x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​മി​ത ചാ​ർ​ജ് വാ​ങ്ങു​ന്ന​വ​രെ മ​ഫ്തി​യി​ലെ​ത്തി കു​ടു​ക്കി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്


Published: November 8, 2025 06:31 AM IST | Updated: November 8, 2025 06:31 AM IST

മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ മ​ഫ്തിയി​ൽ വ്യാ​പ​ക പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു.

കൊ​ല്ലം: ന​ഗ​ര​ത്തി​ലെ ഓ​ട്ടോ​റി​ക്ഷ​ക​ൾ യാ​ത്ര​ക്കാ​രി​ൽ നി​ന്ന് അ​മി​ത ചാ​ർ​ജ് ഈ​ടാ​ക്കു​ന്നു എ​ന്ന പ​രാ​തി​യെ തു​ട​ർ​ന്ന് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ മ​ഫ്തിയി​ൽ വ്യാ​പ​ക പ​രി​ശോ​ധ​ന ന​ട​ത്തി.
കൊ​ല്ലം ആ​ർ​ടി​ഒ ഓ​ഫീ​സ് പ​രി​ധി​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ, ര​ണ്ടാം​കു​റ്റി, കെ​എ​സ്ആ​ർ​ടി​സി, ഫാ​ത്തി​മ കോ​ള​ജ്, ക​ള​ക്ട​റേ​റ്റ് എ​ന്നീ പ്ര​ധാ​ന സ്റ്റാ​ൻ​ഡു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു ഉ​ദ്യോ​ഗ​സ്ഥ​ർ യാ​ത്ര​ക്കാ​രാ​യി ഓ​ട്ടോ​ക​ളെ സ​മീ​പി​ച്ച​ത്.

പ​രി​ശോ​ധ​ന​യി​ൽ മി​ക്ക ഡ്രൈ​വ​ർ​മാ​രും മീ​റ്റ​ർ ഇ​ടാ​തെ അ​മി​ത​കൂ​ലി ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടു. ര​ണ്ടാം​കു​റ്റി സ്റ്റാ​ൻ​ഡി​ൽ നി​ന്നും മൂ​ന്നു കി​ലോ​മീ​റ്റ​ർ മാ​ത്രം ദൂ​ര​മു​ള്ള യാ​ത്ര​യ്ക്ക് ഒ​രു ഡ്രൈ​വ​ർ 150 രൂ​പ​യാ​ണ് ആ​വ​ശ്യ​പ്പെ​ട്ട​ത്. ഇ​ത്ത​ര​ത്തി​ൽ നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ ഡ്രൈ​വ​ർ​മാ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ചു.

അ​തേ​സ​മ​യം, ഫാ​ത്തി​മ കോ​ള​ജി​ൽ നി​ന്ന് യാ​ത്ര വി​ളി​ച്ച ഉ​ദ്യോ​ഗ​സ്ഥ​രോ​ട് കൃ​ത്യ​മാ​യി മീ​റ്റ​റി​ട്ട് മാ​തൃ​കാ​പ​ര​മാ​യി സ​ർ​വീ​സ് ന​ട​ത്തി​യ ഡ്രൈ​വ​ർ സ​ന്തോ​ഷ് കു​മാ​റി​നെ ഉ​ദ്യോ​ഗ​സ്ഥ സം​ഘം അ​ഭി​ന​ന്ദി​ച്ചു.​ജോ​യി​ന്‍റ് ആ​ർ​ടി​ഒ ശ​ര​ത്ച​ന്ദ്ര​ൻ, മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ആ​ർ.​സൂ​ര​ജ് , അ​സി​സ്റ്റ​ന്‍റ് മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ രാം​ജി​ത്ത്, മ​ഞ്ജു, ഷ​ബീ​ർ അ​ലി, അ​നൂ​പ്, വി​നേ​ഷ് കു​മാ​ർ, സ​തീ​ഷ് എ​ന്നി​വ​ർ പ​രി​ശോ​ധ​നാ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.

വ​രും ദി​വ​സ​ങ്ങ​ളി​ലും പൊ​തു​ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​യും ന്യാ​യ​മാ​യ യാ​ത്രാ​നി​ര​ക്കും ഉ​റ​പ്പു​വ​രു​ത്താ​ൻ പ​രി​ശോ​ധ​ന​ക​ൾ ക​ർ​ശ​ന​മാ​യി തു​ട​രു​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

Tags : Motor Vehicle Department Local News Kollam Nattuvishesham

Recent News

Corehub Up