x
ad
Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ടി​മാ​ലി​യി​ൽ പെ​രു​മ​ഴ, പ്ര​ള​യം, മ​ണ്ണി​ടി​ച്ചി​ൽ

വെബ് ഡെസ്ക്
Published: August 8, 2026 10:07 PM IST | Updated: August 8, 2026 10:09 PM IST

റോഡിൽ വെള്ളം കയറിയപ്പോൾ

തൊ​ടു​പു​ഴ: അ​ടി​മാ​ലി മേ​ഖ​ല​യി​ൽ രാ​വി​ലെ മു​ത​ൽ ത​ന്നെ ശ​ക്ത​മാ​യി മ​ഴ പെ​യ്തു. മ​ഴ​യെ തു​ട​ർ​ന്ന് അ​ടി​മാ​ലി​യി​ലെ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ വ്യ​പ​ക​മാ​യ നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ച്ചു. സ​മീ​പ​ത്തു​കൂ​ടി ഒ​ഴു​കു​ന്ന ഓ​ട നി​റ​ഞ്ഞ വെ​ള്ള​മാ​ണ് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും റോ​ഡി​ലേ​ക്കും ഇ​റ​ച്ചു​ക​യ​റി​യ​ത്.

ഇ​രു​പ​തോ​ളം വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് മ​ഴ​യെ​ത്തു​ട​ർ​ന്ന് വെ​ള്ളം ക​യ​റി​യ​ത്. തോ​രാ​തെ മ​ഴ പെ​യ്യു​ന്ന​തോ​ടെ അ​ടി​മാ​ലി മേ​ഖ​ല​യി​ലെ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ ജ​ന​ങ്ങ​ൾ​ക്ക് ആ​ശ​ങ്ക​യ്ക്ക് ഇ​ട​വ​രു​ത്തു​ന്നു.

ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ ത​ന്നെ അ​ടി​മാ​ലി മേ​ഖ​ല​യി​ലെ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ​യാ​ണ് ല​ഭി​ച്ച​ത്. ഉ​ച്ച​യ്ക്കു ശേ​ഷം മ​ഴ ക​ന​ത്ത​തോ​ടെ അ​ടി​മാ​ലി ടൗ​ൺ കേ​ന്ദ്രീ​ക​രി​ച്ച് വി​വി​ധ ഇ​ട​ങ്ങ​ളി​ൽ ഓ​ട​ക​ളി​ൽ നി​ന്നും വെ​ള്ളം റോ​ഡി​ലേ​ക്ക് വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് തി​ര​ച്ചു​ക​യ​റി.

അ​ടി​മാ​ലി ഫെ​ഡ​റ​ൽ ബാ​ങ്ക് ജം​ഗ്ഷ​ന് സ​മീ​പം ഓ​ട നി​റ​ഞ്ഞ് വെ​ള്ളം സ​മീ​പ​ത്തു​ള്ള വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് ക​യ​റി​യി​രു​ന്നു. ഇ​വി​ടെ എ​ല്ലാ​വ​ർ​ഷ​വും മ​ഴ പെ​യ്യു​മ്പോ​ൾ ഓ​ട നി​റ​ഞ്ഞ വെ​ള്ളം വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് ക​യ​റാ​റു​ണ്ട്. ഇ​തി​നെ​തി​രെ പ​ഞ്ചാ​യ​ത്ത് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും വ്യാ​പാ​രി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

ലൈ​ബ്ര​റി റോ​ഡി​ന് സ​മീ​പം ഇ​രു​പ​തോ​ളം വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കാ​ണ് ഓ​ട​ക​ൾ നി​റ​ഞ്ഞ് വെ​ള്ളം ക​യ​റി​യ​ത്. ഇ​തു​മൂ​ലം സ്ഥാ​പ​ന ഉ​ട​മ​ക​ൾ​ക്ക് വ്യാ​പ​ക നാ​ശ​ന​ഷ്ടം ഉ​ണ്ടാ​യി. ചാ​റ്റു​പാ​റ സ​ബ് സ്റ്റേ​ഷ​ന്‍ പ​ടി​യി​ല്‍ റോ​ഡി​ല്‍ വെ​ള്ളം ക​യ​റി. അ​ടി​മാ​ലി പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡി​ലും മ​ഴ​യെ തു​ട​ർ​ന്ന് വെ​ള്ളം ക​യ​റി​യി​രു​ന്നു. ഓ​ട​ക​ൾ നി​റ​ഞ്ഞ​തോ​ടെ ബ​സ്റ്റാ​ൻ​ഡ് പ്ര​ദേ​ശ​ത്ത് ശ​ക്ത​മാ​യ രീ​തി​യി​ൽ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ടു. ഇ​തേ തു​ട​ർ​ന്ന് കാ​ൽ​ന​ട യാ​ത്രി​ക​ർ​ക്ക് ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ച്ചി​രു​ന്നു.

ക​ഴി​ഞ്ഞ​ദി​വ​സം മു​ത​ൽ മ​ഴ ശ​ക്ത​മാ​യ​തോ​ടെ കൊ​ച്ചി ധ​നു​ഷ്കോ​ടി ദേ​ശീ​യ​പാ​ത നേ​ര്യ​മം​ഗ​ലം മു​ത​ൽ വാ​ള​റ വ​രെ​യു​ള്ള ഗ​താ​ഗ​തം നി​യ​ന്ത്രി​ച്ചി​രു​ന്നു. ഏ​തു​സ​മ​യ​ത്തും പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ണ്ണി​ടി​യാ​നു​ള്ള സാ​ധ്യ​ത​ക​ൾ കൂ​ടു​ത​ലാ​ണ്. ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ അ​ടി​മാ​ലി സ​ർ​ക്കാ​ർ ഹൈ​സ്കൂ​ളി​ൽ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന ദു​രി​താ​ശ്വാ​സ ക്യാ​മ്പും സ​ജ്ജ​മാ​യി തു​ട​രു​ന്നു.

വി​വി​ധ ഇ​ട​ങ്ങ​ളി​ൽ മ​ണ്ണി​ടി​ഞ്ഞു

അ​ടി​മാ​ലി കേ​ന്ദ്രീ​ക​രി​ച്ച ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് വി​വി​ധ ഇ​ട​ങ്ങ​ളി​ൽ മ​ണ്ണി​ടി​ഞ്ഞു. അ​ടി​മാ​ലി ല​ക്ഷം​വീ​ട്ടി​ന് സ​മീ​പം ക​ഴി​ഞ്ഞ​വ​ർ​ഷം മ​ഴ​യെ തു​ട​ർ​ന്ന് ഇ​ടി​ഞ്ഞ സ്ഥ​ല​ത്ത് ത​ന്നെ വീ​ണ്ടും മ​ണ്ണി​ടി​ഞ്ഞു. ചെ​റി​യ​തോ​തി​ൽ മ​ണ്ണി​ടി​ഞ്ഞ് റോ​ഡി​ലേ​ക്ക് മ​ണ്ണും ക​ല്ലും പ​തി​ച്ച​തോ​ടെ ഗ​താ​ഗ​ത സ്തം​ഭി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് മ​ണ്ണ് നീ​ക്കം​ചെ​യ്ത് ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ചു.

അ​ടി​മാ​ലി ക​ല്ലാ​റു​കു​ട്ടി ക​ത്തി​പ്പാ​റ​യ്ക്ക് സ​മീ​പം ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലേ​ക്ക് പ​തി​ച്ചി​രു​ന്നു. മ​ണ്ട​ത്ത​യ്ക്ക് മു​ക​ളി​ൽ ഉ​ണ്ടാ​യി​രു​ന്ന മ​ര​ങ്ങ​ളും മ​ണ്ണു​മി​ടി​ഞ്ഞ റോ​ഡി​ലേ​ക്ക് പ​തി​ച്ച​തോ​ടെ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. തു​ട​ർ​ന്ന് മ​ണ്ണു​മാ​ന്തി​യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് മ​ണ്ണ് നീ​ക്കം ചെ​യ്ത് ഗ​താ​ഗ​തം ഭാ​ഗി​ക​മാ​യി പു​ന​സ്ഥാ​പി​ച്ചു. ര​ണ്ടി​ട​ങ്ങ​ളി​ലും ഉ​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ൽ ആ​ർ​ക്കും പ​രി​ക്കു​ക​ളി​ല്ല.

മ​ഴ ശ​ക്ത​മാ​യി തു​ട​ർ​ന്ന് മേ​ഖ​ല​യി​ൽ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ മ​ണ്ണി​ടി​യാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. മാ​ങ്കു​ളം ബൈ​സ​ൺ​വാ​ലി വെ​ള്ള​ത്തൂ​വ​ൽ മേ​ഖ​ല​ക​ളി​ലും രാ​വി​ലെ മു​ത​ൽ ത​ന്നെ മ​ഴ ശ​ക്ത​മാ​യി തു​ട​രു​ന്നു . ഇ​വി​ട​ങ്ങ​ളി​ൽ അ​നി​ഷ്ട സം​ഭ​വ​ങ്ങ​ളൊ​ന്നും ഇ​തു​വ​രെ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടി​ല്ല. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ മ​ല​യോ​ര മേ​ഖ​ല​യി​ൽ യാ​ത്ര​ക​ൾ ക​ഴി​വ​തും ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ശ​ക്ത​മാ​യ മ​ഴ​ക്കെ​തി​രെ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും ജി​ല്ലാ ഭ​ര​ണ​കൂ​ട​വും പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ടം നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

Tags : heavy rain floods landslide adimali

Recent News

Corehub Up