കൊല്ലം: ശിശുദിനത്തോടനുബന്ധിച്ച് ബിഷപ് ബെൻസിഗർ ആശുപത്രിയുടെ നേതൃത്വത്തിൽ വിപുലമായ ആഘോഷപരിപാടികൾ സംഘടിപ്പിച്ചു. രാവിലെ 9.30ന് കൊല്ലം ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ കീഴിലുള്ള ബോയ്സ് ഹോമിലെ കുട്ടികൾക്കായി പ്രത്യേക പരിപാടികൾ നടത്തി.
ആശുപത്രിയുടെ കീഴിലുള്ള സ്പെറാൻസാ ചൈൽഡ് ഡെവലപ്മെന്റ് സെന്ററിലും ശിശുദിനാഘോഷം സംഘടിപ്പിക്കുകയും കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയ കുഞ്ഞുങ്ങൾക്കായി വിവിധ മത്സരങ്ങളും വിനോദപരിപാടികളും ക്രമീകരിച്ചിരുന്നു. ആശുപത്രി ഡയറക്ടർ ഫാ. ബിനു തോമസ് തുപ്പാശേരി ശിശുദിന സന്ദേശം നൽകി. ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ജീന മേരി, നഴ്സിംഗ് സൂപ്രണ്ട് സിസ്റ്റർ സിർള മേരി, കമ്മ്യൂണിറ്റി ഔട്ട്റീച്ച് പ്രോഗ്രാം കോ-ഓർഡിനേറ്റർ റിനീഷ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.