x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​ല്‍​പ്പ​ള്ളി സി​എ​ച്ച്‌​സി‍യുടെ പ്ര​വ​ര്‍​ത്ത​നം കാ​ര്യ​ക്ഷ​മ​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം

വെബ് ഡെസ്ക്
Published: July 21, 2026 02:46 AM IST | Updated: July 21, 2026 02:46 AM IST

പു​ല്‍​പ്പ​ള്ളി സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്രം.

പു​ല്‍​പ്പ​ള്ളി: സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​നം കൂ​ടു​ത​ല്‍ കാ​ര്യ​ക്ഷ​മ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി.

ചി​കി​ത്സാ​സം​വി​ധാ​ന​ങ്ങ​ള്‍ ഉ​ണ്ടാ​യി​ട്ടും അ​പ​ക​ട​ങ്ങ​ളി​ല്‍ പ​രി​ക്കേ​റ്റും മ​റ്റും എ​ത്തു​ന്ന​വ​രെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് റ​ഫ​ര്‍ ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്.

എ​ക്‌​സ​റേ യൂ​ണി​റ്റ്, ല​ബോ​റ​ട്ട​റി, ഓ​പ്പ​റേ​ഷ​ന്‍ തി​യ​റ്റ​ര്‍, പെ​യി​ന്‍ ആ​ന്‍​ഡ് പാ​ലി​യേ​റ്റീ​വ് ഹോം ​കെ​യ​ര്‍, ഡെ​ന്‍റ​ല്‍ ക്ലി​നി​ക്, സാ​യാ​ഹ്ന ഒ​പി, സ്പീ​ച്ച് തെ​റാ​പ്പി, സൈ​ക്കോ തെ​റാ​പ്പി, ഫി​സി​യോ തെ​റാ​പ്പി, ഓ​ഫ് താ​മോ​ള​ജി, കൗ​മാ​ര​ക്കാ​ര്‍​ക്ക് കൗ​ണ്‍​സ​ലിം​ഗ് തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ള്‍ ആ​ശു​പ​ത്രി​യി​ലു​ണ്ട്. ഡോ​ക്ട​ര്‍​മാ​രും താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രും അ​ട​ക്കം 80 ഓ​ളം പേ​രാ​ണ് ഇ​വി​ടെ സേ​വ​നം ചെ​യ്യു​ന്ന​ത്. പ്ര​തി​മാ​സം 70 ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ് ആ​ശു​പ​ത്രി പ്ര​വ​ര്‍​ത്ത​ത്തി​ന് ചെ​ല​വ്. വാ​ര്‍​ഡി​ല്‍ കി​ട​ത്തി ചി​കി​ത്സ​യ്ക്ക് സൗ​ക​ര്യ​മു​ണ്ടെ​ങ്കി​ലും പ​ല​പ്പോ​ഴും കി​ട​ക്ക​ക​ളി​ല്‍ അ​ധി​ക​വും കാ​ലി​യാ​ണ്. ദി​വ​സം ശ​രാ​ശ​രി 500 രോ​ഗി​ക​ളാ​ണ് ഒ​പി​യി​ല്‍ ചി​കി​ത്സ തേ​ടു​ന്ന​ത്. ഇ​വ​രി​ല്‍ പ​ല​രും തൃ​പ്തി​യോ​ടെ​യ​ല്ല മ​ട​ങ്ങു​ന്ന​ത്. സി​എ​ച്ച്‌​സി​യി​ല്‍ രാ​ത്രി സേ​വ​നം പ​രി​മി​ത​മാ​ണ്. ആ​ശു​പ​ത്രി പ്ര​വ​ര്‍​ത്ത​നം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന് ഉ​ത്ത​ര​വാ​ദ​പ്പ​ട്ട​വ​ര്‍ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം.

Tags : Nattuvishesham DistrictNews

Recent News

Corehub Up