x
ad
Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പി​ന്‍റെ മി​ന്ന​ൽ പ​രി​ശോ​ധ​ന; ഇ​രി​ട്ടി​യി​ൽ 30 ബ​സു​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി

വെബ്ഡെസ്ക്
Published: November 19, 2026 07:19 AM IST | Updated: November 19, 2026 07:19 AM IST

ഇ​രി​ട്ടി ബ​സ് സ്റ്റാ​ൻ​ഡി​ൽ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന.

ഇ​രി​ട്ടി: മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ 30 ബ​സു​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി. 60000 രൂ​പ പി​ഴ ഈ​ടാ​ക്കി. നി​കു​തി അ​ട​യ്ക്കാ​തെ സ​ർ​വീ​സ് ന​ട​ത്തി​യ അ​ന്ത​ർ​സം​സ്ഥാ​ന ബ​സു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ പ​രി​ശോ​ധ​ന​യി​ൽ പി​ടി​യി​ലാ​യി.

എ​യ​ർ​ഹോ​ൺ ഉ​പ​യോ​ഗം, സ്പീ​ഡ് ഗ​വേ​ണ​ർ സം​വി​ധാ​നം വി​ച്ഛേ​ദി​ക്ക​ൽ, ജി​പി​എ​സ് സം​വി​ധാ​നം പ്ര​വ​ർ​ത്തി​ക്കാ​ത്ത​ത് തു​ട​ങ്ങി​യ നി​യ​മ​ലം​ഘ​ന​ങ്ങ​ളും ക​ണ്ടെ​ത്തി. കാ​ലാ​വ​ധി ക​ഴി​ഞ്ഞ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് ഉ​പ​യോ​ഗി​ച്ചു പോ​ന്ന ഡ്രൈ​വ​റെ ക​ണ്ടെ​ത്തി​യും ന​ട​പ​ടി​യെ​ടു​ത്തു.​

ബ​സു​ക​ളു​ടെ അ​മി​ത​വേ​ഗം ഉ​ൾ​പ്പെ​ടെ​യു​ള്ള നി​യ​മ​ലം​ഘ​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച് പൊ​തു​ജ​ന​ങ്ങ​ളി​ൽ​നി​ന്ന് പ​രാ​തി​ക​ൾ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.
ഇ​രി​ട്ടി ജോ​യി​ന്‍റ് ആ​ർ​ടി​ഒ ഓ​ഫി​സ് പ​രി​ധി​യി​ൽ പെ​ടു​ന്ന ഇ​രി​ട്ടി ബ​സ് സ്റ്റാ​ൻ​ഡി​ലും പ​രി​സ​ര​ങ്ങ​ളി​ലും മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എം.​പി. റി​യാ​സ്, അ​സി​സ്റ്റ​ന്‍റ് മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ കെ. ​ബൈ​ജു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന തു​ട​രും.

Tags : Motor Vehicle Department Nattuvishesham DistrictNews

Recent News

Corehub Up