Fri, 9 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BizarreNews

Video

ഇ​താ​ര് പു​തി​യ ക​സ്റ്റ​മ​റോ? മ​ദ്യം കു​ടി​ച്ച് 'കി​ളി​പോ​യി' ക​ട​യി​ൽ കി​ട​ന്നു​റ​ങ്ങി കു​ര​ങ്ങ്

റാ​ഞ്ചി​യി​ലെ ഒ​ർ​മ​ഞ്ജി​യി​ലു​ള്ള ബ്ലോ​ക്ക് ചൗ​ക്കി​ലെ മ​ദ്യ​വി​ൽ​പ്പ​ന​ശാ​ല​യി​ലാ​ണ് ന​ഗ​ര​വാ​സി​ക​ളെ​യും വ്യാ​പാ​രി​ക​ളെ​യും ഒ​രു​പോ​ലെ അ​ത്ഭു​ത​പ്പെ​ടു​ത്തി​യ സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്.

അ​പ്ര​തീ​ക്ഷി​ത​മാ​യി ക​ട​യ്ക്കു​ള്ളി​ലേ​ക്ക് ക​യ​റി​വ​ന്ന ഒ​രു പെ​ൺ​കു​ര​ങ്ങ് അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന മ​ദ്യ​ക്കു​പ്പി കൈ​ക്ക​ലാ​ക്കു​ക​യും അ​ത് കു​ടി​ച്ച ശേ​ഷം അ​തേ കെ​ട്ടി​ട​ത്തി​നു​ള്ളി​ൽ ത​ന്നെ സു​ഖ​മാ​യി മ​യ​ങ്ങു​ക​യു​മാ​യി​രു​ന്നു.

ആ​ദ്യം ക​ട​യ്ക്കു​ള്ളി​ലൂ​ടെ ചു​റ്റി​ന​ട​ന്ന കു​ര​ങ്ങ് പി​ന്നീ​ട് വ​ള​രെ അ​നാ​യാ​സ​മാ​ണ് മ​ദ്യ​ക്കു​പ്പി ത​ര​പ്പെ​ടു​ത്തി​യ​ത്. തു​ട​ർ​ന്ന് ല​ഹ​രി ബാ​ധി​ച്ച​തോ​ടെ ക്ഷീ​ണി​ത​യാ​യി ക​ട​യ്ക്കു​ള്ളി​ൽ ത​ന്നെ ഉ​റ​ങ്ങു​ക​യു​മാ​യി​രു​ന്നു.

വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ വ​നം​വ​കു​പ്പി​ന്‍റെ പ്ര​ത്യേ​ക സം​ഘം കു​ര​ങ്ങി​ന് യാ​തൊ​രു​വി​ധ പ​രി​ക്കു​ക​ളോ മാ​ന​സി​ക സ​മ്മ​ർ​ദ്ദ​മോ ഉ​ണ്ടാ​കാ​ത്ത വി​ധ​ത്തി​ൽ അ​തി​നെ സു​ര​ക്ഷി​ത​മാ​യി പു​റ​ത്തെ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ത്തി.

മ​ദ്യം ക​ഴി​ച്ച് കി​ട​ന്നു​റ​ങ്ങി​യ കു​ര​ങ്ങി​ന്‍റെ ഈ ​അ​പൂ​ർ​വ്വ കാ​ഴ്ച പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കി​ട​യി​ൽ വ​ലി​യ കൗ​തു​ക​ത്തി​നും ചി​രി​ക്കും വ​ഴി​വെ​ച്ചി​രി​ക്കു​ക​യാ​ണ്.

Viral

പൂച്ച ഗർഭിണിയായതിന് അയൽക്കാരൻ എന്ത് പിഴച്ചു? ശേഷാദ്രിപുരത്ത് പൂച്ചയുടെ ഗർഭത്തിന്‍റെ പേരിൽ മുട്ടൻ തല്ല്

ബംഗളൂരുവിലെ ശേഷാദ്രിപുരത്ത് പൂച്ചകളുടെ പ്രണയത്തെച്ചൊല്ലി അയൽവാസികൾ തെരുവിൽ ഏറ്റുമുട്ടി. തന്‍റെ വീട്ടിലെ പൂച്ച പ്രസവിച്ചതിന് കാരണം അയൽപക്കത്തെ പൂച്ചയാണെന്ന വിചിത്രമായ ആരോപണമാണ് വലിയ സംഘർഷത്തിൽ കലാശിച്ചത്.

പെൺപൂച്ചയുടെ ഉടമ അയൽക്കാരനുമായി നടത്തിയ തർക്കം ഒടുവിൽ കയ്യാങ്കളിയിലേക്കും അസഭ്യവർഷത്തിലേക്കും നീങ്ങുകയായിരുന്നു. നാല് കുഞ്ഞുങ്ങൾ ജനിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.

തന്‍റെ പൂച്ച ഗർഭിണിയായതിന് ഉത്തരവാദി അയൽവാസിയുടെ വളർത്തുപൂച്ചയാണെന്ന് ആരോപിച്ച് ഉടമ രംഗത്തെത്തുകയായിരുന്നു. വാക്കുതർക്കം രൂക്ഷമായതിനിടെ പ്രകോപിതനായ പെൺപൂച്ചയുടെ ഉടമ ഒരു പൂച്ചക്കുട്ടിയെ എടുത്ത് അയൽക്കാരന്‍റെ വീട്ടിലേക്ക് എറിഞ്ഞത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കി.

നാട്ടുകാർ ഇടപെട്ട് രംഗം ശാന്തമാക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥർ ഇരുവിഭാഗവുമായും സംസാരിച്ച് പ്രശ്നം പരിഹരിച്ചു.

സംഭവത്തിൽ ഔദ്യോഗികമായി പരാതികളൊന്നും ലഭിക്കാത്തതിനാൽ, മൃഗങ്ങളുടെ കാര്യത്തിൽ ഇത്തരം തർക്കങ്ങൾ ഒഴിവാക്കണമെന്ന് ഇരുവർക്കും താക്കീത് നൽകി വിട്ടയച്ചു. പൂച്ചയുടെ ഗർഭത്തെച്ചൊല്ലി ഉടമകൾ നടുറോഡിൽ തല്ലുകൂടിയ വാർത്ത ഇപ്പോൾ സോഷ്യൽ മീഡിയയിലടക്കം വലിയ ചർച്ചയായിരിക്കുകയാണ്.

 

Viral

'എ​ല്ലാ​വ​ർ​ക്കും ഭാ​ര്യ​യു​ണ്ട്, എ​നി​ക്കും വേ​ണം': ര​ണ്ടാം കെ​ട്ടി​നാ​യി വാ​ട്ട​ർ ടാ​ങ്കി​ന് മു​ക​ളി​ൽ ക​യ​റി യു​വാ​വി​ന്‍റെ ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബ​ദാ​യൂ​ൻ ജി​ല്ല​യി​ലു​ള്ള ഇ​സ്‌​ലാം​ന​ഗ​റി​ൽ അ​ര​ങ്ങേ​റി​യ നാ​ട​കീ​യ​മാ​യ ഒ​രു പ്ര​തി​ഷേ​ധം പ്ര​ദേ​ശ​വാ​സി​ക​ളെ​യും പോ​ലീ​സി​നെ​യും ഒ​രു​പോ​ലെ അ​മ്പ​ര​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

ര​ണ്ടാം വി​വാ​ഹം വേ​ണ​മെ​ന്ന വി​ചി​ത്ര​മാ​യ ആ​വ​ശ്യ​വു​മാ​യി മു​പ്പ​ത​ടി ഉ​യ​ര​മു​ള്ള വാ​ട്ട​ർ ടാ​ങ്കി​ന് മു​ക​ളി​ൽ ക​യ​റി ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി മു​ഴ​ക്കി​യ ഹ​ർ പ്ര​സാ​ദ് മൗ​ര്യ എ​ന്ന യു​വാ​വാ​ണ് ഈ ​സം​ഭ​വ​ത്തി​ലെ താ​രം.

ഇ​സ്‌​ലാം​ന​ഗ​ർ പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ വാ​ട്ട​ർ ടാ​ങ്കി​ന് മു​ക​ളി​ൽ ക​യ​റി നി​ന്ന ഇ​യാ​ൾ, ത​ന്‍റെ ആ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ താ​ഴേ​ക്ക് ചാ​ടു​മെ​ന്ന് ഉ​റ​ക്കെ വി​ളി​ച്ചു​പ​റ​ഞ്ഞ​തോ​ടെ പ്ര​ദേ​ശ​ത്ത് വ​ൻ പ​രി​ഭ്രാ​ന്തി പ​ട​ർ​ന്നു.

മ​റ്റു​ള്ള​വ​ർ​ക്കെ​ല്ലാം ഭാ​ര്യ​മാ​രു​ണ്ടെ​ന്നും ത​നി​ക്ക് മാ​ത്രം പ​രി​ച​രി​ക്കാ​ൻ ആ​രു​മി​ല്ലെ​ന്നു​മാ​യി​രു​ന്നു ഇ​യാ​ളു​ടെ പ്ര​ധാ​ന പ​രാ​തി. പ​ത്തു​ദി​വ​സ​മാ​യി താ​ൻ ഒ​രേ വ​സ്ത്ര​മാ​ണ് ധ​രി​ക്കു​ന്ന​തെ​ന്നും അ​ത് അ​ല​ക്കി ന​ൽ​കാ​ൻ പോ​ലും ആ​രു​മി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണെ​ന്നും ഇ​യാ​ൾ സ​ങ്ക​ട​ത്തോ​ടെ വി​ളി​ച്ചു​പ​റ​യു​ന്നു​ണ്ടാ​യി​രു​ന്നു.

ആ​ദ്യ ഭാ​ര്യ ഉ​പേ​ക്ഷി​ച്ചു പോ​യ ത​നി​ക്ക് ര​ണ്ടാം വി​വാ​ഹം ക​ഴി​ക്ക​ണ​മെ​ന്നും അ​തി​ന് അ​ധി​കൃ​ത​ർ മു​ൻ​കൈ എ​ടു​ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു യു​വാ​വി​ന്‍റെ ആ​വ​ശ്യം.

ആ​ശു​പ​ത്രി വ​ള​പ്പി​ൽ രോ​ഗി​ക​ളെ ചി​കി​ത്സി​ച്ചു​കൊ​ണ്ടി​രു​ന്ന ഡോ​ക്ട​ർ​മാ​ർ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തു​ക​യും ഏ​റെ​നേ​രം യു​വാ​വി​നെ അ​നു​ന​യി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു.

ഏ​താ​ണ്ട് അ​ര​മ​ണി​ക്കൂ​റോ​ളം നീ​ണ്ട ച​ർ​ച്ച​ക​ൾ​ക്കും ഉ​റ​പ്പു​ക​ൾ​ക്കും ഒ​ടു​വി​ലാ​ണ് ഇ​യാ​ൾ ടാ​ങ്കി​ന് താ​ഴെ​യി​റ​ങ്ങാ​ൻ ത​യ്യാ​റാ​യ​ത്. പി​ന്നീ​ട് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​യാ​ൾ​ക്ക് ചി​ല മാ​ന​സി​ക വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്നു​ണ്ടെ​ന്ന് മാ​താ​പി​താ​ക്ക​ൾ പോ​ലീ​സി​നോ​ട് വെ​ളി​പ്പെ​ടു​ത്തി.

എ​ട്ടു വ​ർ​ഷം മു​ൻ​പ് വി​വാ​ഹി​ത​നാ​യ ഹ​ർ പ്ര​സാ​ദി​നെ ആ​റു വ​ർ​ഷം മു​ൻ​പ് ഭാ​ര്യ ഉ​പേ​ക്ഷി​ച്ചു പോ​യ​താ​ണ്. ആ ​ബ​ന്ധ​ത്തി​ൽ ഇ​യാ​ൾ​ക്ക് ആ​റു വ​യ​സു​ള്ള ഒ​രു മ​ക​നു​ണ്ട്. ജ​ല​ന്ധ​റി​ൽ ദി​വ​സ​വേ​ത​ന തൊ​ഴി​ലാ​ളി​യാ​യി ജോ​ലി ചെ​യ്തി​രു​ന്ന ഇ​യാ​ൾ അ​ടു​ത്തി​ടെ​യാ​ണ് നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ​ത്.

നി​ല​വി​ൽ ബ​റേ​ലി​യി​ൽ മാ​ന​സി​കാ​രോ​ഗ്യ ചി​കി​ത്സ തേ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന യു​വാ​വി​നെ കൃ​ത്യ​മാ​യി നി​രീ​ക്ഷി​ക്ക​ണ​മെ​ന്നും മ​രു​ന്നു​ക​ൾ കൃ​ത്യ​മാ​യി ന​ൽ​ക​ണ​മെ​ന്നും നി​ർ​ദ്ദേ​ശി​ച്ചു​കൊ​ണ്ട് പോ​ലീ​സ് കു​ടും​ബ​ത്തോ​ടൊ​പ്പം വി​ട്ട​യ​ച്ചു.

Latest News

Corehub Up