x
ad
Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ല്ല​ങ്കോ​ട് ബ്ലോ​ക്ക് കേ​ര​ളോ​ത്സ​വം: മ​ത്സ​ര​ങ്ങ​ള്‍ 21 മു​ത​ല്‍

വെബ്ഡെസ്ക്
Published: November 19, 2026 06:09 AM IST | Updated: November 19, 2026 06:09 AM IST

സം​ഘാ​ട​ക​സ​മി​തി യോ​ഗത്തിൽ കെ. ​പ്രേ​മ​ന്‍ എം​എ​ല്‍​എ​ പ്രസംഗിക്കുന്നു.

കൊ​ല്ല​ങ്കോ​ട്: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന കേ​ര​ളോ​ത്സ​വം മ​ത്സ​ര​ങ്ങ​ള്‍ 21 മു​ത​ല്‍ ആ​രം​ഭി​ക്കും. 29 വ​രെ വി​വി​ധ ദി​വ​സ​ങ്ങ​ളി​ലാ​യി കാ​യി​ക, ക​ലാ മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കും.

21ന് ​രാ​ജാ​സ് സ്‌​കൂ​ളി​ല്‍ ഫു​ട്‌​ബോ​ള്‍ മ​ത്സ​ര​ത്തോ​ടെ തു​ട​ക്ക​മാ​കും. 22ന് ​ഇ​തേ വേ​ദി​യി​ല്‍ അ​ത്‌​ല​റ്റി​ക്‌​സ് മ​ത്സ​ര​ങ്ങ​ളും 23ന് ​സ്മാ​ഷേ​ഴ്‌​സ്, പെ​രു​വെ​മ്പ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ബാ​ഡ്മി​ന്‍റ​ണ്‍ മ​ത്സ​ര​ങ്ങ​ളും 24ന് ​അ​ട​വു​മ​ര​ത്ത് ക്രി​ക്ക​റ്റ് മ​ത്സ​ര​വും 25ന് ​സോ​ഫ് ജി​മ്മി​ല്‍ ആം ​റ​സ​ലിം​ഗ് മ​ത്സ​ര​വും ന​ട​ക്കും.

27ന് ​കാ​ക്ക​യൂ​രി​ല്‍ നീ​ന്ത​ല്‍ മ​ത്സ​ര​വും ബ്ലോ​ക്ക് ഓ​ഫീ​സി​ല്‍ ചെ​സ് മ​ത്സ​ര​വും ശ്രീ​വി​ദ്യാ​ല​യ​ത്തി​ല്‍ ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ മ​ത്സ​ര​വും 28ന് ​യോ​ഗി​നി​മാ​ത​യി​ല്‍ വോ​ളി​ബോ​ള്‍, ക​ബ​ഡി മ​ത്സ​ര​ങ്ങ​ളും 29ന് ​ബ്ലോ​ക്ക് ഓ​ഫീ​സ്, രാ​ജാ​സ് സ്‌​കൂ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ആ​ര്‍​ട്‌​സ്, വ​ടം​വ​ലി മ​ത്സ​ര​ങ്ങ​ളും വൈ​കീ​ട്ട് നാ​ലി​ന് ബ്ലോ​ക്ക് ഓ​ഫീ​സി​ല്‍ സ​മ്മാ​ന​വി​ത​ര​ണ​വും ന​ട​ക്കും.

കേ​ര​ളോ​ത്സ​വം സം​ഘാ​ട​ക​സ​മി​തി യോ​ഗം കെ. ​പ്രേ​മ​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശോ​ഭ​ന ജ​യ​പ്ര​കാ​ശ് അ​ധ്യ​ക്ഷ​യാ​യി.

Tags : Block Keralolsavam Nattuvishesham DistrictNews

Recent News

Corehub Up