യു​​വ​​തി പ​​ണം തി​​രി​​കെ ആ​​വ​​ശ്യ​​പ്പെ​​ട്ട​​തോ​​ടെ പ്ര​​തി ഉ​​പ​​യോ​​ഗി​​ച്ചി​​രു​​ന്ന സിം ​​കാ​​ർ​​ഡ് ഉ​​പേ​​ക്ഷി​​ച്ചു. തു​​ട​​ർ​​ന്ന് ലോ​​ൺ സം​​ബ​​ന്ധ​​മാ​​യ ആ​​വ​​ശ്യ​​ത്തി​​നാ​​യി പ​​രി​​ച​​യ​​പ്പെ​​ട്ട കോ​​ഴി​​ക്കോ​​ട് സ്വ​​ദേ​​ശി​​യി​​ൽ​​നി​​ന്ന് മ​​റ്റൊ​​രു സിം ​​കാ​​ർ​​ഡ് സം​​ഘ​​ടി​​പ്പി​​ച്ച് തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തേ​​ക്കു ക​​ട​​ന്നു. അ​​രി​​സ്റ്റോ ജം​​ഗ്ഷ​​നി​​ൽ ഒ​​രു ഹോ​​സ്റ്റ​​ലി​​ൽ ഐ​​ഇ​​എ​​ൽ​​ടി​​എ​​സ് കോ​​ച്ചിം​​ഗി​​ന് പ​​ഠി​​ക്കു​​ക​​യാ​​ണെ​​ന്ന് പ​​റ​​ഞ്ഞാ​​ണ് ഇ​​യാ​​ൾ അ​​വി​​ടെ ക​​ഴി​​ഞ്ഞി​​രു​​ന്ന​​ത്.

ജി​​ല്ലാ പോ​​ലീ​​സ് മേ​​ധാ​​വി കെ.​​എം. സാ​​ബു മാ​​ത്യു​വി​ന്‍റെ നി​​ർ​​ദ്ദേ​​ശ​​പ്ര​​കാ​​രം പാ​​ലാ ഡി​​വൈ​​എ​​സ്പി സ​​ദ​​ൻ കെ. ​​യു​​ടെ മേ​​ൽ​​നോ​​ട്ട​​ത്തി​​ൽ മേ​​ലു​​കാ​​വ് ഇ​​ൻ​​സ്പെ​​ക്ട​​ർ സ​​ന്തോ​​ഷ് സ​​ജീ​​വ്, എ​​എ​​സ്ഐ​​മാ​​രാ​​യ ജ​​സ്റ്റി​​ൻ ജോ​​സ​​ഫ്, വി.​​ടി. സ​​ജി​​നി, ഡി​​വി​​ആ​​ർ സി​​പി​​ഒ ആ​​ർ. വി​​ഷ്ണു എ​​ന്നി​​വ​​ർ ചേ​​ർ​​ന്നാ​​ണ് ഴി​​ഞ്ഞ​​ദി​​വ​​സം ഇ​​യാ​​ളെ പി​​ടി​​കൂ​​ടി​​യ​​ത്.
ഇ​​യാ​​ൾ എ​​റ​​ണാ​​കു​​ള​​ത്തും തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തും ഒ​​പ്പം താ​​മ​​സി​​ച്ചി​​രു​​ന്ന പ​​ല​​രി​​ൽ​​നി​​ന്നും പ​​ണം കൈ​​പ്പ​​റ്റി​​യ​​താ​​യും ഓ​​ൺ​​ലൈ​​ൻ മാ​​ർ​​ഗം നി​​ര​​വ​​ധി​​പേ​​രി​​ൽ​നി​​ന്ന് പ​​ണം ത​​ട്ടി​​യെ​​ടു​​ത്ത​​താ​​യും അ​​ന്വേ​​ഷ​​ണ​​ത്തി​​ൽ ക​​ണ്ടെ​​ത്തി. അ​​റ​​സ്റ്റി​​ലാ​​യ പ്ര​​തി​​യെ കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കി റി​​മാ​​ൻ​​ഡ് ചെ​​യ്തു.

Tags : Nattuvishesham Local News Online fraud Man arrested

Recent News

Corehub Up