പോലീസ് സഹകരണ സംഘത്തിന്റെ ആദരം 2026ൽ നിന്ന്.
തൃശൂർ: വിദ്യാർഥികൾ അക്കാദമിക് മികവിനോടൊപ്പം മൂല്യങ്ങളും സൂക്ഷിച്ച് മാതൃകയാകണമെന്ന് രാജൻ ജെ.പല്ലൻ എംഎൽഎ.
ജില്ലാ പോലീസ് സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വിദ്യാഭ്യാസ സ്പോർട്സ് അവാർഡ് വിതരണവും സർവീസിൽനിന്ന് വിരമിച്ച അംഗങ്ങൾക്ക് വേണ്ടിയുള്ള ആദരവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീമുദ്ദീൻ, സഹകരണ ജോയിന്റ് രജിസ്ട്രാർ പി. രാമചന്ദ്രൻ, ഡെപ്യൂട്ടി കമാൻഡന്റ് എം.സി. ചന്ദ്രശേഖരൻ , കെഎസ്പിപിഡബ്ല്യുഎ ജില്ലാ പ്രസിഡന്റ് എം. സുകുമാരൻ, റിട്ടയേഡ് അഡീ. എസ്പി വി.കെ. രാജു എന്നിവർ പങ്കെടുത്തു.
എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ സംഘം മെന്പർമാരുടെ മക്കൾക്കും സ്പോർട്സിൽ മികച്ച നേട്ടം കൈവരിച്ച സംഘം മെന്പർമാർക്കും കാഷ് അവാർഡും ഫലകവും നൽകി.
സംഘം വൈസ് പ്രസിഡന്റ് പി. രാജു അധ്യക്ഷത വഹിച്ചു. ബോർഡ് മെന്പർമാരായ കെ.ഒ. വിൽസണ്, പി.കെ. ജോസ്, എം.വി. അനിലൻ, കെ.എ. യൂസഫ്, ഇ.ജെ. പ്രിയ, പി.ഐ. മൻസൂർ, കെ.ജെ. ജോർജ് വർഗീസ്, സി.ജി. ദിനി, ഷിബു ജോർജ്്, അനീഷ്. സ്മിത, എം.എസ്. ഷീന എന്നിവർ പങ്കെടുത്തു.