Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Motor Vehicle Department

സ്കൂ​ട്ട​റി​ൽ കാ​റി​ടി​ച്ച് മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ൻ മ​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ബാ​ല​രാ​മ​പു​രം ഉ​ച്ച​ക്ക​ക്ക​ട റോ​ഡി​ൽ സ്കൂ​ട്ട​റി​ൽ കാ​റി​ടി​ച്ച് മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ൻ മ​രി​ച്ചു. ക​ല്ലി​യൂ​ർ പെ​രി​ങ്ങ​മ്മ​ല സാ​ഫ​ല്യ​ത്തി​ൽ എ​സ്. മ​ധു(47) ആ​ണ് മ​രി​ച്ച​ത്.

വ​ഴു​ത​യ്ക്കാ​ട് ട്രാ​ൻ​സ്പോ​ർ​ട് ക​മ്മീ​ഷ​ണ​റേ​റ്റി​ലെ ജീ​വ​ന​ക്കാ​ര​നും തെ​ര​ഞ്ഞെ​ടു​പ്പ് ബൂ​ത്ത് ലെ​വ​ൽ ഓ​ഫീ​സ​ർ ആ​യി​രു​ന്നു. ബാ​ല​രാ​മ​പു​രം ഉ​ച്ച​ക്ക​ക്ക​ട റോ​ഡി​ൽ സി​സി​ലി​പു​രം റോ​ഡി​ലാ​യി​രു​ന്നു അ​പ​ക​ടം. വി​ഴി​ഞ്ഞം ഭാ​ഗ​ത്ത് നി​ന്നും ബാ​ല​രാ​മ​പു​രം ഭാ​ഗ​ത്തേ​ക്ക് പോ​യ കാ​ർ എ​തി​രെ വ​ന്ന സ്‌​കൂ​ട്ട​റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ണ മ​ധു​വി​ന്‍റെ ത​ല​യ്ക്കും ശ​രീ​ര​ത്തി​ലും ഗു​രു​ത​ര​മാ​യ പ​രി​ക്കേ​റ്റു. നാ​ട്ടു​കാ​ർ ഓ​ടി​യെ​ത്തി ആം​ബു​ല​ൻ​സി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. വി​ഴി​ഞ്ഞം പോ​ലീ​സ് കേ​സെ​ടു​ത്തു. കാ​ർ ഡ്രൈ​വ​റെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. ഭാ​ര്യ: സൗ​മ്യ (സ​ഹ​ക​ര​ണ വ​കു​പ്പ്) മ​ക​ൾ: സാ​ഫ​ല്യ.

Kerala

ഭൂ​ട്ടാ​ന്‍ വാ​ഹ​നക്ക​ട​ത്ത്; മോ​ട്ടോ​ര്‍ വാ​ഹ​ന​ വ​കു​പ്പി​ന്‍റെ സ​ഹാ​യം തേ​ടി ക​സ്റ്റം​സ്

കോ​​​ഴി​​​ക്കോ​​​ട്: ഭൂ​​​ട്ടാ​​​നി​​​ല്‍നി​​​ന്നു സൈ​​നി​​ക​​വാ​​ഹ​​ന​​ങ്ങ​​ൾ ഉ​​​ൾ​​​പ്പെ​​​ടെ രാ​​​ജ്യ​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ലേ​​​ക്ക് ക​​​ട​​​ത്തി​​​യ​​​ കേ​​​സി​​​ല്‍ ഭൂ​​​രി​​​ഭാ​​​ഗം വാ​​​ഹ​​​ന​​​ങ്ങ​​​ളും കേ​​​ര​​​ള​​​ത്തി​​​ല്‍ ‘അ​​​പ്ര​​​ത്യ​​​ക്ഷ​​​മാ​​​യ​​​താ​​​യി’ ക​​​സ്റ്റം​​​സ്.

വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ കെ​​​വ​​​ശ​​​മു​​​ള്ള​​​വ​​​ര്‍ അ​​​ത് ഒ​​​ളി​​​പ്പി​​​ക്കു​​​ക​​​യോ കേ​​​ര​​​ള​​​ത്തി​​​നു പു​​​റ​​​ത്തേ​​​ക്കു മാ​​​റ്റു​​​ക​​​യോ ചെ​​​യ്തു​​വെ​​​ന്നാ​​​ണ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ പ​​​റ​​​യു​​​ന്ന​​​ത്. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ സം​​​സ്ഥാ​​​ന മോ​​​ട്ടോ​​​ര്‍ വാ​​​ഹ​​​ന​​​ വ​​​കു​​​പ്പു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ച് അ​​​ന്വേ​​​ഷ​​​ണം വ്യാ​​​പി​​​പ്പി​​​ക്കാ​​​നാ​​​ണു തീ​​​രു​​​മാ​​​നം.

140ല​​​ധി​​​കം ഭൂ​​​ട്ടാ​​​ന്‍ വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ സം​​​സ്ഥാ​​​ന​​​ത്തു​​​നി​​​ന്ന് ഇനിയും ക​​​ണ്ടെ​​​ത്താ​​​നു​​​ണ്ടെ​​​ന്നാ​​​ണ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ പ​​​റ​​​യു​​​ന്ന​​​ത്.

ക​​​സ്റ്റം​​​സി​​​ന്‍റെ ഓ​​പ്പ​​​റേ​​​ഷ​​​ൻ നു​​​മ്ഖോ​​​ർ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലാ​​​ണ് സ​​​മീ​​​പ​​​കാ​​​ല​​​ത്തു ഭൂ​​​ട്ടാ​​​നു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു പു​​​റ​​​ത്തു​​​വ​​​ന്ന ഏ​​​റ്റ​​​വും വ​​​ലി​​​യ വാ​​​ഹ​​​ന ക​​​ള്ള​​​ക്ക​​​ട​​​ത്ത് മ​​​റ​​​നീ​​​ക്കി​​​യ​​​ത്. ച​​​ല​​​ച്ചി​​​ത്ര താ​​​ര​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ ഭൂ​​​ട്ടാ​​​നി​​​ൽ​​നി​​​ന്നു ക​​​ട​​​ത്തി​​​യ വാ​​​ഹ​​​ന​​​ങ്ങ​​​ൾ പ​​​ല കൈ​​​മ​​​റി​​​ഞ്ഞ് കേ​​​ര​​​ള​​​ത്തി​​​ൽ എ​​​ത്തി​​​ച്ച് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത് ക​​​ണ്ടെ​​​ത്തു​​​ക​​​യും പി​​​ടി​​​ച്ചെ​​​ടു​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു.​​​

സം​​​ഭ​​​വ​​​ത്തി​​​ൽ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ഒ​​​രു ആ​​​ഡം​​​ബ​​​ര കാ​​​ർകൂ​​​ടി ക​​​സ്റ്റം​​​സ് പ്രി​​​വ​​​ന്‍റി​​​വ് വി​​​ഭാ​​​ഗം ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തി​​​രു​​​ന്നു. ​​കോ​​​ഴി​​​ക്കോ​​​ട് മു​​​ക്ക​​​ത്തു​​നി​​​ന്നാ​​​ണു വാ​​​ഹ​​​നം പി​​​ടി​​​കൂ​​​ടി​​​യ​​​ത്.​ ഇ​​തു​​ൾ​​​പ്പെ​​​ടെ നാ​​​ല്പ​​തോ​​​ളം വാ​​​ഹ​​​ന​​​ങ്ങ​​​ളാ​​​ണു സം​​​സ്ഥാ​​​ന​​​ത്തു​​​ട​​​നീ​​​ളം ഇ​​​തു​​​വ​​​രെ പി​​​ടി​​​ച്ചെ​​​ടു​​​ത്ത​​​ത്.

അ​​​തേ​​​സ​​​മ​​​യം, ഇ​​​രു​​​നൂ​​​റോ​​​ളം വാ​​​ഹ​​​ന​​​ങ്ങ​​​ൾ കേ​​​ര​​​ള​​​ത്തി​​​ൽ എ​​​ത്തി​​​ച്ചി​​​ട്ടു​​​ണ്ടാ​​​കാം എ​​​ന്നാ​​​ണ് ക​​​സ്റ്റം​​​സി​​​ന്‍റെ വി​​​ല​​​യി​​​രു​​​ത്ത​​​ൽ. ഇ​​​വ ക​​​ണ്ടെ​​​ത്താ​​​ൻ മോ​​​ട്ട​​​ർ വാ​​​ഹ​​​ന​​​വ​​​കു​​​പ്പ​​​ട​​​ക്കം മ​​​റ്റ് ഏ​​​ജ​​​ൻ​​​സി​​​ക​​​ളു​​​ടെ സ​​​ഹാ​​​യ​​​വും ക​​​സ്റ്റം​​​സ് തേ​​​ടി​​​യി​​​ട്ടു​​​ണ്ട്. മോ​​​ട്ടോ​​​ര്‍ വാ​​​ഹ​​​ന വ​​​കു​​​പ്പി​​​ന്‍റെ കാ​​​മ​​​റ​​​ക​​​ളു​​​ള്‍​പ്പെ​​​ടെ പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്നു​​​ണ്ട്.​ എ​​​ന്നാ​​​ല്‍, ഇ​​​ക്കാ​​​ര്യ​​​ത്തി​​​ല്‍ പ​​​രി​​​മി​​​തി​​​ക​​​ളു​​​ണ്ടെ​​​ന്ന് മോ​​​ട്ടോ​​​ര്‍ വാ​​​ഹ​​​ന​​​വ​​​കു​​​പ്പ് ക​​​സ്റ്റം​​​സി​​​നെ അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ട്.

District News

അ​മി​ത ചാ​ർ​ജ് വാ​ങ്ങു​ന്ന​വ​രെ മ​ഫ്തി​യി​ലെ​ത്തി കു​ടു​ക്കി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്

കൊ​ല്ലം: ന​ഗ​ര​ത്തി​ലെ ഓ​ട്ടോ​റി​ക്ഷ​ക​ൾ യാ​ത്ര​ക്കാ​രി​ൽ നി​ന്ന് അ​മി​ത ചാ​ർ​ജ് ഈ​ടാ​ക്കു​ന്നു എ​ന്ന പ​രാ​തി​യെ തു​ട​ർ​ന്ന് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ മ​ഫ്തിയി​ൽ വ്യാ​പ​ക പ​രി​ശോ​ധ​ന ന​ട​ത്തി.
കൊ​ല്ലം ആ​ർ​ടി​ഒ ഓ​ഫീ​സ് പ​രി​ധി​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ, ര​ണ്ടാം​കു​റ്റി, കെ​എ​സ്ആ​ർ​ടി​സി, ഫാ​ത്തി​മ കോ​ള​ജ്, ക​ള​ക്ട​റേ​റ്റ് എ​ന്നീ പ്ര​ധാ​ന സ്റ്റാ​ൻ​ഡു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു ഉ​ദ്യോ​ഗ​സ്ഥ​ർ യാ​ത്ര​ക്കാ​രാ​യി ഓ​ട്ടോ​ക​ളെ സ​മീ​പി​ച്ച​ത്.

പ​രി​ശോ​ധ​ന​യി​ൽ മി​ക്ക ഡ്രൈ​വ​ർ​മാ​രും മീ​റ്റ​ർ ഇ​ടാ​തെ അ​മി​ത​കൂ​ലി ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടു. ര​ണ്ടാം​കു​റ്റി സ്റ്റാ​ൻ​ഡി​ൽ നി​ന്നും മൂ​ന്നു കി​ലോ​മീ​റ്റ​ർ മാ​ത്രം ദൂ​ര​മു​ള്ള യാ​ത്ര​യ്ക്ക് ഒ​രു ഡ്രൈ​വ​ർ 150 രൂ​പ​യാ​ണ് ആ​വ​ശ്യ​പ്പെ​ട്ട​ത്. ഇ​ത്ത​ര​ത്തി​ൽ നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ ഡ്രൈ​വ​ർ​മാ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ചു.

അ​തേ​സ​മ​യം, ഫാ​ത്തി​മ കോ​ള​ജി​ൽ നി​ന്ന് യാ​ത്ര വി​ളി​ച്ച ഉ​ദ്യോ​ഗ​സ്ഥ​രോ​ട് കൃ​ത്യ​മാ​യി മീ​റ്റ​റി​ട്ട് മാ​തൃ​കാ​പ​ര​മാ​യി സ​ർ​വീ​സ് ന​ട​ത്തി​യ ഡ്രൈ​വ​ർ സ​ന്തോ​ഷ് കു​മാ​റി​നെ ഉ​ദ്യോ​ഗ​സ്ഥ സം​ഘം അ​ഭി​ന​ന്ദി​ച്ചു.​ജോ​യി​ന്‍റ് ആ​ർ​ടി​ഒ ശ​ര​ത്ച​ന്ദ്ര​ൻ, മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ആ​ർ.​സൂ​ര​ജ് , അ​സി​സ്റ്റ​ന്‍റ് മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ രാം​ജി​ത്ത്, മ​ഞ്ജു, ഷ​ബീ​ർ അ​ലി, അ​നൂ​പ്, വി​നേ​ഷ് കു​മാ​ർ, സ​തീ​ഷ് എ​ന്നി​വ​ർ പ​രി​ശോ​ധ​നാ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.

വ​രും ദി​വ​സ​ങ്ങ​ളി​ലും പൊ​തു​ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​യും ന്യാ​യ​മാ​യ യാ​ത്രാ​നി​ര​ക്കും ഉ​റ​പ്പു​വ​രു​ത്താ​ൻ പ​രി​ശോ​ധ​ന​ക​ൾ ക​ർ​ശ​ന​മാ​യി തു​ട​രു​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

District News

സ്‌​കൂ​ള്‍ ഗ്രൗ​ണ്ടി​ലെ കാ​ര്‍ അ​ഭ്യാ​സ പ്ര​ക​ട​നം: ആ​ര്‍​സി ഉ​ട​മ​ക്കെ​തി​രേ ന​ട​പ​ടി​യു​മാ​യി എം​വി​ഡി

പേ​രാ​മ്പ്ര: കൂ​ത്താ​ളി വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ ഗ്രൗ​ണ്ടി​ല്‍ ക​ളി​ക്കു​ക​യാ​യി​രു​ന്ന കു​ട്ടി​ക​ള്‍​ക്കി​ട​യി​ലേ​ക്ക് കാ​ര്‍ ഓ​ടി​ച്ചു ക​യ​റ്റി അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ല്‍ അ​ഭ്യാ​സ പ്ര​ക​ട​നം ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ കാ​റി​ന്‍റെ ഉ​ട​മ​ക്കെ​തി​രേ ന​ട​പ​ടി​യു​മാ​യി മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പും പോ​ലീ​സും. കാ​റി​ന്‍റെ ആ​ര്‍​സി സ​സ്‌​പെ​ന്‍​ഡ് ചെ​യ്യു​മെ​ന്നും ഉ​ട​മ​യ്‌​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

16കാ​ര​നാ​ണ് കാ​ര്‍ ഓ​ടി​ച്ച​ത്. ഡ്രൈ​വ​ര്‍​ക്ക് പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത​തി​നാ​ല്‍ വാ​ഹ​ന​ഉ​ട​മ​യ്‌​ക്കെ​തി​രേ​യാ​ണ് ക​ടു​ത്ത ന​ട​പ​ടി ഉ​ണ്ടാ​വു​ക. ബു​ധ​നാ​ഴ്ച​യാ​ണ് ന​ട​പ​ടി​ക്കാ​ധാ​ര​മാ​യ സം​ഭ​വം. ഗ്രൗ​ണ്ടി​ലു​ണ്ടാ​യി​രു​ന്ന കു​ട്ടി​ക​ള്‍ ഓ​ടി മാ​റി​യ​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് കാ​റി​ടി​ക്കാ​തെ ര​ക്ഷ​പ്പെ​ട്ട​ത്. ഗ്രൗ​ണ്ടി​ല്‍ കു​ട്ടി​ക​ള്‍ ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോ​ള്‍ കാ​ര്‍ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ല്‍ ഓ​ടി​ച്ചു ക​യ​റ്റു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്ന​തി​നെത്തുട​ര്‍​ന്നാ​ണ് അ​ധി​കൃ​ത​ര്‍ വി​ഷ​യ​ത്തി​ല്‍ ഇ​ട​പെ​ട്ട​ത്.

District News

മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് അ​നു​മ​തി ന​ൽ​കി​യി​ല്ല : അ​കമ്പാടം ബ​സ് സ്റ്റാ​ൻ​ഡ് സ്ഥ​ലം ഉ​ട​മ​ക്ക് തി​രി​ച്ചു ന​ൽ​കാ​ൻ മ​ന്ത്രി​യു​ടെ ഉ​ത്ത​ര​വ്

തോ​മ​സ്കു​ട്ടി ചാ​ലി​യാ​ർ

നി​ലമ്പൂർ:​ഒ​ന്ന​ര പ​തി​റ്റാ​ണ്ടാ​യി​ട്ടും മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പി​ന്‍റെ അ​നു​മ​തി ല​ഭി​ക്കാതായ​തോ​ടെ അ​ക​ന്പാ​ടം ബ​സ് സ്റ്റാ​ൻ​ഡ് സ്ഥ​ലം ഉ​ട​മ​ക്ക് തി​രി​ച്ച് ന​ൽ​കാ​ൻ മ​ന്ത്രി​യു​ടെ ഉ​ത്ത​ര​വ്. ചാ​ലി​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ക​ന്പാ​ട​ത്ത് നി​ർ​മി​ച്ച ബ​സ് സ്റ്റാ​ൻ​ഡ് ആ​ണ് ഒ​ന്ന​ര പ​തി​റ്റാ​ണ്ട് ക​ഴി​ഞ്ഞി​ട്ടും നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത കാ​ര​ണ​വും ച​ട്ട​ങ്ങ​ൾ പാ​ലി​ക്കാ​തെ​യും നി​ർ​മി​ച്ച​തി​നാ​ൽ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് എ​ൻ​ഒ​സി ന​ൽ​കാ​ത്ത​ത്. തു​ട​ർ​ന്ന് ബ​സ് സ്റ്റാ​ൻ​ഡി​ന് സ്ഥ​ലം ന​ൽ​കി​യ വ്യ​ക്തി​ക്ക് ത​ന്നെ സ്റ്റാ​ൻ​ഡ് നി​ല​നി​ൽ​ക്കു​ന്ന സ്ഥ​ലം തി​രി​ച്ചു ന​ൽ​കാ​ൻ ത​ദ്ദേ​ശ​വ​കു​പ്പ് മ​ന്ത്രി എം.​ബി.​രാ​ജേ​ഷ് ഉ​ത്ത​ര​വ് ന​ൽ​കി.


സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യാ​ണ് ഒ​രു ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ ബ​സ് സ്റ്റാ​ൻ​ഡ്, സ്ഥ​ലം ന​ൽ​കി​യ വ്യ​ക്തി​ക്ക് ത​ന്നെ തി​രി​ച്ചു ന​ൽ​കു​ന്ന അ​പൂ​ർ​വ ഉ​ത്ത​ര​വി​ന് ചാ​ലി​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സാ​ക്ഷ്യം വ​ഹി​ക്കു​ന്ന​ത്. ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ന്‍റെ പ്ര​ധാ​ന കേ​ന്ദ്ര​മാ​യ അ​ക​ന്പാ​ട​ത്ത് ബ​സ് സ്റ്റാ​ൻ​ഡ് എ​ന്ന സ്വ​പ്നം സാ​ക്ഷാ​ത്ക്ക​രി​ക്കാ​നാ​ണ് എ​ര​ഞ്ഞി​മ​ങ്ങാ​ട് സ്വ​ദേ​ശി​യാ​യ നാ​ല​ക​ത്ത് മു​ഹ​മ്മ​ദ് എ​ന്ന ചെ​റി​യാ​പ്പു 23 സെ​ന്‍റ് സ്ഥ​ലം പാ​ട്ട​വ്യ​വ​സ്ഥ​യി​ൽ ന​ൽ​കി​യ​ത്. കൂ​ടാ​തെ ബ​സ് സ്റ്റാ​ൻ​ഡി​ലേ​ക്ക് റോ​ഡ് നി​ർ​മി​ക്കു​ന്ന​തി​നും ബ​സ് സ്റ്റാ​ൻ​ഡ് കോം​പ്ല​ക്സി​നു​മാ​യി 13 സെ​ന്‍റ് സ്ഥ​ലം സൗ​ജ​ന്യ​മാ​യും ന​ൽ​കി.

2005 - 2010 കാ​ല​യ​ള​വി​ലെ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി ഇ​തി​ന് തു​ട​ക്കം കു​റി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ ബ​സ് സ്റ്റാ​ൻ​ഡ് കോം​പ്ല​ക്സ് നി​ർ​മി​ക്കു​ക​യും സ്റ്റാ​ൻ​ഡി​ലേ​ക്ക് റോ​ഡ് നി​ർ​മി​ക്കു​ക​യും യാ​ത്ര​ക്കാ​ർ​ക്ക് ഇ​രി​പ്പ​ട​ങ്ങ​ളും ഒ​രു​ക്കി. പ​ക്ഷേ സ്റ്റാ​ൻ​ഡി​ലേ​ക്ക് ബ​സ് ക​യ​റു​ന്ന റോ​ഡി​ലൂ​ടെ ത​ന്നെ തി​രി​ച്ചു പോ​കേ​ണ്ട അ​വ​സ്ഥ​യാ​യി. ഇ​തോ​ടെ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഈ ​സ്റ്റാ​ൻ​ഡി​ന് അ​നു​മ​തി നി​ഷേ​ധി​ച്ചു.

തു​ട​ർ​ന്ന് 2010 - 2015 കാ​ല​ത്തെ ഭ​ര​ണ സ​മി​തി ഇ​ട​പെ​ട്ട് സ്ഥ​ലം ഉ​ട​മ​ക്ക് പാ​ട്ട​വ്യ​വ​സ്ഥ പ്ര​കാ​രം മാ​സം 2500 രൂ​പ പ്ര​കാ​ര​മു​ള്ള തു​ക ന​ൽ​കി. എ​ന്നാ​ൽ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ ച​ട്ട​ങ്ങ​ൾ പാ​ലി​ക്കാ​ത്ത സ്റ്റാ​ൻ​ഡി​ന് സ്റ്റാ​ൻ​ഡ് ഫീ ​ന​ൽ​കാ​ൻ ക​ഴി​യി​ല്ലെ​ന്നും അ​തി​നാ​ൽ അ​ന്ന​ത്തെ ഭ​ര​ണ സ​മി​തി​യോ​ട് തു​ക തി​രി​ച്ചു ന​ൽ​കാ​ൻ ഉ​ത്ത​ര​വ് വ​ന്നു. സ്ഥ​ലം ഉ​ട​മ​ക്ക് സ്റ്റാ​ൻ​ഡ് ഫീ​യി​ന​ത്തി​ൽ ന​ൽ​കി​യ തു​ക അ​ന്ന​ത്തെ ഭ​ര​ണ സ​മി​തി അം​ഗ​ങ്ങ​ളി​ൽ നി​ന്ന് ഈ​ടാ​ക്കി.

ഇ​തോ​ടെ സ്ഥ​ലം ഉ​ട​മ​ക്കു​ള്ള ഫീ​സ് മു​ട​ങ്ങി 15 വ​ർ​ഷ​മാ​യി​ട്ടും പ​ഞ്ചാ​യ​ത്ത് പാ​ട്ട ക​രാ​ർ പാ​ലി​ക്കാ​ത്ത​തും സ്റ്റാ​ൻ​ഡ് ഫീ ​ല​ഭി​ക്കാ​ത്ത​തും സ്ഥ​ലം ഉ​ട​മ, വ​കു​പ്പ് മ​ന്ത്രി എം.​ബി.​രാ​ജേ​ഷി​ന്‍റെ. ശ്ര​ദ്ധ​യി​ൽ​പ്പ​ടു​ത്തി​യ​തോ​ടെ​യാ​ണ് സ്ഥ​ലം ഉ​ട​മ​ക്ക് ബ​സ് സ്റ്റാ​ൻ​ഡ് തി​രി​ച്ച് ന​ൽ​കാ​ൻ മ​ന്ത്രി നി​ർ​ദേ​ശി​ച്ച​ത്.

ഉ​ട​മ ഈ ​സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. അ​ന്ന് സ്ഥ​ലം ഉ​ട​മ സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ മൂ​ന്ന് സെ​ന്‍റി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് റോ​ഡ് നി​ർ​മി​ച്ചി​ട്ടു​ണ്ട്. ഈ ​റോ​ഡി​ന്‍റെ ടാ​റിം​ഗ് പ്ര​വൃ​ത്തി​ക്ക് ചെ​ല​വാ​യ തു​ക സ്ഥ​ലം ഉ​ട​മ പ​ഞ്ചാ​യ​ത്തി​ൽ അ​ട​ക്ക​ണം. പ​ക​രം മു​ട​ങ്ങി കി​ട​ക്കു​ന്ന സ്റ്റാ​ൻ​ഡ് ഫീ ​സ്ഥ​ലം ഉ​ട​മ​ക്ക് കാ​ല​താ​മ​സം കൂ​ടാ​തെ പ​ഞ്ചാ​യ​ത്ത് ന​ൽ​കു​ക​യും വേ​ണം. അ​തേ​സ​മ​യം സ്റ്റാ​ൻ​ഡ് മു​ന്നി​ൽ ക​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്ഥ​ലം ഉ​ട​മ സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ സ്ഥ​ല​ത്ത് പ​ണി​ത കോം​പ്ല​ക്സി​ലെ മു​റി​ക​ൾ വാ​ട​ക​ക്കെ​ടു​ത്ത വ്യാ​പാ​രി​ക​ൾ പ്ര​തി​സ​ന്ധി​യി​ലാ​ണ്.

 

 

Latest News

Corehub Up