Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bisleri Water Contamination

ബി​സ്‌​ലേ​രി കു​ടി​വെ​ള്ള​ത്തി​ൽ അ​ർ​ബു​ദ​ത്തി​ന് കാ​ര​ണ​മാ​കു​ന്ന രാ​സ​വ​സ്തു​ക്ക​ൾ; നി​യ​മ​ന​ട​പ​ടി​യു​മാ​യി  ഭ​ക്ഷ്യ​സു​ര​ക്ഷാ അ​തോ​റി​റ്റി 

ന്യൂ​ഡ​ൽ​ഹി: പ്ര​മു​ഖ കു​ടി​വെ​ള്ള നി​ർ​മ്മാ​താ​ക്ക​ളാ​യ ബി​സ്‌​ലേ​രി ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ന്‍റെ  കു​ടി​വെ​ള്ള സാ​മ്പി​ളു​ക​ളി​ൽ അ​ർ​ബു​ദ​ത്തി​ന് കാ​ര​ണ​മാ​കു​ന്ന രാ​സ​വ​സ്തു​ക്ക​ളു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് ഭ​ക്ഷ്യ​സു​ര​ക്ഷാ അ​തോ​റി​റ്റി പ്രോ​സി​ക്യൂ​ഷ​ൻ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു.

ബി​സ്‌​ലേ​രി​യു​ടെ പ്ലാ​ന്‍റി​ൽ നി​ന്നും ശേ​ഖ​രി​ച്ച കു​ടി​വെ​ള്ള സാ​മ്പി​ളി​ൽ നി​ശ്ചി​ത അ​ള​വി​ൽ കൂ​ടു​ത​ൽ 'ബ്രോ​മേ​റ്റ്' അ​ട​ങ്ങി​യി​ട്ടു​ള്ള​താ​യി പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് ഭ​ക്ഷ്യ​സു​ര​ക്ഷാ നി​യ​മ​പ്ര​കാ​രം വെ​ള്ളം സു​ര​ക്ഷി​ത​മ​ല്ലെ​ന്ന് പ്ര​ഖ്യാ​പി​ച്ചു. ക​മ്പ​നി​യു​ടെ അ​പ്പീ​ലി​നെ​ത്തു​ട​ർ​ന്ന് സാ​മ്പി​ൾ റ​ഫ​റ​ൽ ഫു​ഡ് ല​ബോ​റ​ട്ട​റി​യി​ൽ വീ​ണ്ടും പ​രി​ശോ​ധി​ച്ച​പ്പോ​ൾ, അ​ർ​ബു​ദ​ത്തി​ന് കാ​ര​ണ​മാ​കു​ന്ന 'പോ​ളി​ന്യൂ​ക്ലി​യ​ർ ആ​രോ​മാ​റ്റി​ക് ഹൈ​ഡ്രോ​കാ​ർ​ബ​ണു​ക​ളു​ടെ' സാ​ന്നി​ധ്യ​വും ക​ണ്ടെ​ത്തി. ഇ​തോ​ടെ​യാ​ണ് ക​മ്പ​നി​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ഭ​ക്ഷ്യ സു​ര​ക്ഷാ അ​തോ​റി​റ്റി അ​നു​മ​തി ന​ൽ​കി​യ​ത്.

ഇ​തോ​ടൊ​പ്പം, 'ആ​ശാ ക​ൺ​ഫെ​ക്ഷ​ണ​റി' പു​റ​ത്തി​റ​ക്കു​ന്ന ചോ​ക്ലേ​റ്റ് കു​ക്കി​ക​ൾ വി​പ​ണി​യി​ൽ നി​ന്നും പി​ൻ​വ​ലി​ക്കാ​നും ഭ​ക്ഷ്യ സു​ര​ക്ഷാ അ​തോ​റി​റ്റി ഉ​ത്ത​ര​വി​ട്ടു. ലേ​ബ​ലി​ൽ രേ​ഖ​പ്പെ​ടു​ത്താ​ത്ത 'കാ​ർ​മോ​സി​ൻ', നി​ശ്ചി​ത പ​രി​ധി​യി​ലും കൂ​ടു​ത​ലു​ള്ള 'ടാ​ർ​ട്രാ​സി​ൻ', നി​രോ​ധി​ത നി​റ​മാ​യ 'സ​ൺ​സെ​റ്റ് യെ​ല്ലോ എ​ഫ്സി​എ​ഫ്'​എ​ന്നി​വ കു​ക്കി​ക​ളി​ൽ ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. ഭ​ക്ഷ്യ​സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ തു​ട​രു​ക​യാ​ണ് അ​തോ​റി​റ്റി. 

Latest News

Corehub Up