കൊല്ലങ്കോട്: ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കേരളോത്സവം മത്സരങ്ങള്‍ 21 മുതല്‍ ആരംഭിക്കും. 29 വരെ വിവിധ ദിവസങ്ങളിലായി കായിക, കലാ മത്സരങ്ങള്‍ നടക്കും.
21ന് രാജാസ് സ്കൂളില്‍ ഫുട്ബോള്‍ മത്സരത്തോടെ തുടക്കമാകും. 22ന് ഇതേ വേദിയില്‍ അത്ലറ്റിക്സ് മത്സരങ്ങളും 23ന് സ്മാഷേഴ്സ്, പെരുവെമ്പ് എന്നിവിടങ്ങളില്‍ ബാഡ്മിന്റണ്‍ മത്സരങ്ങളും 24ന് അടവുമരത്ത് ക്രിക്കറ്റ് മത്സരവും 25ന് സോഫ് ജിമ്മില്‍ ആം റസലിംഗ് മത്സരവും നടക്കും.
27ന് കാക്കയൂരില്‍ നീന്തല്‍ മത്സരവും ബ്ലോക്ക് ഓഫീസില്‍ ചെസ് മത്സരവും ശ്രീവിദ്യാലയത്തില് ബാസ്കറ്റ്ബോള്‍ മത്സരവും 28ന് യോഗിനിമാതയില് വോളിബോള്‍, കബഡി മത്സരങ്ങളും 29ന് ബ്ലോക്ക് ഓഫീസ്, രാജാസ് സ്കൂള്‍ എന്നിവിടങ്ങളിലായി ആര്‍ട്സ്, വടംവലി മത്സരങ്ങളും വൈകീട്ട് നാലിന് ബ്ലോക്ക് ഓഫീസില്‍ സമ്മാനവിതരണവും നടക്കും.
കേരളോത്സവം സംഘാടകസമിതി യോഗം കെ. പ്രേമന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭന ജയപ്രകാശ് അധ്യക്ഷയായി.