x
ad
Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ത്തൂ​റ്റ് ഫി​ൻ​കോ​ർ​പി​ന് ഫോ​റെ​ക്സ് ലൈ​സ​ൻ​സ്

വെബ്ഡെസ്ക്
Published: August 8, 2026 10:44 PM IST | Updated: August 8, 2026 10:44 PM IST

മു​​​​ത്തൂ​​​​റ്റ് ഫി​​​​ൻ​​​​കോ​​​​ർ​​​​പ്

കൊ​​​​ച്ചി: മു​​​​ത്തൂ​​​​റ്റ് ഫി​​​​ൻ​​​​കോ​​​​ർ​​​​പ് ലി​​​​മി​​​​റ്റ​​​​ഡി​​​​ന് റി​​​​സ​​​​ർ​​​​വ് ബാ​​​​ങ്ക് ഓ​​​​ഫ് ഇ​​​​ന്ത്യ​​​​യു​​​​ടെ സ്ഥി​​​​രം അം​​​​ഗീ​​​​കൃ​​​​ത ഡീ​​​​ല​​​​ർ വി​​​​ഭാ​​​​ഗം - 2 ഫോ​​​​റെ​​​​ക്സ് ലൈ​​​​സ​​​​ൻ​​​​സ് ല​​​​ഭി​​​​ച്ചു.

ഇ​​​​തോ​​​​ടെ വി​​​​ദേ​​​​ശ​​​​നാ​​​​ണ്യ വി​​​​നി​​​​മ​​​​യം, ട്രേ​​​​ഡ് റെ​​​​മി​​​​റ്റ​​​​ൻ​​​​സ്, വി​​​​ദേ​​​​ശ പ​​​​ഠ​​​​ന ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ​​​​ക്കു​​​​ള്ള തു​​​​ക കൈ​​​​മാ​​​​റ്റം തു​​​​ട​​​​ങ്ങി​​​​യ നി​​​​ര​​​​വ​​​​ധി വി​​​​ദേ​​​​ശ​​​​നാ​​​​ണ്യ സേ​​​​വ​​​​ന​​​​ങ്ങ​​​​ൾ രാ​​​​ജ്യ​​​​വ്യാ​​​​പ​​​​ക​​​​മാ​​​​യി വി​​​​പു​​​​ല​​​​മാ​​​​യി ന​​​​ൽ​​​​കാ​​​​ൻ ക​​​​മ്പ​​​​നി​​​​ക്ക് സാ​​​​ധി​​​​ക്കും.

വി​​​​ദേ​​​​ശ ക​​​​റ​​​​ൻ​​​​സി വി​​​​നി​​​​മ​​​​യം, മ​​​​ൾ​​​​ട്ടി-​​​​ക​​​​റ​​​​ൻ​​​​സി ഫോ​​​​റെ​​​​ക്സ് കാ​​​​ർ​​​​ഡു​​​​ക​​​​ൾ, എ​​​​ൽ​​​ആ​​​​ർ​​​എ​​​​സ് റെ​​​​മി​​​​റ്റ​​​​ൻ​​​​സു​​​​ക​​​​ൾ, ഫാ​​​​മി​​​​ലി മെ​​​​യി​​​​ന്‍റ​​​​ന​​​​ൻ​​​​സ് റെ​​​​മി​​​​റ്റ​​​​ൻ​​​​സ്, ട്രേ​​​​ഡ് റെ​​​​മി​​​​റ്റ​​​​ൻ​​​​സ്, ഫോ​​​​റെ​​​​ക്സ് ബി​​​​സി​​​​ന​​​​സ് ക​​​​റ​​​​സ്പോ​​​​ണ്ട​​​​ന്‍റ് സേ​​​​വ​​​​ന​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ ഇ​​​​തി​​​​ലൂ​​​​ടെ ല​​​​ഭ്യ​​​​മാ​​​​കു​​​​മെ​​​​ന്ന് അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചു.

Tags : MuthootFincorp ForexLicense Business

Recent News

Corehub Up