x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൃ​ശൂ​രി​നു നെ​ഞ്ചി​ടി​പ്പാ​യി ഡെ​ങ്കി​പ്പ​നി

സ്വ​ന്തം ലേ​ഖ​ക​ൻ
Published: July 21, 2026 02:41 AM IST | Updated: July 21, 2026 02:41 AM IST

തൃ​ശൂ​ർ: മ​ഴ​യും വെ​യി​ലും മാ​റി​മ​റി​യു​ന്ന പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യ്ക്കി​ടെ ജി​ല്ല​യി​ൽ പ​ക​ർ​ച്ച​വ്യാ​ധി വ്യാ​പ​നം വ​ർ​ധി​ക്കു​ന്നു. കൊ​തു​കു​ക​ടി​യി​ലൂ​ടെ പ​ട​രു​ന്ന ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച് ജി​ല്ല​യി​ൽ മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത് ആ​രോ​ഗ്യ​വ​കു​പ്പും പൊ​തു​ജ​ന​ങ്ങ​ളും ഗൗ​ര​വ​ത്തോ​ടെ​യാ​ണ് കാ​ണു​ന്ന​ത്. ക​ഴി​ഞ്ഞ ഒ​ന്പ​തു ദി​വ​സ​ത്തെ ഔ​ദ്യോ​ഗി​ക റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​കാ​രം ഡെ​ങ്കി​പ്പ​നി ല​ക്ഷ​ണ​ങ്ങ​ളോ​ടെ 243 പേ​രാ​ണ് ജി​ല്ല​യി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​തേ​ടി​യ​ത്. ഇ​തി​ൽ 93 പേ​ർ​ക്കും ഡെ​ങ്കി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു. രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി കൊ​തു​കു​ന​ശീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ വീ​ഴ്ച വ​രു​ത്ത​രു​തെ​ന്ന നി​ർ​ദേ​ശ​മാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് ന​ൽ​കു​ന്ന​ത്.

ഡെ​ങ്കി ഭീ​തി​യി​ൽ കോ​ർ​പ​റേ​ഷ​ൻ


ജി​ല്ല​യി​ൽ ഡെ​ങ്കി​പ്പ​നി കേ​സു​ക​ൾ ഉ​യ​രു​ന്ന​താ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലെ ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ 10, 16 തീ​യ​തി​ക​ളി​ലാ​ണ് ജി​ല്ല​യി​ൽ കൂ​ടു​ത​ൽ​പേ​ർ ഡെ​ങ്കി ല​ക്ഷ​ണ​ങ്ങ​ളോ​ടെ ചി​കി​ത്സ തേ​ടി​യ​ത് (30 പേ​ർ വീ​തം). കൂ​ടു​ത​ൽ പേ​ർ​ക്ക് ഡെ​ങ്കി സ്ഥി​രീ​ക​രി​ച്ച​ത് 11നും (18 ​പേ​ർ) 14 നും (19 ​പേ​ർ) ആ​ണ്. കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ലാ​ണ് ഡെ​ങ്കി​പ്പ​നി ബാ​ധി​ത​ർ കൂ​ടു​ത​ലു​ള്ള​ത്. ഇ​വി​ടെ മാ​ത്രം ഇ​തു​വ​രെ 48 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

പ​നി​ബാ​ധി​ത​ർ 7400 ക​ട​ന്നു

ഡെ​ങ്കി​പ്പ​നി​യു​ടെ ഭീ​ഷ​ണി​ക്കൊ​പ്പം ജി​ല്ല​യി​ലെ ആ​കെ പ​നി ബാ​ധി​ത​രു​ടെ എ​ണ്ണ​വും കു​തി​ച്ചു​യ​രു​ക​യാ​ണ്. ഒ​ന്പ​തു ദി​വ​സ​ത്തി​നി​ടെ 7,487 പേ​രാ​ണ് പ​നി​ബാ​ധി​ച്ച് ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​തേ​ടി​യ​ത്. ഇ​തി​ൽ ക​ഴി​ഞ്ഞ 14നാ​ണ് പ​നി​ബാ​ധി​ത​രു​ടെ എ​ണ്ണം കൊ​ടു​മു​ടി ക​യ​റി​യ​ത്. അ​ന്നു​മാ​ത്രം 1,048 പേ​ർ​ക്കാ​ണ് പ​നി റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. രോ​ഗ​ബാ​ധി​ത​രി​ൽ 62 പേ​രെ മാ​ത്ര​മേ നി​ല​വി​ൽ ആ​ശു​പ​ത്രി​ക​ളി​ൽ അ​ഡ്മി​റ്റ് ചെ​യ്യേ​ണ്ടി വ​ന്നി​ട്ടു​ള്ളൂ എ​ന്ന​തു മാ​ത്ര​മാ​ണ് ഏ​ക ആ​ശ്വാ​സം.

എ​ലി​പ്പ​നി​യും മ​ലേ​റി​യ​യും തി​രി​ച്ചെ​ത്തി

ഡെ​ങ്കി​പ്പ​നി​ക്കു പു​റ​മേ മ​റ്റു പ​ക​ർ​ച്ച​വ്യാ​ധി​ക​ളും ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. ജി​ല്ല​യി​ൽ 61 പേ​ർ​ക്കാ​ണ് ഇ​ൻ​ഫ്ലു​വ​ൻ​സ സ്ഥി​രീ​ക​രി​ച്ച​ത്. എ​ലി​പ്പ​നി ല​ക്ഷ​ണ​ങ്ങ​ളോ​ടെ മൂ​ന്നു പേ​ർ ചി​കി​ത്സ തേ​ടി​യ​തി​ൽ ര​ണ്ടു​പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. കെ​ട്ടി​ക്കി​ട​ക്കു​ന്ന വെ​ള്ള​ത്തി​ൽ ഇ​റ​ങ്ങു​ന്ന​വ​ർ ഡോ​ക്സി​സൈ​ക്ലി​ൻ പ്ര​തി​രോ​ധ ഗു​ളി​ക​ക​ൾ ക​ഴി​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശ​മു​ണ്ട്. കൊ​ട​ക​ര, അ​വ​ണൂ​ർ, കൊ​ര​ട്ടി, കാ​ട്ട​കാ​മ്പാ​ൽ എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് മ​ലേ​റി​യ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഈ ​മേ​ഖ​ല​ക​ളി​ൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്ത​മാ​ക്കി.

ജാ​ഗ്ര​ത പ്ര​ധാ​നം

ഇ​ട​വി​ട്ട് പെ​യ്യു​ന്ന മ​ഴ​യും തു​ട​ർ​ന്നു​ണ്ടാ​കു​ന്ന വെ​യി​ലും ഈ​ഡി​സ് കൊ​തു​കു​ക​ൾ മു​ട്ട​യി​ട്ട് പെ​രു​കാ​ൻ ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​യ അ​ന്ത​രീ​ക്ഷ​മാ​ണ് ഒ​രു​ക്കു​ന്ന​ത്. വീ​ട്ടു​പ​റ​മ്പു​ക​ളി​ലോ, ചി​ര​ട്ട​ക​ളി​ലോ, ടെ​റ​സി​ലോ, ചെ​ടി​ച്ച​ട്ടി​ക​ളി​ലോ അ​ല്പം വെ​ള്ളം​പോ​ലും കെ​ട്ടി​ക്കി​ട​ക്കാ​ൻ അ​നു​വ​ദി​ക്ക​രു​ത്. പ​നി​യോ​ടൊ​പ്പം ക​ടു​ത്ത ത​ല​വേ​ദ​ന, പേ​ശി വേ​ദ​ന, ശ​രീ​ര​ത്തി​ൽ ചു​വ​ന്ന പാ​ടു​ക​ൾ എ​ന്നി​വ ക​ണ്ടാ​ൽ സ്വ​യം​ചി​കി​ത്സ ഒ​ഴി​വാ​ക്കി ഉ​ട​ന​ടി ഡോ​ക്ട​റെ കാ​ണ​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി.

 

Tags : Nattuvishesham DistrictsNews DeepikaNews

Recent News

Corehub Up