ചണ്ഡിഗഡ്: പഞ്ചാബ് ബിജെപിയുടെ ആസ്ഥാനമന്ദിരത്തിനു പുറത്ത് കഴിഞ്ഞദിവസമുണ്ടായ സ്ഫോടനം ആസൂത്രണം ചെയ്തവർ പോലീസ് വലയിൽ. ഹരിയാനയിലെ റിവാരിയിൽ നിന്ന് ശനിയാഴ്ച രാത്രിയാണ് പഞ്ചാബിലെ രൂപൻനഗർ സ്വദേശികളായ ഗുർതേജ് സിംഗും അമൻപ്രീത് സിംഗും അറസ്റ്റിലായതെന്ന് പഞ്ചാബ് ഡിജിപി ഗൗരവ് യാദവ് അറിയിച്ചു.
പാക് രഹസ്യാന്വേഷണ സംഘടനയായ ഐഎസ്ഐയുയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഇവർക്കു ജർമനിയിൽ നിന്നും പോർച്ചുഗലിൽനിന്നുമാണ് നിർദേശങ്ങൾ ലഭിച്ചിരുന്നത്.
കേസിൽ അഞ്ച് പ്രതികളെ നേരത്തേ പോലീസ് അറസ്റ്റിലായിരുന്നു.കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് സ്ഫോടനം ഉണ്ടാ യത്.