ഇന്ത്യൻ വ്യവസായ കൂട്ടായ്മയുടെ (സിഐഐ) പ്രതിനിധികൾ ചെന്നൈയിലെ സെക്രട്ടറിയേറ്റിൽ മുഖ്യമന്ത്രി ജോസഫ് വിജയിയെ സന്ദർശിച്ചപ്പോൾ.
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്യുമായി ഇന്ത്യൻ വ്യവസായ കൂട്ടായ്മയുടെ (സിഐഐ) പ്രതിനിധികൾ കൂടിക്കാഴ്ച നടത്തി. തമിഴ്നാട്ടിലെ വ്യവസായിക വികസനം, നിക്ഷേപ അവസരങ്ങൾ, സാമ്പത്തിക വളർച്ചാ നയങ്ങൾ തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന ചർച്ചകളുടെ ഭാഗമായാണ് മുഖ്യമന്ത്രിയെ നേരിട്ട് സന്ദർശിച്ചത്.
ഇന്നലെ ചെന്നൈയിലെ സെക്രട്ടേറിയറ്റിൽ നടന്ന കൂടിക്കാഴ്ചയിൽ വ്യവസായ കൂട്ടായ്മയുടെ പ്രസിഡന്റ് ആർ. മുകുന്ദൻ, ദക്ഷിണ മേഖലാ ചെയർമാൻ പി. രവിചന്ദ്രൻ, ദക്ഷിണ മേഖലാ ഡയറക്ടർ ഇന്ദ്രനിൽ ഘോഷ്, തമിഴ്നാട് വിഭാഗം മേധാവിയും ഡയറക്ടറുമായ പി. ജയകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ച വർധിപ്പിക്കുന്നതിനും, സ്വകാര്യ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും, സംസ്ഥാനത്തുടനീളം വ്യവസായം സുഗമമായി നടത്തുന്നതുമായി ബന്ധപ്പെട്ട് തമിഴ്നാട് സർക്കാരും വ്യവസായ സംഘടനകളും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന ചർച്ചകളുടെ ഭാഗമാണ് ഈ കൂടിക്കാഴ്ച. പുതിയ സർക്കാർ അധികാരത്തിലേറ്റശേഷം വ്യവസായിക വിപുലീകരണത്തിനായുള്ള സർക്കാരിന്റെ ശ്രമങ്ങളും, ദാവോസിലെ വേൾഡ് ഇക്കണോമിക് ഫോറം പോലുള്ള വരാനിരിക്കുന്ന ആഗോള ചർച്ചകളും കൂടിക്കാഴ്ചയിൽ വിഷയങ്ങളായെന്നാണ് വിലയിരുത്തപ്പെടുന്നത്.
Tags : Chief Minister Vijayan. Nattuvishesham DistrictNews