കോട്ടപ്പുറം: സ്വയം വിശുദ്ധീകരിച്ച് വിശ്വാസജീവിതത്തിലൂടെ സഭയിലും സമൂഹത്തിലും നന്മയുടെ പ്രകാശം ചൊരിയുന്നവരും നവസമൂഹത്തിന്റെ സൃഷ്ടിക്ക് വഴികാട്ടികളാകുന്നവരുമായി യുവജനങ്ങള്‍ മാറണമെന്ന് കോട്ടപ്പുറം രൂപതാധ്യക്ഷന്‍ ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍.
കോട്ടപ്പുറം ആനിമേഷന്‍ സെന്ററില്‍ സംസ്ഥാന സിഎല്‍സിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മണ്റീസ 2026 സംസ്ഥാനതല നേതൃപരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ബിഷപ്.
കാലഘട്ടത്തിന്റെ വെല്ലുവിളികളെ തിരിച്ചറിഞ്ഞ് ആത്മീയമായും ബൗദ്ധികമായും സാമൂഹികമായും വളരാന്‍ യുവജനങ്ങള്‍ തയാറാകണം. ശരിയായ കാഴ്ചപ്പാടും ഉറച്ച വിശ്വാസവും നേതൃത്വഗുണങ്ങളും കൈമുതലാക്കി സഭയ്ക്കും സമൂഹത്തിനും പ്രതീക്ഷ പകരുന്ന തലമുറയായി അവര്‍ വളര്‍ന്നുവരണമെന്നും ബിഷപ് കൂട്ടിച്ചേര്‍ത്തു.
പ്രസിഡന്റ് സാജു തോമസ് അധ്യക്ഷതവഹിച്ചു. പ്രമോട്ടര്‍ ഫാ. ഫ്രജോ വാഴപ്പിള്ളി, കോട്ടപ്പുറം രൂപത ഡയറക്ടര്‍ ഫാ. അലക്സ് ഇലഞ്ഞിക്കല്‍, ആനിമേറ്റര്‍ സിസ്റ്റര്‍ സിനി വര്‍ഗീസ്, ജനറല്‍ സെക്രട്ടറി ഷോബി കെ. പോള്‍, ട്രഷറര്‍ എം. നിധീഷ് കണ്ണൂര്‍, കോട്ടപ്പറം രൂപത പ്രസിഡന്റ് സില്‍വര്‍സ്റ്റര്‍, മുന്‍ സംസഥാന ജനറല്‍ സെകട്ടറില്‍ അനില്‍ വരാപ്പുഴ, കോഓര്‍ഡിനേറ്റര്‍ ജോസി കോണത്ത് തടങ്ങിയവര്‍ പ്രസംഗിച്ചു.