Mon, 21 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Blame

പഴിചാരി രക്ഷപ്പെടാൻ നീക്കം? മെസിയെ കേരളത്തിലെത്തിക്കാൻ കായികവകുപ്പ് സമീപിച്ചെന്ന് ആന്‍റോയുടെ മൊഴി

തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം: അ​​​​​ർ​​​​​ജ​​​​​ന്‍റീ​​​​​ന ഫു​​​​​ട്ബോ​​​​​ൾ ടീ​​​​​മിനെ​​​​​യും ല​​​​​യ​​​​​ണ​​​​​ൽ മെ​​​​​സി​​​​​യെയും കേ​​​​​ര​​​​​ള​​​​​ത്തി​​​​​ൽ എ​​​​​ത്തി​​​​​ക്കു​​​​​മെ​​​​​ന്ന പേ​​​​​രി​​​​​ൽ ന​​​​​ട​​​​​ന്ന ത​​​​​ട്ടി​​​​​പ്പി​​​​​ൽ എ​​​​​ല്ലാ കു​​​​​റ്റ​​​​​വും സം​​​​​സ്ഥാ​​​​​ന കാ​​​​​യി​​​​​ക വ​​​​​കു​​​​​പ്പി​​​​​ന്‍റെ ത​​​​​ല​​​​​യി​​​​​ൽ ചു​​​​​മ​​​​​ത്തി ജി​​​​​എ​​​​​സ്ടി ത​​​​​ട്ടി​​​​​പ്പു കേ​​​​​സി​​​​​ൽ അ​​​​​റ​​​​​സ്റ്റി​​​​​ലാ​​​​​യ റി​​​​​പ്പോ​​​​​ർ​​​​​ട്ട​​​​​ർ ബ്രോ​​​​​ഡ്കാ​​​​​സ്റ്റിം​​​​​ഗ് കോ​​​​​ർ​​​​​പ​​​​​റേ​​​​​ഷ​​​​​ൻ പ്രൈ​​​​​വ​​​​​റ്റ് ലി​​​​​മി​​​​​റ്റ​​​​​ഡ് മാ​​​​​നേ​​​​​ജിം​​​​​ഗ് എ​​​​​ഡി​​​​​റ്റ​​​​​ർ ആ​​​​​ന്‍റോ അ​​​​​ഗ​​​​​സ്റ്റി​​​​​ന്‍റെ മൊ​​​​​ഴി.

ആന്‍റോയുടെ മൊഴി

അ​​​​​ർ​​​​​ജ​​​​​ന്‍റീ​​​​​ന ടീ​​​​​മി​​​​​നെ​​​​​യും മെ​​​​​സി​​​​​യെയും കേ​​​​​ര​​​​​ള​​​​​ത്തി​​​​​ൽ എ​​​​​ത്തി​​​​​ക്കാ​​​​​ൻ സം​​​​​സ്ഥാ​​​​​ന കാ​​​​​യി​​​​​ക വ​​​​​കു​​​​​പ്പാ​​​​​ണ് ത​​​​​ന്നെ സ​​​​​മീ​​​​​പി​​​​​ച്ച​​​​​തെ​​​​​ന്ന് ആ​​​​​ന്‍റോ അ​​​​​ഗ​​​​​സ്റ്റി​​​​​ൻ കാ​​​​​ഞ്ഞങ്ങാ​​​​​ട് ജി​​​​​എ​​​​​സ്ടി ഇ​​​​​ന്‍റ​​​​​ലി​​​​​ജ​​​​​ൻ​​​​​സ് ഓ​​​​​ഫി​​​​​സ​​​​​ർ​​​​​ക്കു ന​​​​​ൽ​​​​​കി​​​​​യ മൊ​​​​​ഴി​​​​​യി​​​​​ൽ പ​​​​​റ​​​​​യു​​​​​ന്നു.

മെ​​​​​സി​​​​​യു​​​​​ടെ പേ​​​​​രി​​​​​ൽ ന​​​​​ട​​​​​ന്ന നി​​​​​കു​​​​​തി ത​​​​​ട്ടി​​​​​പ്പു കേ​​​​​സി​​​​​ൽ ക്ര​​​​​മ​​​​​സ​​​​​മാ​​​​​ധാ​​​​​ന ചു​​​​​മ​​​​​ത​​​​​ല​​​​​യു​​​​​ള്ള എ​​​​​ഡി​​​​​ജി​​​​​പി പി.​​​​​വി​​​​​ജ​​​​​യ​​​​​ന്‍റെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ലു​​​​​ള്ള എ​​​​​സ്ഐ​​​​​ടി അ​​​​​റ​​​​​സ്റ്റ് ചെ​​​​​യ്യു​​​​​ന്ന​​​​​തി​​​​​നു മു​​​​​ൻ​​​​​പ് ജി​​​​​എ​​​​​സ്ടി ന​​​​​ട​​​​​ത്തി​​​​​യ ചോ​​​​​ദ്യം ചെ​​​​​യ്യ​​​​​ലി​​​​​ലാ​​​​​ണ് കാ​​​​​യി​​​​​ക വ​​​​​കു​​​​​പ്പാ​​​​​ണ് ത​​​​​ങ്ങ​​​​​ളെ സ​​​​​മീ​​​​​പി​​​​​ച്ച​​​​​തെ​​​​​ന്ന് ആ​​​​​ന്‍റോ അ​​​​​ഗ​​​​​സ്റ്റി​​​​​ൻ മൊ​​​​​ഴി ന​​​​​ൽ​​​​​കി​​​​​യ​​​​​ത്. ഇ​​​​​തോ​​​​​ടെ എ​​​​​ല്ലാ ത​​​​​ട്ടി​​​​​പ്പും റി​​​​​പ്പോ​​​​​ർ​​​​​ട്ട​​​​​ർ ബ്രോ​​​​​ഡ് കാ​​​​​സ്റ്റിം​​​​​ഗ് കോ​​​​​ർ​​​​​പ​​​​​റേ​​​​​ഷ​​​​​ന്‍റെ ത​​​​​ല​​​​​യി​​​​​ൽ വ​​​​​ച്ച സി​​​​​പി​​​​​എം നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ന്‍റെ വാ​​​​​ദം ക​​​​​ള​​​​​വാ​​​​​ണെ​​​​​ന്നു വരും.

ഫുട്ബോൾ മത്സരത്തിനായി സമീപിച്ചെന്ന്

അ​​​​​ർ​​​​​ജ​​​​​ന്‍റൈൻ ഫു​​​​​ട്ബോ​​​​​ൾ അ​​​​​സോ​​​​​സി​​​​​യേ​​​​​ഷ​​​​​ന്‍റെ മ​​​​​ത്സ​​​​​രം കേ​​​​​ര​​​​​ള​​​​​ത്തി​​​​​ൽ ന​​​​​ട​​​​​ത്താ​​​​​ൻ താ​​​​​ത്പ​​​​​ര്യ​​​​​മു​​​​​ണ്ടോ​​​​​യെ​​​​​ന്നു ചോ​​​​​ദി​​​​​ച്ചാ​​​​​ണ് കാ​​​​​യി​​​​​ക വ​​​​​കു​​​​​പ്പ് ത​​​​​ങ്ങ​​​​​ളെ സ​​​​​മീ​​​​​പി​​​​​ച്ച​​​​​തെ​​​​​ന്നാ​​​​​ണ് ആ​​​​​ന്‍റോ​​​​​യു​​​​​ടെ വാ​​​​​ദം. നേ​​​​​രത്തേ സ്വ​​​​​ർ​​​​​ണാ​​​​​ഭ​​​​​ര​​​​​ണ വ്യാ​​​​​പാ​​​​​രി​​​​​ക​​​​​ളു​​​​​ടെ സം​​​​​ഘ​​​​​ട​​​​​ന​​​​​യു​​​​​മാ​​​​​യി ഇ​​​​​തു​​​​​സം​​​​​ബ​​​​​ന്ധി​​​​​ച്ചു ക​​​​​രാ​​​​​റി​​​​​ൽ ഏ​​​​​ർ​​​​​പ്പെ​​​​​ട്ടി​​​​​രു​​​​​ന്നു. അ​​​​​വ​​​​​ർ​​​​​ക്കു പ​​​​​ണം ക​​​​​ണ്ടെ​​​​​ത്താ​​​​​ൻ ക​​​​​ഴി​​​​​യാ​​​​​ത്ത സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ത്തി​​​​​ലാ​​​​​ണ് പു​​​​​തി​​​​​യ സ്പോ​​​​​ണ്‍​സ​​​​​റെ തെര​​​​​യു​​​​​ന്ന​​​​​തെ​​​​​ന്നാ​​​​​ണ് സ​​​​​ർ​​​​​ക്കാ​​​​​ർ പ്ര​​​​​തി​​​​​നി​​​​​ധി ത​​​​​ങ്ങ​​​​​ളോ​​​​​ടു പ​​​​​റ​​​​​ഞ്ഞ​​​​​ത്.

ര​​​​​ണ്ടു മ​​​​​ത്സ​​​​​രം ന​​​​​ട​​​​​ത്താ​​​​​നു​​​​​ള്ള പ​​​​​ണം ഒ​​​​​രു മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ നി​​​​​ന്നു ല​​​​​ഭി​​​​​ക്കു​​​​​മെ​​​​​ന്നും ഇ​​​​​തു​​​​​വ​​​​​ഴി ഗു​​​​​ഡ്‌​​​​​വി​​​​​ൽ ല​​​​​ഭി​​​​​ക്കു​​​​​മെ​​​​​ന്ന വി​​​​​ശ്വാ​​​​​സ​​​​​ത്തി​​​​​ലു​​​​​മാ​​​​​ണ് തീ​​​​​രു​​​​​മാ​​​​​ന​​​​​മെ​​​​​ടു​​​​​ത്ത​​​​​ത്. ഞ​​​​​ങ്ങ​​​​​ളെ സ​​​​​മീ​​​​​പി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നു മു​​​​​ൻ​​​​​പ് അ​​​​​ർ​​​​​ജ​​​​​ന്‍റീ​​​​​ന​​​​​യു​​​​​മാ​​​​​യി സ​​​​​ർ​​​​​ക്കാ​​​​​ർ പ്ര​​​​​തി​​​​​നി​​​​​ധിസം​​​​​ഘം സം​​​​​സാ​​​​​രി​​​​​ച്ച് എ​​​​​ല്ലാ കാ​​​​​ര്യ​​​​​ത്തി​​​​​ലും തീ​​​​​രു​​​​​മാ​​​​​ന​​​​​മെ​​​​​ടു​​​​​ത്തി​​​​​രു​​​​​ന്നു​​​​​വെ​​​​​ന്നാ​​​​​ണ് അ​​​​​റി​​​​​യി​​​​​ച്ചി​​​​​രു​​​​​ന്ന​​​​​ത്. അ​​​​​തി​​​​​ന്‍റെ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ൽ എ​​​​​സ്പി​​​​​വി രൂ​​​​​പീ​​​​​ക​​​​​രി​​​​​ക്കു​​​​​ക​​​​​യും ക​​​​​ളി ന​​​​​ട​​​​​ത്താ​​​​​ൻ തീ​​​​​രു​​​​​മാ​​​​​നി​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്തി​​​​​രു​​​​​ന്നു. അ​​​​​തി​​​​​നാ​​​​​ൽ സം​​​​​സ്ഥാ​​​​​ന കാ​​​​​യി​​​​​ക വ​​​​​കു​​​​​പ്പാ​​​​​ണ് കേ​​​​​ന്ദ്ര സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ന്‍റെ അ​​​​​ട​​​​​ക്കം അ​​​​​നു​​​​​മ​​​​​തി വാ​​​​​ങ്ങേ​​​​​ണ്ട​​​​​ത്. അ​​​​​ർ​​​​​ജ​​​​​ന്‍റീ​​​​​ന​​​​​യു​​​​​ടെ ക​​​​​ള​​​​​ക്‌ഷൻ ഏ​​​​​ജ​​​​​ന്‍റാ​​​​​യ ടൂ​​​​​ർ​​​​​പ്രോഡ് എ​​​​​ന്‍റ​​​​​ർ എ​​​​​ൽ​​​​​എ​​​​​ൽ​​​​​സി എ​​​​​ന്ന സ്ഥാ​​​​​പ​​​​​ന​​​​​ത്തി​​​​​ലേ​​​​​ക്കു പ​​​​​ണം അ​​​​​യ​​​​​യ്ക്കു​​​​​ന്ന​​​​​തി​​​​​ലൂ​​​​​ടെ ഞ​​​​​ങ്ങ​​​​​ൾ ഒ​​​​​രു സ​​​​​ർ​​​​​വീ​​​​​സും ഇ​​​​​റ​​​​​ക്കു​​​​​മ​​​​​തി ചെ​​​​​യ്തി​​​​​ല്ല.

ടൂർപ്രോഡിലേക്ക് 139.1 കോടി രൂപ കൈമാറി

സം​​​​​സ്ഥാ​​​​​ന സ​​​​​ർ​​​​​ക്കാ​​​​​ർ കേ​​​​​ന്ദ്ര കാ​​​​​യി​​​​​ക-​​​​​ധ​​​​​ന മ​​​​​ന്ത്രാ​​​​​ല​​​​​യ​​​​​ങ്ങ​​​​​ളു​​​​​ടെ അ​​​​​നു​​​​​മ​​​​​തി വാ​​​​​ങ്ങി​​​​​യി​​​​​രു​​​​​ന്നു. കേ​​​​​ന്ദ്ര കാ​​​​​യി​​​​​ക മ​​​​​ന്ത്രാ​​​​​ല​​​​​യം നേ​​​​​രി​​​​​ട്ട് ആ​​​​​ർ​​​​​ബി​​​​​ഐ​​​​​ക്ക് കൊ​​​​​ടു​​​​​ത്ത അ​​​​​നു​​​​​മ​​​​​തി​​​​​യു​​​​​ടെ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ൽ 14.5 മി​​​​​ല്യ​​​​​ണ്‍ ഡോ​​​​​ള​​​​​ർ (ഏ​​​​​ക​​​​​ദേ​​​​​ശം 139.1 കോ​​​​​ടി രൂ​​​​​പ) ടൂ​​​​​ർപ്രോഡ് എ​​​​​ന്‍റ​​​​​ർ എ​​​​​ൽ​​​​​എ​​​​​ൽ​​​​​സി എ​​​​​ന്ന സ്ഥാ​​​​​പ​​​​​ന​​​​​ത്തി​​​​​നു ന​​​​​ൽ​​​​​കി.

എ​​​​​ന്നാ​​​​​ൽ, എ​​​​​സ്പി​​​​​വി ഓ​​​​​ർ​​​​​ഡ​​​​​ർ പ്ര​​​​​കാ​​​​​രം മത്സരം എ​​​​​ങ്ങ​​​​​നെ കേ​​​​​ര​​​​​ള​​​​​ത്തി​​​​​ൽ ന​​​​​ട​​​​​ത്താ​​​​​മെ​​​​​ന്ന കാ​​​​​ര്യ​​​​​ത്തി​​​​​ൽ കാ​​​​​യി​​​​​ക സെ​​​​​ക്ര​​​​​ട്ട​​​​​റി ഉ​​​​​ത്ത​​​​​ര​​​​​വി​​​​​റ​​​​​ക്കും എ​​​​​ന്നു പ​​​​​റ​​​​​ഞ്ഞി​​​​​രു​​​​​ന്നെ​​​​​ങ്കി​​​​​ലും ഒ​​​​​ന്നും നടന്നില്ല.

ക​​​​​രാ​​​​​ർ പ്ര​​​​​കാ​​​​​ര​​​​​മു​​​​​ള്ള മത്സരങ്ങൾ ന​​​​​ട​​​​​ത്തു​​​​​ക​​​​​യോ മു​​​​​ട​​​​​ക്കി​​​​​യ പ​​​​​ണം തി​​​​​രി​​​​​ച്ചു കി​​​​​ട്ടു​​​​​ക​​​​​യോ ചെ​​​​​യ്തി​​​​​ല്ല. പ​​​​​ണം തി​​​​​രി​​​​​ച്ചു കി​​​​​ട്ടാ​​​​​നാ​​​​​യി കോ​​​​​ർ​​​​​ട്ട് ഓ​​​​​ഫ് ആ​​​​​ർ​​​​​ബി​​​​​ട്രേ​​​​​ഷ​​​​​ൻ ഫോ​​​​​ർ സ്പോ​​​​​ർ​​​​​ട്സ് സ്വി​​​​​റ്റ്സ​​​​​ർ​​​​​ലാ​​​​​ൻ​​​​​ഡി​​​​​ൽ പ​​​​​രാ​​​​​തി ഫ​​​​​യ​​​​​ൽ ചെ​​​​​യ്തു. ഇ​​​​​തു സം​​​​​ബ​​​​​ന്ധി​​​​​ച്ച രേ​​​​​ഖ​​​​​ക​​​​​ൾ ഹാ​​​​​ജ​​​​​രാ​​​​​ക്കാ​​​​​മെ​​​​​ന്നും ആന്‍റോ നൽകിയ മൊ​​​​​ഴി​​​​​യി​​​​​ലു​​​​​ണ്ട്. 

Latest News

Corehub Up